ഹരിശ്രീ അശോകന്റെ ആ ഒരു വാക്ക് കാരണമാണ് എന്റെ എല്ലാ സ്വപ്നങ്ങളും തകർന്ന് പോയത് ! ഇപ്പോൾ ആ വിഷമം മനസിലായി കാണുമെന്ന് വിശ്വസിക്കുന്നു ! റ്റി.എസ് സജിയുടെ തുറന്ന് പറച്ചിൽ !

മലയാള സിനിമയിൽ ഹരിശ്രീ അശോകൻ എന്ന നടന്റെ സ്ഥാനം എന്നും വിലപ്പെട്ടതാണ്, ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം ഇതിനോടകം മലയാള സിനിമ രംഗത്ത് ചെയ്തിരുന്നു, ഒരു നടൻ എന്നതിലുപരി അദ്ദേഹം സിനിമ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ 2019 ൽ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്നൊരു സിനിമ അദ്ദേഹം സംവിധാനം ചെയ്തിരുന്നത്. പക്ഷെ ആ സിനിമ അത്ര ശ്രദ്ധ നേടിയിരുന്നില്ല. ഇപ്പോഴിതാ, ഹരിശ്രീ അശോകനെ കുറിച്ച് സംവിധായകൻ ടി എസ് സജി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. ഹരിശ്രീ അശോകൻ അറിഞ്ഞോ അറിയാതെയോ പറഞ്ഞ ഒരു വാക്ക് കൊണ്ട് ഒരു സിനിമ പൂർണ്ണമായും നിന്ന് പോയെന്നാണ്‌ അദ്ദേഹം പറയുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

അശോകനെ കുറിച്ച് ടി എസ് സജിയുടെ വാക്കുകൾ ഇങ്ങനെ. വളരെ കുറച്ച് താരങ്ങളെ മാത്രം വെച്ച് ചെയ്യാൻ തുടങ്ങിയ ഒരു സിനിമ ആയിരുന്നു ‘പൊന്ന് കൊണ്ടൊരു ആൾരൂപം’. ചിത്രത്തിൽ മണിക്കുട്ടൻ, വിനുമോഹൻ, ഉർവശി, മേഘനരാജ് തുടങ്ങിയവരെ പ്രധാന കഥാപാത്രമാക്കി ചെയ്യനായിരുന്നു പ്ലാൻ, പക്ഷെ ഹരിശ്രീ അശോകൻ അറിഞ്ഞോ അറിയാതെയോ പറഞ്ഞ ഒരു വാക്ക് കാരണം ആ സിനിമ പൂർത്തിയാകാതെ പെട്ടിയിൽ തന്നെ ഇരുന്ന് പോയെന്നും അദ്ദേഹം പറയുന്നു.

ആ സംഭവം ഇങ്ങനെ, ആ സിനിമ തുടങ്ങുമ്പോൾ തന്നെ ചെറിയ രീതിയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അത് നിർമാതാവ് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. ഫണ്ട് വരുന്ന അനുസരിച്ച് സിനിമ പൂർത്തിയാക്കാം എന്ന് ഉറച്ച വിശ്വാസത്തോടെ ഞങ്ങൾ സിനിമ തുടങ്ങി. ആദ്യത്തെ പതിനഞ്ച് ദിവസത്തെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയിരുന്നു. ഇനി ബാക്കി വളരെ കുറച്ചു ദിവസത്തേക്ക് ഷൂട്ടിങ് മാത്രമേ ബാക്കിയുണ്ടായിരുനുള്ളു. അതിനിടെ ഹരിശ്രീ അശോകന്റെ ഷൂട്ട് തീർന്നു.

അതുകൊണ്ട് തന്നെ അദ്ദേഹം ഉർവശിയോട് യാത്ര പറയാൻ ചെന്ന സമയത്ത് തമാശയായോ മറ്റോ, എന്തോ പറഞ്ഞു.. ഈ സിനിമക്ക് പണത്തിന്റെ കുറെ പ്രശ്നങ്ങൾ ഉണ്ട്. ഷൂട്ടിങ്ങ് അത്ര സ്മൂത്തായിട്ട് അല്ല പോകുന്നതെന്ന് പറഞ്ഞു. ഇത് കേട്ടതിന്റെ എഫക്ടിൽ ഉർവശി തൊട്ടടുത്ത ദിവസം രാവിലെ തന്നെ വിളിച്ച് ചെന്നെെയിലേയ്ക്ക് പോകുകയാണെന്നും ആറ് ലക്ഷം രൂപ വേണമെന്ന് പറയുകയും അത് വാങ്ങികൊണ്ട് പോകുകയും ചെയ്തു.

ഇതോടെ സെറ്റിൽ ആകെ സംസാരമായി പണം ഇല്ലാത്തത് കൊണ്ട് ഉർവശി പോയി, സിനിമ പൊട്ടി എന്നൊക്കെ ആയി സംസാരം. ഉർവശിയെ പിന്നീട് എത്ര വിളിച്ചിട്ടും അവർ വരാം വന്നോളാം നിങ്ങൾ തുടങ്ങിക്കോ എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നീട് പല തവണ ശ്രമിച്ചെങ്കിലും ആ സിനിമ പൂർത്തികരിക്കാൻ കഴിഞ്ഞില്ല. അന്ന് അദ്ദേഹത്തിൻ്റെ ഒറ്റ വാക്ക് കൊണ്ട് നല്ലൊരു സിനിമ പെട്ടിയിലായി പോയി എന്ന സങ്കടമാണ് എനിക്കുള്ളത്. അശോകൻ ഇപ്പോൾ ഒരു പടം ചെയ്തപ്പോൾ ഒരു സംവിധായകന്റെ ബുദ്ധിമുട്ട് അദ്ദേഹത്തിന് മനസിലായിട്ടുണ്ടാകാം, എന്നും ടിഎസ് സജി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *