
ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂര്‍ അലി ഖാൻ, ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു ! ഹരിശ്രീ അശോകൻ പറയുന്നു ! !
മലയാള സിനിമ രംഗത്ത് കോമഡി രാജാക്കന്മാരിൽ ഒരാളാണ് ഹരിശ്രീ അശോകൻ. തനിക്ക് കോമഡി വേഷങ്ങൾ മാത്രമല്ല അഭിനയ പ്രാധാന്യമുള്ള ക്യാരക്ടർ റോളുകളും ചേരുമെന്ന് അദ്ദേഹം ഇതിനോടകം തെളിച്ചിരുന്നു. ഇപ്പോഴും അഭിനയ രംഗത്തെ സജീവ സാന്നിധ്യമാണ് അശോകൻ. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് അദ്ദേഹം സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, കോമഡി ആസ്വദിക്കുന്ന കാര്യത്തില്‍ ഹനീഫിക്കയെ കഴിഞ്ഞേ ആരുമുള്ളൂ. കുറെ സിനിമകള്‍ ഞങ്ങള്‍ ഒന്നിച്ചു ചെയ്തു. സത്യം ശിവം സുന്ദരം സിനിമയില്‍ ഞാനും ഹനീഫിക്കയും തമ്മില്‍ മത്സരിച്ചു അഭിനയിച്ചു എന്നാണ് എല്ലാവരും പറഞ്ഞത്. കണ്ണു കാണാത്ത ചേട്ടനും അനിയനും ആയിട്ടായിരുന്നു. ഡബ്ബിങ് എല്ലാം കഴിഞ്ഞപ്പോള്‍ നിങ്ങള്‍ മത്സരിച്ച് അഭിനയിച്ചത് ആണോ എന്നായിരുന്നു ചോദ്യം. കാരണം അങ്ങനെയൊരു സംഭവം അതില്‍ കാണുന്നുണ്ട് എന്നാണ് എല്ലാവരും പറഞ്ഞത്.
ഒരു അസാധ്യ നടനാണ് ഹനീഫിക്ക. സത്യം ശിവം സുന്ദരത്തില്‍ എനിക്ക് ആദ്യം ചാക്കോച്ചന്റെ സുഹൃത്തിന്റെ വേഷമാണ് നല്‍കിയിരുന്നത്. അതായത് ജഗദീഷ് ചെയ്ത വേഷം. എന്നാല്‍ ഹനീഫിക്കയുടെ കൂടെയുള്ള ബ്ലെന്റായിട്ടുള്ള വേഷം ചെയ്യട്ടെയെന്ന് ഞാൻ ചോദിച്ചു. കാരണം ഹനീഫിക്കയുടെ കൂടെ നല്ല കംഫര്‍ട്ടാണ്. അതുവരെ ഞാൻ അങ്ങനെയൊരു വേഷം ചെയ്തിട്ടില്ല. ഇത് അടിപൊളി കഥാപാത്രം ആണെന്ന് റാഫി പറഞ്ഞു. അങ്ങനെ ചോദിച്ച് വാങ്ങിയ വേഷമായിരുന്നു അത്.

എന്നാൽ ആ സിനിമയിൽ മറക്കാൻ കഴിയാത്ത ആൾ അത് മൻസൂർ അലിഖാൻ ആയിരുന്നു. എന്നെയും ഹനീഫിക്കയെയും മൻസൂര്‍ അലി ഖാൻ ബസ് സ്റ്റാൻഡില്‍ ഇട്ട് തല്ലുന്ന ഒരു സീനുണ്ട്. ഞങ്ങള്‍ അന്ധൻമാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് വെക്കണം. അങ്ങനെവെച്ചാല് വേറൊന്നും നമുക്ക് കാണാൻ കഴിയില്ല. മൻസൂര്‍ രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു. പിന്നെ നെഞ്ചിനിട്ടും ചവിട്ടും കിട്ടി. ഇനി ചവിട്ടരുത്, ടൈമിങ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങള്‍ക്ക് ഒന്നും കാണാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞു. പുള്ളി മൈൻഡ് ചെയ്തില്ല.
രണ്ടാമതും എന്നെ ചവിട്ടി. ഞാൻ പറഞ്ഞു.. നിന്നോട് ഞാൻ ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന്, ഇനി നീയെന്റെ ദേഹത്ത് തൊട്ടാല്‍ പിന്നെ നീ ഇനി മദ്രാസ് കാണില്ലെന്ന് ഞാൻ പറഞ്ഞു. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു ആള്. നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാള്‍ ഇവിടുന്ന് പോകില്ല. ഞാൻ ഇങ്ങനെ ഇരിക്കുന്നു എന്നേയുള്ളു. ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂര്‍ അലി ഖാൻ. അന്ന് ഞങ്ങൾ അയാളെക്കൊണ്ട് ഒരുപാട് സഹിച്ചു. അയാള്‍ക്കെതിരെ നൂറ്റി അൻപതോളം കേസുകള്‍ ഉണ്ട്. എപ്പോഴും ജയിലിലാണ്. വീട്ടില്‍ വല്ലപ്പോഴുമാണ് വരുക എന്നും ഹരിശ്രീ അശോകൻ പറയുന്നു.
Leave a Reply