കഷ്ടപ്പാടുകൾ അറിയിച്ചാണ് മക്കളെ വളർത്തിയിയത്, ആ ഗുണം അവൻ കാണിച്ചു, മകനെ കുറിച്ച് അഭിമാനം, ഹരിശ്രീ അശോകൻ പറയുന്നു !

മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനാണ് ഹരിശ്രീ അശോകൻ. അദ്ദേഹം ഒരുപാട് സിനിമകളിൽ കൂടി വിലമതിക്കാൻ ആകാത്ത ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു, അതിന് ഏറ്റവും വലിയ ഉദാഹരണമാണ്  പഞ്ചാബ് ഹൗസിലെ രമണൻ. നടനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും നമുക്ക് ഏറെ പ്രിയപെട്ടവരാണ്, ശ്രീകുട്ടി, അർജുൻ അശോകൻ എന്നീ രണ്ട് മക്കളുണ്ട്. മകൻ അർജുൻ അശോകൻ, ഇപ്പോൾ മലയാള സിനിമയിൽ  വളരെ തിരക്കുള്ള മുൻ നിര നായകനാണ്.

മക്കളെ കുറിച്ചും കുടുംബത്തെ കുറിച്ചും അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ്, ആ വാക്കുകൾ ഇങ്ങനെ.. ഞാൻ ഒരുപാട് ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളിൽ കൂടിയാണ് കടന്ന് വന്നത്, ഒരു നേരത്തെ ആഹാരം പോലും നല്ല രീതിയിൽ കഴിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ജീവിതത്തിലെ കഷ്ടപാടുകളൂം, ബുദ്ധിമുട്ടുകളും എല്ലാം അറിയിച്ചും പറഞ്ഞുകൊടുത്തുമാണ് മക്കളെ വളർത്തിയത്.  അർജുന്റെ കുട്ടിക്കാലത്ത് ഉണ്ടായ ഒരു സംഭവം പറയാം. ഞങ്ങള്‍ എറണാകുളത്ത് ഒരു ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. അര്‍ജുന്‍ എന്നോട് പറഞ്ഞു, കൂട്ടുകാര്‍ക്കൊക്കെ സൈക്കിള്‍ ഉണ്ട്, ഞാന്‍ പറഞ്ഞു നിനക്കും ഒരു സൈക്കിള്‍ വാങ്ങാം. ഞാന്‍ ഒരു സൈക്കിള്‍ വാങ്ങി കൊടുത്തു.

 

പക്ഷെ രണ്ടു ദിവസം കഴിഞ്ഞ് ആ സൈക്കിൾ കണ്ടില്ല, അങ്ങനെ ഞാൻ അവനോട് ചോദിച്ചു, നിന്റെ സൈക്കിൾ എവിടെ എന്ന്.. അപ്പോൾ അവന്‍ പറഞ്ഞു… ഞാൻ എന്റെ സൈക്കിൾ ഒരു കൂട്ടുകാരന് കൊടുത്തു. രാവിലെ പത്രം ഇടാന്‍ പോയാണ് ആ കൂട്ടുകാരന്‍ അവന്റെ കുടുംബത്തെ നോക്കുന്നത്. അതിന് ശേഷമാണ് അവന്‍ സ്‌കൂളില്‍ വരുന്നത്. സൈക്കിള്‍ വാങ്ങാന്‍ നിവൃത്തിയില്ല. സൈക്കില്‍ ഇല്ലെങ്കില്‍ ജീവിതം വഴിമുട്ടും’ ഞാൻ തടസം പറയുമോ എന്ന് പേടിച്ചാണ് ഈ കാര്യം അവൻ എന്നോട് പറയാതിരുന്നത് എന്നും പറഞ്ഞു. അത് കേട്ട് സന്തോഷം കൊണ്ട്  എന്റെ കണ്ണ് നിറഞ്ഞു, അവനെ ചേർത്ത് പിടിച്ചു…

മകൻ അഭിനയം തിടഞ്ഞെടുത്തപ്പോൾ ഉപദേശം ഒന്നും കൊടുത്തില്ല, ഉപദേശിച്ചു നന്നാക്കാൻ പറ്റുന്നതാണ് ഒരാളിന്റെ അഭിനയശേഷി എന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ മകന്റെ അഭിനയത്തെക്കുറിച്ച് ഞാൻ അവനോട് അഭിപ്രായം പറയാറില്ല. നല്ലൊരു നടനാകാൻ കഠിനാധ്വാനം വേണമെന്ന് ഞാൻ കൂടെ കൂടെ പറയും. അവന്റെ അഭിനയം നന്നായിരുന്നു എന്ന് എന്നോട് പലരും പറയാറുണ്ട്. അതു കേൾക്കുമ്പോൾ അച്ഛൻ എന്ന നിലയിൽ എനിക്ക് അഭിമാനവും സന്തോഷവും തോന്നാറുണ്ട്.

പിന്നെ ഒന്ന് രണ്ടു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, ഭക്ഷണം കഴിക്കുമ്പോൾ ബാക്കി വയ്ക്കരുത്. ആരെങ്കിലും വിശന്നിരിക്കുന്നതു കണ്ടാൽ കഴിയുമെങ്കിൽ ആഹാരം വാങ്ങി കൊടുക്കണം. പിന്നെ, അവസരം തരുന്ന നിർമാതാവിന് വേദനയുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യരുത്. നിന്നെ കൊണ്ട് മറ്റൊരാൾക്ക് സന്തോഷം നൽകാൻ കഴിയുന്ന പ്രവർത്തികൾ ചെയ്യാൻ കഴിവതും നോക്കണം, എന്റെ മകൾക്കും മരുമകനും അടുത്തിടെ ഗള്‍ഫിലെ 30 കോടി രൂപ ലോട്ടറി അടിച്ചു. ഞാന്‍ അവരോടും പറഞ്ഞു അതില്‍ ഒരു കോടി രൂപ എങ്കിലും  ബുദ്ധിമുട്ടുള്ളവര്‍ക്ക് കൊടുത്താല്‍ നന്നായിരിക്കുമെന്ന്. ഞങ്ങളുടെ കുടുംബത്തില്‍ തന്നെ ദുരിതം അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്, അവരെ കൂടി സഹായിക്കേണ്ടതാണ് എന്ന്’. അവർ അത് ചെയ്യും മകൾക്കും വലിയ മനസാണ് എന്നും ഹരിശ്രീ അശോകന്‍പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *