റഹ്മാന്റെ മുഖത്തു നിന്ന് ആ സോസ് നക്കി തുടച്ചെടുത്ത് കഴിച്ച ശേഷം ഒരു ചുംബനം നൽകാൻ സംവിധായകൻ ആവശ്യപ്പെട്ടു ! ഗീത പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യ ഒട്ടാകെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു ഗീത. മലയാളത്തിലും അവർ ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളിലും ഗീത മുൻ നിര നായികയായിരുന്നു. സൂപ്പർ സ്റ്റാറുകളുടെ നായികയായി എത്തിയ ഗീത എഴുപതുകളുടെ അവസാനമാണ് കരിയർ അവസാനിപ്പിച്ചത്. അതുപോലെ തന്നെ എല്ലാ ഭാഷകളിലും അവർക്ക് വളരെ പ്രഗത്ഭരായ സംവിധായകരുടെ കൂടെ വർക്ക് ചെയ്യാനുള്ള അവസരവും ലഭിച്ചിരുന്നു.

തമിഴ് സിനിമയിലെ അന്നത്തെ മുൻ നിര സംവിധായകനായ ബാലചന്ദിറിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഗീത. അന്ന് അദ്ദേഹം ഇന്ത്യൻ സിനിമയുടെ തന്നെ നമ്പർ വൺ ഡയറക്ടർ ആയിരുന്നു. ഇപ്പോഴിതാ ബാലചന്ദറിന്റെ ഒരു ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ഗീത. ഗീതയെ നായികയാക്കി ബാലചന്ദർ ഒരുക്കിയ സിനിമകൾ ആയിരുന്നു കൽക്കി, പുതു പുതു അർത്ഥങ്ങൾ, എന്നിവ. 1989 ലാണ് ‘പുതു പുതു അർഥങ്ങൾ’ എന്ന സിനിമ റിലീസ് ചെയ്തത്. മലയാളത്തിലും തമിഴിലും അന്ന് റൊമാന്റിക് നായകനായി തിളങ്ങി നിന്ന റഹ്മാൻ ആയിരുന്നു ചിത്രത്തിലെ നായകൻ.

ചിത്രത്തിൽ ഭാര്യ ഭർത്താക്കന്മാരായിട്ടാണ് അഭിനയിച്ചത്, വളരെ പ്രശസ്തനായ ഭർത്താവിനെ അനാവശ്യമായി സംശയിക്കുന്ന ഭാര്യയുടെ വേഷമായിരുന്നു അതിൽ ഗീതക്ക്. സംവിധായകൻ ബാലചന്ദർ ചിത്രത്തിലെ തന്റെ ഇഷ്ട രംഗമായി എപ്പോഴും പറഞ്ഞിട്ടുള്ളത് റഹ്‍മാനും ഗീതയും തമ്മിലുള്ള ഒരു വഴക്കാണ്. ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന സമയത്താണ് വഴക്ക് നടക്കുന്നത്. സീൻ ഷൂട്ട് ചെയ്യുന്നതിനിടെ ദേഷ്യം അഭിനയിച്ചു കാണിക്കാൻ എന്തു ചെയ്യണം എന്നറിയാതെ നിന്ന ഗീത, മേശപ്പുറത്ത് ഇരുന്ന ടൊമാറ്റോ സോസ് റഹ്മാന്റെ മുഖത്തേക്ക് ഒഴിച്ചു.

പക്ഷെ അത് സ്ക്രിപ്റ്റിൽ ഇല്ലാത്ത രംഗമായിരുന്നു. അതുകൊണ്ട് തന്നെ ബാലചന്ദറും ഇത് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് ആ രംഗം വളരെ ഇഷ്ടമായി. എന്നാൽ റഹ്മാന്റെ മുഖത്തു നിന്ന് ആ സോസ് നക്കി തുടച്ചെടുത്ത് കഴിച്ച ശേഷം ഒരു ചുംബനം നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ പിഴവ് കൊണ്ടാണ് അങ്ങനെയൊരു രംഗം ചെയ്യേണ്ടി വന്നതെന്ന് കരുതി സംവിധായകൻ ആവശ്യപ്പെട്ടത് പോലെ ചെയ്തു. ഒരു ഭാര്യക്ക് ഭർത്താവിന്റെ ദേഷ്യം അടക്കാൻ ഇങ്ങനെയേ സാധിക്കൂ എന്നാണ് ബാലചന്ദർ പറഞ്ഞതെന്ന് ഗീത പറയുന്നു.

ഇത് അദ്ദേഹത്തിന് ഇഷ്ടപെട്ടതുകൊണ്ട് രക്ഷപെട്ടു, എന്നാൽ അതിനുമുമ്പത്തെ ‘കൽക്കി’ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് വന്നാൽ സെറ്റിൽ കിടന്ന് അലറുന്ന സംവിധായകൻ ഇത്തവണ അത് ചെയ്തില്ല. ആ സമയത്തൊക്കെ ഒരുപാട് താൻ കരഞ്ഞിട്ടുണ്ടെന്നും ഗീത പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *