
സമൂഹ മാധ്യമങ്ങളിൽ താരമായിരുന്ന കൃഷ്ണപ്രിയയുടെ വേർപാട് വിശ്വസിക്കാൻ ആകാതെ ആരാധകർ ! സ്വയം ജീവൻ വെടിയുകയായിരുന്നു ! വാർത്തകൾക്ക് പിന്നിലെ സത്യം !
ഇന്ന് സമൂഹ മാധ്യമങ്ങളിൽ കൂടി നിരവധിപേര് പ്രശസ്തരാകാറുണ്ട്, അത്തരത്തിൽ സമൂഹ മാധ്യമങ്ങളിലും രീൽസുകളിലും വളരെ സജീവമായിരുന്ന ആളായിരുന്നു നർത്തകിയും നൃത്ത അധ്യാപികയുമായിരുന്ന കൃഷ്ണപ്രിയ. ഭംഗിയുള്ള നീണ്ട മുടിയും ശരീര ഭംഗിയും കൃഷ്ണപ്രിയയെ ഏവരുടെയും പ്രിയങ്കരിയാക്കാൻ കാരണമായിരുന്നു. എന്നാൽ ഇപ്പോൾ കൃഷ്ണപ്രിയയുടെ മ,ര,ണ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
തങ്ങളുടെ പ്രിയ താരത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സ്മൂഹ മാധ്യമങ്ങളിൽ നിറയുന്നത്. പക്ഷെ ഇപ്പോഴും ഈ വാർത്ത വിശ്വസിക്കാൻ കഴിയാത്തവരാണ് കൂടുതൽ പേരും, വളരെ കുറച്ച് പേർക്കേണ്ടകിലും ഈ മുഖം പരിചിതമാണ്. മുടി വിടർത്തിയിട്ട് ബുള്ളറ്റ് ഓടിക്കുന്ന ഒരു ചിത്രമാണ് ആദ്യമായി കൃഷ്ണപ്രിയ പങ്കുവെച്ചത്, അത് വൈറലായി മാറിയതോടെയാണ് കൂടുതൽ ഡാൻസ് വിഡിയോകൾ താരം പങ്കുവെച്ച് തുടങ്ങിയത്.
നിരവധി ആരാധകരും അതുപോലെ വിമർശകരും ഉണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് സ്വന്തം വീട്ടിൽ എത്തിയ കൃഷ്ണപ്രിയ ബുധനാഴ്ച കിടപ്പുമുറിയിൽ വെച്ച് മ,രി,ക്കാ,ൻ ശ്രമിക്കുകയായിരുന്നു . വീട്ടുകാർ വാതിൽ ചവിട്ടി തുറന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃഷ്ണപ്രിയ മ,ര,ണത്തിനു കീഴടങ്ങുകയായിരുന്നു. തൃശ്ശൂർ വടക്കേക്കര സ്വദേശിയായ സനീഷിന്റെ ഭാര്യയായിരുന്നു കൃഷ്ണപ്രിയ. വിദേശത്ത് ജോലി ചെയ്യുകയാണ് സനീഷ് ഭാര്യക്ക് പൂർണ്ണ പിന്തുണ നൽകി ഒപ്പമുണ്ടായിരുന്ന ആളാണ് അദ്ദേഹം. ഇപ്പോൾ കൃഷ്ണപ്രിയയുടെ ഈ മ,ര,ണ,ത്തോ,ടെ മ,ര,ണ കാരണമായി പല വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

അതിൽ പ്രധാനമായും, ഭർത്താവ് കൃഷ്ണപ്രിയക്ക് പിന്തുണ ആണെങ്കിലും, ഭർത്താവിന്റെ വീട്ടുകാർക്ക് കൃഷ്ണപ്രിയയുടെ അമിത സോഷ്യൽ മീഡിയ ഉപയോഗത്തിൽ അത്ര താല്പര്യം ഉണ്ടായിരുന്നില്ല, ഏതാനും ദിവസങ്ങൾക്കു മുമ്പ് ഭർത്ത് വീട്ടുകാരുമായി കൃഷ്ണപ്രിയ വാക്കുതർക്കമുണ്ടായി. പിന്നീട് സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്ന യുവതി ഇതിനുശേഷമാണ് ആ,ത്മ,ഹ,ത്യ,യ്ക്ക് ശ്രമിച്ചത് .പിന്നീട് മര ണത്തിന് കീഴടങ്ങുകയായിരുന്നു എന്നുമാണ് വാർത്തകളിൽ പറയുന്നത്. എഴുപതിനായിരത്തിൽപരം ഫോളോവേഴ്സ് ആണ് കൃഷ്ണപ്രിയയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഉണ്ടായിരുന്നത്.
ഇവർക്ക് രണ്ടു മക്കളാണ്, മൂത്ത മകൻ തൃദേവ്, ഇളയ മകൾ ഭദ്ര. തൃശൂർ ചാപ്പാറ ഗോപാലകൃഷ്ണന്റെ മകളാണ് 29 കാരിയായ കൃഷ്ണപ്രിയ വളരെ ആക്റ്റീവ് ആയ ഒരു ആളായിരുന്നു. അതുകൊണ്ട് തന്നെ ഈ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് ആരാധകർ. എന്ത് പ്രശ്ങ്ങൾ ആയാലും ഇങ്ങനെ സ്വയം ജീവൻ വെടിയുന്ന പ്രവണത പുതു തലമുറ യെങ്കിലും ഉപേക്ഷിക്കണം, പൊതുവെ വിവാഹിതയായ സ്ത്രീ ഡാൻസ് ചെയ്യാനോ, ഇതുപോലെ സ്മൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതോ, റീൽസ് ചെയ്യുന്നതോ ഒക്കെ മഹാ മോശമായി കാണുന്ന ചിലരെങ്കിലും ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നത് ഇപ്പോൾ മനസിലാകുന്നു, നമ്മൾ ജീവിക്കേണ്ടത് നമ്മുടെ സന്തോഷങ്ങൾക്ക് വേണ്ടിയാകണം, മറ്റുള്ളവരുടെ താല്പര്യങ്ങൾക്കോ ഇഷ്ടങ്ങൾക്കോ ആകരുത്, ആ കുഞ്ഞുങ്ങളെ എങ്കിലും ഓർത്ത് കൂടാരുന്നോ.. എന്നും തുടങ്ങിയ നിരവധി കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്.
Leave a Reply