
എന്റെ വീട് പണിതപ്പോൾ, അമ്പലത്തേക്കാൾ ഉയരത്തിൽ രണ്ടുനില വീട് പണിഞ്ഞത് ശരിയായില്ല എന്നുപറഞ്ഞവരാണ് കൂടുതലും ! എന്നാൽ പിന്നീട് സംഭവിച്ചത് ! സലിം കുമാർ പറയുന്നു !
മലയാള സിനിമയുടെ മിമിക്രി രാജാക്കന്മാരിൽ ഒരാളാണ് സലിം കുമാർ. അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ എല്ലാം എക്കാലവും ഓർമ്മിക്കപ്പെടുന്നവയാണ്, ഒരു ഹാസ്യ നടൻ എന്നതിലുപരി മറ്റു അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അദ്ദേഹം മികച്ച നടനുള്ള നാഷണൽ അവാർഡ് വരെ നേടിയ ആളാണ്. എപ്പോഴും മനസ് തുറന്ന് സംസാരിക്കാറുള്ള അദ്ദേഹത്തിന്റെ അഭിമുഖങ്ങളെല്ലാം പ്രേക്ഷകർക്ക് ഇടയിൽ വലിയ സ്വീകാര്യതയാണ്. അത്തരത്തിൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇരുപത്തിയഞ്ച് വർഷക്കാലം എനിക്ക് നഷ്ടമായ കുറെ സ്വകര്യ സന്തോഷങ്ങളുണ്ട്. അവയോർത്ത് എനിക്ക് ഇപ്പോഴും ഏറെ ദുഖമാണ്.
ഇതുവരെ ഞാൻ വരച്ച ഗ്രാഫിയിലൂടെത്തന്നെയാണ് എന്റെ ജീവിതം ഇതുവരെ പോയിട്ടുള്ളത്. ഞാൻ കണ്ട സ്വപ്നങ്ങൾ ഏകദേശം 75 ശതമാനം വരെ നടന്നിട്ടുമുണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും എപ്പോഴും ചിരിച്ച് സന്തോഷത്തോടെ ഇരിക്കാൻ ഞാൻ പണിത എന്റെ വീടാണ് ലാഫിങ് വില്ല. ഇതുവരെ ഞാൻ ആരെയും പറ്റിക്കുകുകയോ ചതിക്കുകയോ ചെയ്തിട്ടില്ല. ഒരു മനുഷ്യരോടും വിശ്വാസ വഞ്ചനയും കാണിച്ചിട്ടില്ല. എന്റെ മക്കളോടും ഞാൻ അങ്ങനെയാണ് പറഞ്ഞു കൊടുക്കുന്നതും. ഞാൻ എന്റെ വീട് പണിതപ്പോൾ നാട്ടുകാരിൽ ചിലർ പറഞ്ഞു വീടിന്റെ ഇടതു വശത്ത് അമ്പലമാണ്. അമ്പലത്തേക്കാൾ ഉയരത്തിൽ രണ്ടുനില വീട് പണിഞ്ഞത് ശരിയായില്ല.

ഇതുപോലെ തന്നെ അ,പ്പുറത്ത് ഒരു വീ,ട് പണിഞ്ഞ ഒരു പ്രൊഫെസ്സർ അകാലത്തിൽ പൊലിഞ്ഞുപോയി എന്നൊക്കെ. ശിവന്റെ മകൾ ഭദ്രകാളിയാണ് അവിടുത്തെ പ്രതിഷ്ഠ. ആ ദേവിക്ക് ഏതായാലും ഈ പാവം പിടിച്ച എന്നോട് ദേഷ്യവും വാശിയും കാണിക്കില്ല എന്ന് എനിക്കുറപ്പാണ്. എന്നാലും ഇവർ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാനൊന്നും താമസിച്ചു നോക്കാമെന്ന് വിചാരിച്ചു. അങ്ങനെ പുതിയ വീട്ടിൽ താമസിച്ച് അതികം വൈകാതെതന്നെ എനിക്ക് നാഷണൽ അവാർഡ് കിട്ടി. ആദ്യ പ്രളയം വന്നപ്പോൾ നാട്ടിലെല്ലാം വെള്ളം കയറി.
ഈ എന്നെ കുറ്റപ്പെടുത്തിയ നാട്ടുകാരുടെ വീട്ടിലും വെള്ളം കയറി അവരുൾപ്പെടെ എന്റെ വീടിന്റെ രണ്ടാം നിലയിലാണ് താമസിച്ചത്. ഈ ദൈവങ്ങൾക്ക് നൂറായിരം ജോലികളില്ലേ അവർക്ക് അങ്ങനെയുള്ളവർക്ക് എന്റെ അമ്പലത്തിനേക്കാൾ ഉയരത്തിലാണോ സലിം കുമാർ വീട് പണിഞ്ഞത് എന്ന് നോക്കാനാണോ ദൈവത്തിന്റെ ജോലി. ഞാനൊരു ഈശ്വര വിശ്വാസിയാണ് പക്ഷെ അന്ധവിശ്വാസം എനിക്കില്ല എന്നും അദ്ദേഹം പറയുന്നു.
Leave a Reply