
സാമ്പത്തിക തട്ടിപ്പിന് ഇരയായി, വർഷങ്ങളായി ദുരിതത്തിൽ കഴിഞ്ഞ വിദേശ വനിതക്ക് സഹായവുമായി നടൻ ! കൈയ്യടിച്ച് ആരാധകർ !
സുരേഷ് ഗോപി ഒരു നടൻ എന്നതിലുപരി ഒരുപാട് സഹായങ്ങൾ ചെയ്യുന്ന ഒരു മനുഷ്യ സ്നേഹികൂടിയാണ് അദ്ദേഹം. ഒരു ദിവസം കുറഞ്ഞത് ഒരു വർത്തയെങ്കിലും സുരേഷ് ഗോപി സഹായം ചെയ്തു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ നമ്മൾ കാണാറുണ്ട്. ഇപ്പോഴിതാ ,മനസ് നിറക്കുന്ന ഒരു വാർത്തയാണ് ശ്രദ്ധ നേടുന്നത്. സാമ്പത്തിക തട്ടിപ്പിനിരയായി നിത്യച്ചെലവിനുപോലും പണമില്ലാതെ വിഷമിച്ച ബ്രിട്ടീഷ് വനിതയ്ക്ക് സഹായവുമായി സുരേഷ് ഗോപി. വിസ പുതുക്കാന്‍ ക്വാലാലംപൂരില്‍ പോയിവരാനുള്ള വിമാനടിക്കറ്റും വിസ പരിധി ലംഘിച്ചതിനുള്ള പിഴത്തുകയുമടക്കമാണ് കൈമാറിയത്.
ലണ്ടൻ സ്വദേശിനിയും കോടീശ്വരിയുമായ എഴുപത്തിയഞ്ചുകാരി സാറാ പെനെലോപ് കോക്കിന്റെ വിസയുടെ പരിധി അവസാനിച്ചതിനാല്‍ രാജ്യത്തിന് പുറത്തുപോയതിനുശേഷമേ പുതിയ വിസയ്ക്ക് അപേക്ഷിക്കാനാകൂ. അധികമായി ഇവിടെ തങ്ങിയതിനുള്ള പിഴയടക്കുകയും വേണം. സുരേഷ് ഗോപി 60,000 രൂപയുടെ സഹായമാണ് നല്‍കിയതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അതുപോലെ ഇപ്പോൾ വിദേശരാജ്യത്തുള്ള സുരേഷ് ഗോപിയുടെ നിര്‍ദേശാനുസരണം പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സണ്‍ പൊഡുത്താസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഖില്‍ എന്നിവരാണ് ഫോര്ട്ടുകൊച്ചിയില്വച്ച് ടിക്കറ്റ് ലാറയ്ക്ക് കൈമാറിയത്. ലണ്ടനിലെ വീടുവിറ്റുകിട്ടിയ ഏഴരക്കോടിരൂപ തട്ടിയെടുത്തുവെന്ന സാറയുടെ പരാതിയില്‍ പള്ളുരുത്തി സ്വദേശി യഹിയ ഖാലിദിനെതിരെ ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്തെങ്കിലും നടപടിയുണ്ടായിട്ടില്ല. സാറാ നാളെ ഇ ഡിക്ക് പരാതി നല്‍കും.
Leave a Reply