
കുറവുകൾ ഒരുപാട് സംഭവിച്ചിട്ടുണ്ട്, പക്ഷെ പഴയതിലും മികച്ചതായി ഞാൻ തിരികെ വരും ! നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകണം ! മഹേഷിന്റെ ഇപ്പോഴത്തെ അവസ്ഥ !
ഈ അടുത്ത കാലത്ത് മിമിക്രിയിലൂടെ ഏവരുടെയും പ്രിയങ്കരനായ ആളായിരുന്നു മഹേഷ് കുഞ്ഞുമോൻ, വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ കൂടിയാണ് മഹേഷ് ശ്രദ്ധ നേടുന്നത്, ശേഷം അങ്ങോട്ട് ഒരുവിധം എല്ലാ താരങ്ങളുടെയും ശബ്ദം അതിശയകരമാകും വിധം മഹേഷ് അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുണ്ട്. എന്നാൽ വളരെ അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിന്റെ ആഘാതത്തിലാണ് ഇപ്പോഴും മഹേഷ്. കൊല്ലം സുധി എന്ന അനുഗ്രഹീത കലാകരനെ നമുക്ക് നഷ്‌ടമായ അതേ അപകടമാണ് മഹേഷിനെയും തകർത്തത്.
ബിനു അടിമാലികും കൊല്ലം സുദിക്കും ഒപ്പം മഹേഷും ആ കാറിൽ ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് ഒരുപാട് മാറ്റങ്ങൾ തനിക്ക് ഉണ്ടായെന്നും അന്ന് സംഭവിച്ചതിനെ കുറിച്ചുമൊക്കെ നമ്മോട് പറയുകയാണ് ഇപ്പോൾ മഹേഷ്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ആശുപത്രിയിൽ ആയിരുന്നപ്പോൾ തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ ആളുകൾക്കും നന്ദിയെന്ന് മഹേഷ് കുഞ്ഞുമോൻ. ഞാൻ മിമിക്രി ആർട്ടിസ്റ്റാണ്. മിമിക്രിയിലൂടെയാണ് നിങ്ങൾ എല്ലാവരും എന്നെ ഇഷ്ടപെട്ടതും, തിരിച്ചറിഞ്ഞതും. പക്ഷെ ഇനി കുറച്ചു നാൾ റെസ്റ്റിലാണ്. നിങ്ങൾ ആരും വിഷമിക്കരുത്. പഴയതിനെക്കാളും അടിപൊളിയായി ഞാൻ തിരിച്ചുവരും. അപ്പോഴും നിങ്ങൾ എന്റെ കൂടെയുണ്ടാകണം.

സത്യത്തിൽ അന്നെനിക്ക് വടകരയിൽ നിന്നും എറണാകുളത്തേക്ക് പോകേണ്ട ഒരു അത്യാവിശം ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ അവരുടെ ഒപ്പം ആ കാറിൽ കയറിയത്. വളരെ സന്തോഷത്തോടെയാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. ഞങ്ങൾ വണ്ടിയിൽ ഒരുപാട് തമാശകൾ ഒക്കെപറഞ്ഞുകൊണ്ട് യാത്ര തുടങ്ങിയത്. പരിപാടികളും ഡബ്ബിങ്ങും ഒക്കെയായി ഉറക്കം ഒക്കെ പൊതുവെ കുറവായിരുന്നു. അങ്ങനെ വണ്ടിയിൽ ഇരുന്ന് ഞാൻ നന്നായി ഉറങ്ങി പോയി. എല്ലാവരും ഉറക്കത്തിൽ തന്നെ ആയിരുന്നു. ആക്സിഡന്റ് നടന്ന സമയം ഒന്നും എനിക്ക് നല്ല ഓർമ്മയില്ല. ആംബുലൻസിൽ കയറ്റിയപ്പോഴാണ് എനിക്ക് നേരിയ ബോധം തന്നെ വീഴുന്നത്. എന്റെ പല്ലും മുഖവും ചതഞ്ഞു പോയി. ഒന്നും സംസാരിക്കാൻ ഒന്നും സാധിക്കുമായിരുന്നില്ല.
എന്താണ് സംഭവിക്കുന്നത് എന്നുപോലും അറിയാൻ കഴിഞ്ഞിരുന്നില്ല, ശേഷം ആശുപത്രിയിൽ വെച്ച് ദിവസങ്ങൾ കഴിഞ്ഞാണ് സുധി ചേട്ടൻ പോയെന്ന് ഞാൻ അരിഞ്ഞത്. സർജറി കഴിഞ്ഞു, ഇപ്പൊ വീട്ടിൽ എത്തി. ഇനിയും ചെക്കപ്പ് ഉണ്ട്. ബിനു ചേട്ടൻ വന്നിരുന്നു എന്നെ കാണാൻ. സിനിമ മേഖലയിൽ ഉള്ള ആളുകൾ എന്നെ വിളിച്ചിരുന്നു എന്നും മഹേഷ് പറയുന്നുണ്ട്.
അപകടത്തിൽ മഹേഷിന് കാര്യമായ രീതിയിൽ പരിക്ക് സംഭവിച്ചിരുന്നു, മുൻ നിരയിലെ പല്ലുകൾ പോയി, പെടാപാട് പെട്ട ശസ്ത്രക്രിയകൾ ഒരുപാട് നടന്നു മഹേഷിന്റെ ശരീരത്തിൽ. മുഖത്തെ എല്ലുകൾക്കും കൈക്കും പൊട്ടലുണ്ട് എങ്കിലും ജീവിതം തിരിച്ചുപിടിച്ചതിന്റെ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ് മഹേഷ് ഇപ്പോൾ.. ഈശ്വരൻ അദ്ദേഹത്തിന് ആയുസും ആരോഗ്യവും നൽകട്ടെ എന്നാണ് ആരാധകരുടെ പ്രാർത്ഥന..
Leave a Reply