
ഈ മിമിക്രിക്കാർക്ക് എന്നോടിത്ര ദേഷ്യം എന്താണ് ! 8 പെണ്ണുങ്ങള് വന്നാല്‍ ഇവർമാർക്ക് എന്താണ് പ്രശ്നം ! കടുത്ത ആരോപണങ്ങളുമായി സന്തോഷ് പണ്ഡിറ്റ്
മലയാള സിനിമ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ആളാണ് സന്തോഷ് പണ്ഡിത്. നടൻ, സംവിധായകൻ, ഗാന രചയിതാവ്, നിർമ്മാതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനായ ആളാണ് സന്തോഷ് പണ്ഡിറ്റ്. അതിലെല്ലാമുപരി അദ്ദേഹം പൊതു സമൂഹത്തിന് വേണ്ടി തന്നാൽ കഴിയുംവിധം ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതുപോലെ സമൂഹ മാധ്യമങ്ങൾ വഴി തന്റെ അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മിമിക്രിക്കാരെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മൂവി വേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. വാക്കുകൾ ഇങ്ങനെ, വിമര്‍ശനം എനിക്കൊരു പ്രശ്നമായിട്ട് തോന്നിയിട്ടില്ല. നമുക്ക് വിജയിക്കാന്‍ സുഹൃത്തുക്കള്‍ വേണം, വന്‍ വിജയങ്ങള്‍ക്ക് ശത്രുക്കള്‍ വേണം. പണ്ട് ഞാന്‍ പഠിച്ച ഒരു സാധനമാണത്. എന്റെ മനസില്‍ അതുണ്ട്. അതുകൊണ്ട് കുറച്ച് ശത്രുക്കള്‍ ഉള്ളത് തെറ്റല്ല. ഒരു മിമിക്രിക്കാരന് വന്ന് പറഞ്ഞു, ‘ഇയാളുടെ എല്ലാ പടത്തിലും എട്ട് പെണ്ണുങ്ങളാണ്, എട്ട് നായികമാര്‍… നമ്മള് ഒക്കെ ഒരു പരിപാടിക്ക് പോകുമ്പോള്‍, പെണ്ണിനെ കിട്ടാതെ ആണിനെ പെണ്ണാക്കുകയാണ്. എന്നാല്‍ പണ്ഡിറ്റിന്റെ പടത്തില്‍ ക്യൂ ആണ്. നിങ്ങള്‍ക്ക് എന്തിനാണ് മിസ്റ്റര്‍ എട്ട് നായികമാര്‍?’ എന്ന് ചോദിച്ചു.
ഞാൻ പറഞ്ഞു പണ്ഡിറ്റിന്റെ സ്വഭാവം നല്ലതായിരിക്കും. പുറമേ നിന്ന് നോക്കുമ്പോള്‍ നിങ്ങള്‍ എട്ട് ആക്കണ്ട ഒന്ന് പോരേ എന്നൊക്കെ ചോദിക്കും. ഞാന്‍ എട്ടിനെ വച്ചാലും ഇനി 88നെ വച്ചാലും ഈ മിമിക്രിക്കാരന്റെ പ്രശ്നം എന്താണ്.. അവന് ആ സിനിമ ഇഷ്ടപെട്ടിട്ടുണ്ടെങ്കില്‍ കാണാം, ഇല്ലെങ്കില്‍ കാണണ്ട. പ്രത്യേകിച്ച് സീനിയര്‍ ആയ കുറച്ച് മിമിക്രാര്‍ക്ക് എന്തോ അവരുടെ അച്ഛന്റെ സ്വത്തൊക്കെ ഞാന്‍ പറ്റിച്ചു എന്ന പോലൊരു ദേഷ്യം.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല 2011 മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നത് ഇതാണ്, ഈ മിമിക്രിക്കാര് എന്താകും അങ്ങനെ ചെയ്യുന്നത്… എനിക്ക് ഇതുവരെ ഒരു കറക്ട് ഉത്തരം കിട്ടിയിട്ടില്ല. ഒരു മിമിക്രിക്കാരന് പറഞ്ഞത്, ‘ഞാന്‍ നിങ്ങളെ എതിര്‍ക്കാന്‍ കാരണം മലയാള സിനിമയ്ക്ക് വലിയ പ്രശ്നമാണ്’ എന്നായിരുന്നു. ഞാന്‍ അഞ്ച് ലക്ഷത്തിന് പടമെടുത്ത് മുതല്‍ മുടക്ക് 12 സിനിമയുമായി ജീവിച്ചിരിക്കുന്ന നിര്‍മ്മാതാവാണ്. എത്ര നിര്‍മ്മാതാക്കള്‍ കുടുംബമായി ആ,ത്മ,ഹത്യ ചെയ്യുന്നു.
അതുപോലെ ചില മിമിക്രികാർ പറയുന്നത് ‘നിങ്ങള്‍ കാരണം മലയാള സിനിമയ്ക്ക് വലിയ പ്രശ്നമാണ്’ എന്നാണ്. ഞാന്‍ ചോദിച്ചു മലയാള സിനിമയ്ക്ക് എന്താ ഇത്ര വലിയ പ്രശ്നം എന്ന്. ‘മലയാള സിനിമ തെലുങ്ക് സിനിമയുമായും ഇംഗ്ലീഷ് സിനിമയുമായും കട്ടയ്ക്ക് നില്‍ക്കുകയാണ്. നൂറ് കോടിയുടെ പടമൊക്കെ എടുത്ത് തെലുങ്കന്മാരുടെ മുന്നില്‍ നില്ക്കുമ്പോള് നിങ്ങള്‍ ഈ അഞ്ച് ലക്ഷത്തിനൊക്കെ, അവര്‍ കേട്ടാല്‍ എന്ത് വിചാരിക്കും’ എന്നൊക്കെയാണ് ഇവന്മാരുടെ പ്രശ്നം എന്നും അദ്ദേഹം പറയുന്നു.
Leave a Reply