‘മാളികപ്പുറം’ എന്ന സിനിമ നല്ലതാണെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന എല്ലാവർക്കും അറിയാം ! നിങ്ങളുടെ കരിയർ തകർക്കാൻ ആരൊക്കെയോ പുറകിൽ നിന്നും ശ്രമിക്കുന്നുണ്ട് ! സന്തോഷ് പണ്ഡിറ്റ് !

കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് ശ്രദ്ധ നേടുകയും അതിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ തന്നെ എത്തിയതും ഏറെ ശ്രദ്ധ നേടിയിരുന്നു. മൂവി സ്ട്രീറ്റ് എന്ന സിനിമ ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പിനാണ് അദ്ദേഹം മറുപടി നൽകിയത്, ആ കുറിപ്പിൽ പറഞ്ഞത് ഇങ്ങനെ ആയിരുന്നു,

‘മല്ലുസിംഗ്’ എന്ന സിനിമ അല്ലാതെ മലയാളത്തിൽ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാൻ ആണെങ്കിൽ ഒരു ആംഗ്രി യങ് മാൻ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദൻ തന്റെ കരിയർ ഗ്രോത്ത് ഉണ്ടാക്കാൻ കണ്ടുപിടിച്ച എളുപ്പ മാർഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്നത്. പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദൻ മാറിക്കൊണ്ട് ഇരിക്കുകയാണ്.

ഇയാളുടേതായി അടുത്തിടെ ഇറങ്ങിയ  ‘മാളികപ്പുറം’ എന്നത്  ഒരു ബിലോ ആവറേജ് സീരിയൽ ലെവൽ പടം സിനിമ  ആയിരുന്നിട്ടു കൂടി, അത്  ഹിറ്റ് ആവാൻ കാരണം ഭക്തി എന്ന ലൈനിൽ മാർക്കറ്റ് ചെയ്തത് കൊണ്ട് ആയിരുന്നു. അടുത്തത് ജയ് ഗണേഷ് ആണ്, ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയർ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാൻ പോകുന്നതാണ്. എന്നുമായിരുന്നു,

ഇതിനു ഉണ്ണിയുടെ മറുപടി ഇങ്ങനെ, ‘നന്ദി മൂവി സ്ട്രീറ്റ്. മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ് ഒഴിവാക്കാം. എന്നെ പറഞ്ഞതുപോലെ തിയറ്ററിൽ എത്തി സിനിമ കാണുന്നവരെ എല്ലാം വർഗീയവാദികളാക്കും. ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഇഷ്ടപ്പെടാത്ത ഒരു സിനിമ ഞാൻ ചെയ്തു എന്നതുകൊണ്ടാണ്.

ഇത്ത,രത്തിൽ പൊതു ഇടങ്ങളിലൂടെ വി,ദ്വേ,ഷം വളർത്താൻ ഉപയോഗിക്കുന്നത്. എന്തായാലും, ഒരു സിനിമാഗ്രൂപ്പ് അത്തരം എഴുത്തുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിൽ അവർ ഒരു സിനിമാ ഗ്രൂപ്പല്ല. ഏപ്രിൽ 11 ആണ് ജയഗണേഷിന്റെ റിലീസ് തീയതി. ഇതൊരു ഫാമിലി എന്റർടെയ്‌നറാണ്. നിങ്ങളുടെ കുടുംബത്തോടൊപ്പം ആസ്വദിക്കൂ.’- എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.

ഇതിനു ഉണ്ണിയെ സപ്പോർട്ട് ചെയ്ത് നടൻ സന്തോഷ് പണ്ഡിറ്റ് കുറിച്ചത് ഇങ്ങനെ, ഇത്തരം സ്വഭാവമുള്ള അലവലാതികൾക്കു എന്തിനാണ് മറുപടി കൊടുക്കുന്നത്.. ഇതുപോലെ ഉള്ള മൂന്നാം കിട ഗ്രൂപ്പിലെ വർഗീയവാദികൾ എഴുതുന്ന പോസ്റ്റ് എന്തിനാണ് ഷെയർ ചെയ്യുന്നത്? ഇത് എഴുതിയവർക്കു വ്യക്തമായ വർഗീയ അജണ്ട ഉണ്ടെന്ന് അത് വായിച്ചാൽ തന്നെ അറിയാമല്ലോ..’മാളികപ്പറം’ എന്ന സിനിമ നല്ലതാണെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന എല്ലാവർക്കും അറിയാം എന്നായിരുന്നു.

ഇതിനുമുമ്പും സമാനമായ രീതിയിൽ അദ്ദേഹം ഉണ്ണിയെ സപ്പോട്ട ചെയ്തിരുന്നു, ബാലയുമായുള്ള വിഷയം നടന്നപ്പോൾ, ആരൊക്കെയോ പുറകിൽ നിന്നും നിങ്ങളുടെ കരിയർ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്, സൂക്ഷിച്ച്കരുതലോടെ  മുന്നോട്ട് പോകുക, ദൈവം നിങ്ങളോടൊപ്പമുണ്ട്  എന്നാണ് പണ്ഡിറ്റ് കുറിച്ചത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *