എന്റെ അച്ഛനെ ആ സിനിമയിൽ നിന്ന് മാറ്റിയിട്ട് അതൊന്ന് പറയാനുള്ള മര്യാദപോലും കാണിക്കാത്ത ആളാണ് ഈ കുറ്റം പറയുന്നത് ! അർജുൻ അശോകൻ !

മലയാളസി സിനിമ രംഗത്തെ കോമഡി രാജാക്കന്മാരിൽ ഒരാളാണ് നടൻ ഹരിശ്രീ അശോകൻ, ഇന്നും നമ്മൾ മലയാളികൾ വീണ്ടും വീണ്ടും ഓർത്ത് ചിരിക്കാൻ പാകത്തിനുള്ള ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ നമുക്ക് സമ്മാനിച്ച അദ്ദേഹം ഇപ്പോഴും സിനിമ രംഗത്ത് വളരെ സജീവമാണ്, അദ്ദേഹത്തിന്റെ മകൻ അർജുൻ അശോകൻ ഇന്ന് മലയാള സിനിമയിലെ മുൻ നിര താരമായി മാറിയിരിക്കുകയാണ്, ഇപ്പോഴിതാ സിനിമയിൽ നിന്നും ശ്രീനാഥ്‌ ഭാസിയെ വിലക്കിയതിന് കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് അർജുൻ, മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അര്‍ജുന്‍ മനസ് തുറന്നത്. അർജുന്റെ അടുത്ത സൃഹുത്ത് കൂടിയാണ് ഭാസി.

അർജുൻ പറയുന്നത് ഇങ്ങനെ, ഏത് കാര്യത്തിനും രണ്ടു വശങ്ങൾ ഉണ്ട്, രണ്ടും കേട്ടതിന് ശേഷം മാത്രമേ അതിന്റെ വിധി പറയാവു, ഈ അടുത്തിടെ ഒരു അഭിമുഖത്തിൽ ഭാസിയെ വളരെ മോശമായി ഒരാൾ കുറ്റം പറയുന്നത് കണ്ടു, ആ പേര് ഞാൻ പറയുന്നില്ല, അദ്ദേഹത്തില്‍ നിന്നും എന്റെ അച്ഛന് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്”എന്നാണ് അര്‍ജുന്‍ പറയുന്നത്. പിന്നാലെ അന്ന് നടന്ന സംഭവം വെളിപ്പെടുത്തുകയാണ് അര്‍ജുന്‍ അശോകന്‍. ഒരു ദിവസം വീട്ടില്‍ വന്ന് ഷൂട്ടിങ് ലോക്കേഷനിലേക്ക് പിക്ക് ചെയ്തുകൊണ്ട് പോയി. ഒരു ദിവസം ഷൂട്ട് ചെയ്തു. പിന്നീട് അതിനെ പറ്റി ഒരു അറിവുമില്ല. പിന്നെ ആ പടം പാക്കപ്പ് ആയി എന്നാണ് അറിയുന്നത്. ആ പടത്തില്‍ വേറെ ആളെ വെച്ച് അഭിനയിപ്പിച്ചു. വിളിച്ച് പറയാനുള്ള മര്യാദ പോലും പുള്ളിക്കാരന്‍ കാണിച്ചില്ലെന്നാണ് അര്‍ജുന്‍ ആരോപിക്കുന്നത്.

 

അങ്ങനെ ഉള്ളൊരാളാണ് വേറെ ആളെ പറ്റി കുറ്റം പറയുമ്പോള്‍ എന്താണ് പറയേണ്ടത് എന്നാണ് അര്‍ജുന്‍ അശോകന്‍ ചോദിക്കുന്നത്. സത്യത്തിൽ എനിക്കിതൊക്കെ കണ്ടപ്പോൾ ചിരിയാണ് വന്നത്, പുള്ളി ഒരാളെ പറ്റി കുറ്റം മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതിന്റെ ബാക്കി സൈഡും കൂടി അറിയണം എന്നാണ് അര്‍ജുന്റെ നിലപാട്. പിന്നെ ഓരോ ആൾക്കാരും വ്യത്യസ്ത സ്വഭാവം ഉള്ളവരാണ്.അത് ശരിയാക്കാന്‍ നടന്നിട്ട് കാര്യമില്ല. നമ്മള്‍ നമ്മുടെ കാര്യം നോക്കുകയാണ് വേണ്ടതെന്നും അര്‍ജുന്‍ പറയുന്നു. നമ്മുക്ക് ശരിയായിട്ട് നിക്കാം. തെറ്റ് ചെയ്താല്‍ എവിടെ നിന്നെങ്കിലും കറങ്ങി തിരിഞ്ഞ് കിട്ടിക്കോളുമെന്നും അര്‍ജുന്‍ അഭിപ്രായപ്പെടുന്നുണ്ട്. ആ ആളാണ്

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *