അതുകൊണ്ട് ആദ്യമേ, അച്ഛൻ എന്റെ അടുത്ത് പറഞ്ഞു, എടാ നീ മാറി മാറി ലുക്ക് ചെയ്യണം ! അല്ലങ്കിൽ എന്റെ അവസ്ഥ ഉണ്ടാകും ! അച്ഛന്റെ ഉപദേശത്തെ കുറിച്ച് അർജുൻ അശോകൻ പറയുന്നു !

മലയാള സിനിമ ലോകത്തെ ചിരിയുടെ ചക്രവർത്തിയാണ് നടൻ ഹരിശ്രീ അശോകൻ. അദ്ദേഹം ഒരുപാട് മികച്ച കഥാപാത്രങ്ങളായി നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള അദ്ദേഹം കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായി നിലനിൽക്കുന്നു. അച്ഛന്റെ പാത പിന്തുടർന്ന് മകൻ അർജുൻ അശോകനും ഇപ്പോൾ യുവ താര നിരയിൽ ഏറെ ആരാധകരുള്ള താരമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ അച്ഛനെ കുറിച്ച് അർജുൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

അർജുൻ ഇപ്പോൾ താനെ ഏറ്റവും പുതിയ ചിത്രമായ തുറമുഖത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികളിലാണ്, അർജുന്റെ വാക്കുകൾ ഇങ്ങനെ, അച്ഛൻ ഒരുപാട് ഉപദേശങ്ങൾ നൽകുന്ന ആളല്ലെന്നും ആകെ പറഞ്ഞത് താടി വെച്ചുള്ള ലുക്കിലും കൂടെ നീ ഒന്ന്  അഭിനയിക്കണെ എന്ന് മാത്രമാണെന്നും  അർജുൻപറയുന്നു. ‘അത്രയും വർഷം താടി വെച്ച് അഭിനയിച്ചിട്ട് പിന്നീട് താടി വടിച്ചപ്പോൾ ആളുകൾ എന്നെ സ്വീകരിക്കുന്നില്ല. അതുകൊണ്ട് ആദ്യമേ എന്റെ അടുത്ത് പറഞ്ഞു എടാ നീ മാറി മാറി ലുക്ക് ചെയ്യണം. അടുപ്പിച്ച് കുറെ താടി പരിപാടി ചെയ്യരുതെന്ന് പറഞ്ഞു. അല്ലെങ്കിൽ എന്റെ ഗതി വരുമെന്നും അച്ഛൻ തന്നോട് പറഞ്ഞതായി അർജുൻ പറയുന്നു.

അതുപോലെ പഠനമെല്ലാം കഴിഞ്ഞ് വിദേശത്ത് ജോലിക്ക് പോകാൻ പറഞ്ഞ അച്ഛനോട് ഞാൻ പറഞ്ഞു, എനിക്ക് ഇവിടെ എന്തെങ്കിലും ബിസിനെസ്സ് ചെയ്ത് ജീവിക്കാനാണ് ആഗ്രഹം എന്ന്. അങ്ങനെ അതിനിടയിലാണ് അഭിനയം മോഹം തലക്ക് പിടിച്ചത്. അതുപോലെ തന്റെ ഓരോ സിനിമക്ക് ശേഷമാവും അച്ഛൻ തരുന്ന ഉപദേശങ്ങലും നിർദേശങ്ങളും തനിക്ക് ഒരു അവാർഡ് പോലെയാണ് തോന്നുന്നത് എന്നാണ് അർജുൻ പറയുന്നത്.

‘നി നക്ക് അഭിനയിച്ച് ഭലിപ്പിക്കൽ കഴിയും എന്ന ഉറച്ച വിശ്വാസമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്ക’. ഈ ഒരൊറ്റ ഉപദേശം മാത്രമാണ് അച്ഛൻ തനിക്ക് നൽകിയത്. എന്റെ ഓരോ സിനിമയും കണ്ടു കഴിയുമ്പോൾ അച്ഛൻ അതിലെ തെറ്റുകളും കുറ്റങ്ങളും എന്നോട് പറഞ്ഞു തരാറുണ്ട്. അതുമാത്രവുമല്ല നിന്റെ അടുത്ത സിനിമയിൽ ഇത് ആവർത്തിക്കരുത് എന്ന് താക്കീതും നൽകുംമെന്നും അർജുൻ പറയുന്നു.

കൂടാതെ അച്ഛന്റെ പുതിയ സിനിമകളിൽ മി ന്നൽ മുരളിയിലെ അച്ഛന്റെ അഭിനയം കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. കുറെ കാലങ്ങൾക്ക് ശേഷമാണല്ലോ അച്ഛന് അങ്ങനെയൊരു റോൾ കിട്ടുന്നത്. പിന്നെ അങ്ങനത്തെ ഒരു പടത്തിൽ അച്ഛനെ പ്ലെയ്‌സ്‌ ചെയ്തതിലും ഭയങ്കര സന്തോഷമുണ്ട്. കാരണം കുറെ നാളായല്ലോ അച്ഛൻ ഇങ്ങനത്തെ സിനിമകൾ ചെയ്തിട്ട്. അങ്ങനെ ഒരു ക്യാരക്ടർ കൂടെ ആയപ്പോൾ ഭയങ്കര സന്തോഷമായി എന്നും അർജുൻ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *