
അച്ഛനെന്നും കൂടെ വേണം ! സുധിയുടെ മുഖം കൈയ്യിൽ പച്ചകുത്തി മകൻ ! എവിടെയും പോയിട്ടില്ല എന്നും ഒപ്പമുണ്ട് !
കൊല്ലം സുധിയുടെ വേർപാട് ഇന്നും ഒരു തീരാ നോവായി ഏവരിലും ഉണ്ട്. അനുഗ്രഹീത കലാകാരൻ, നമ്മെ ചിരിപ്പിക്കുമ്പോഴും അദ്ദേഹം ഉള്ളിൽ കരയുകയായിരുന്നു എന്നത് വളരെ വൈകിയാണ് ഏവരും തിരിച്ചറിഞ്ഞത്. അകാലത്തിൽ നമ്മെ വിട്ടുപോയ അദ്ദേഹത്തിന് സ്വന്തമായൊരു വീട് പോലും ഇല്ലായിരുന്നു. ഇപ്പോൾ സഹപ്രവർത്തകരും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ആ സ്വപ്‌നം സഫലമാക്കി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
അദ്ദേഹത്തിന്റെ മൂത്ത മകൻ രാഹുൽ ഇപ്പോഴും ആ സത്യത്തെ ഉൾകൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ്. മകൻ കൂടി സമ്മതം പറഞ്ഞതുകൊണ്ട് മാത്രമാണ് അവന് ഒരു അമ്മയുടെ സ്നേഹം കിട്ടട്ടെയെന്ന് കരുതി കുറച്ച് വർഷം മുമ്പ് രേണുവിനെ സുധി വിവാഹം ചെയ്തത്. രേണുവിൽ സുധിക്ക് മൂന്ന് വയസുകാരനായ ഒരു മകൻ കൂടിയുണ്ട്. സുധിയുടെ വേർപാടോടെ രേണുവിനും കുഞ്ഞിനും താങ്ങായി നിൽക്കുന്നത് രാഹുലാണ്.

ഇപ്പോഴിതാ കിച്ചു എന്ന് വിളിക്കുന്ന രാഹുൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. അച്ഛന്റെ വേർപാട് ഉണ്ടായി ഒരുമാസം പിന്നിടുമ്പോൾ സുധിയുടെ മുഖം കയ്യിൽ ടാറ്റൂ ചെയ്തിരിക്കുകയാണ് രാഹുൽ. കിച്ചു തന്നെയാണ് അച്ഛന്റെ മുഖം കയ്യിൽ ടാറ്റൂ ചെയ്തതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ദി ഡീപ് ഇങ്ക് ടാറ്റൂസാണ് കിച്ചുവിന്റെ കയ്യിൽ സുധിയുടെ മുഖം ടാറ്റൂ ചെയ്ത് നൽകിയിരിക്കുന്നത്. കൈക്കുഞ്ഞായിരുന്ന കിച്ചുവിനെ സുധിയെ ഏൽപ്പിച്ചാണ് ആദ്യ ഭാര്യ താരത്തെ ഉപേക്ഷിച്ച് പോയത്. അതിന് ശേഷം കിച്ചുവിന്റെ അച്ഛനും അമ്മയുമെല്ലാം സുധിയായിരുന്നു.
അച്ഛൻ പോയെന്ന് കരുതി തന്റെ അമ്മ ഒരിക്കലും തന്നെ അകറ്റി നിർത്തിയിട്ടില്ല രേണു അമ്മ തനിക്ക് സ്വന്തം അമ്മ തന്നെയാണ്, എന്നെയും സ്വന്തം മകനെപോലെയാണ് കാണുന്നത് എന്നും രാഹുൽ പറഞ്ഞിരുന്നു. അച്ഛൻ എവിടെയും പോയിട്ടില്ല, അങ്ങനെ എനിക്ക് തോന്നുന്നില്ല, ഏതോ ദൂരെ സ്ഥലത്ത് പരിപാടിക്ക് പോയിരിക്കുകയാണ്. അച്ഛന് അപകടം പറ്റിയെന്ന് അനൂപേട്ടനാണ് ആദ്യം പറഞ്ഞത്. അപകടം സംഭവിച്ചു… പക്ഷെ അച്ഛനെ രക്ഷിക്കാൻ പറ്റിയില്ലെന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്. ആദ്യം ഞാൻ പ്രാങ്കാണെന്നൊക്കെ കരുതി. അമ്മയോട് പറയാനും എനിക്ക് ധൈര്യമില്ലായിരുന്നു. മരണ വാർത്ത കേട്ടശേഷം ചുറ്റും നടക്കുന്നതൊന്നും മനസിലായില്ല. എന്തൊക്കയോ ചെയ്തുവെന്ന് മാത്രം. ആദ്യം ട്രെയിനിൽ പോകാനായിരുന്നു അച്ഛൻ തീരുമാനിച്ചിരുന്നത്. പിന്നീടാണ് കാറിലാണ് പോകുന്നതെന്ന് അറിയിച്ചത്. അച്ഛനാണ് എന്നോട് വരണ്ടെന്ന് പറഞ്ഞത്. സാധാരണ ഞാനും അച്ഛനൊപ്പം പോകാറുള്ളതായിരുന്നുവെന്നും ഏറെ വേദനയോടെ രാഹുൽ പറയുന്നു.
Leave a Reply