
കാവ്യയെ എന്തിനാണ് എല്ലാവരും ഇങ്ങനെ വെറുക്കുന്നത്, ആ കുട്ടി എന്ത് തെറ്റ് ചെയ്തു ! ഇതൊക്കെ ഓരോ അവസ്ഥകളാണ് ! സഹോദരനെപോലെയാണ് എന്നെ കണ്ടത് ! ടിനി ടോം പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയുടെ സൂപ്പർ സ്റ്റാറായി തിളങ്ങി നിന്ന നായികയായിരുന്നു കാവ്യാ മാധവൻ. അതുപോലെ തന്നെ ദിലീപ് കാവ്യാ ജോഡി മലയാളികൾ ഹൃദയത്തിലേറ്റിയ ഒരു സമയവുമുണ്ടായിരുന്നു, വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് കാവ്യയും ദിലീപും ഒന്നായത്. ഇപ്പോഴും ഏറെ വിമർശനം നേരിടുന്ന ദിലീപും കാവ്യയും പൊതു പരിപാടികൾ അത്ര സജീവമല്ല. എന്നാൽ ഇപ്പോൾ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒരുമിച്ച് നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നു.
എന്നിരുന്നാലും ഇപ്പോഴും ഒരു വിഭാഗം ആളുകൾ ഇവരെ വിമർശിക്കുന്നുണ്ട്, സ്വകാര്യ ജീവിതത്തിന്റെ മനസ്സമാധാനവും സന്തോഷവും തേടിയാണ് കാവ്യാ ഇപ്പോൾ ചെന്നൈയിൽ സ്ഥിര താമസമാക്കിയത്. മകൾ മഹാലക്ഷ്മിയെ അവിടെയാണ് സ്കൂളിൾ ചേർത്തതും, അടുത്തിടെ കാവ്യക്ത് ഒരു പൊതു വേദിയിൽ സംസാരിക്കവെ പറഞ്ഞിരുന്നു, പണ്ടൊക്കെയാണെങ്കില്‍ ഒരു ഓളത്തിലങ്ങ് പോവുമായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാൻ പറയുന്ന കാര്യം തെറ്റിപ്പോയാല്‍ പേടിയാണ്,, എനിക്ക് ഇപ്പോൾ…

ഞാൻ ഇപ്പോൾ എന്തോ ചെയ്താലും പറഞ്ഞാലും അത് നാളെ വാർത്തയാണ്, കൂടാതെ ഇതൊക്കെ യൂട്യൂബില്‍ വരാന്‍ പോവുന്നതെന്നത് എങ്ങനെ ആണെന്ന് അറിയില്ല. എന്ത് പറഞ്ഞാലും ട്രോള്‍ വരുന്ന കാലമാണ്. അതിനാല്‍ മിണ്ടാതിരിക്കുക എന്നതാണ് നല്ലത്. ദിലീപേട്ടനോട് എന്നെ വിളിക്കരുതെന്ന് പ്രത്യേകം പറഞ്ഞതാണ്. എന്നിട്ടിപ്പോള്‍ പാരയായത് ഭര്‍ത്താവ് തന്നെ എന്നും കാവ്യാ പറഞ്ഞിരുന്നു.
ഇപ്പോഴിതാ കാവ്യയെ കുറിച്ച് നടൻ ടിനി ടോം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കാവ്യയുടെ പട്ടണത്തിൽ ഭൂതം എന്ന സിനിമയിൽ ഡ്യൂപ്പ് ആയി അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഷി ടാക്സിയിലും അഭിനയിച്ചു. വേർതിരിവോടെ കാണാതെ ഒരു സഹോദരനെ പോലെയാണ് കാവ്യ പെരുമാറിയതെന്ന് ടിനി ടോം പറയുന്നു. ഓരോരുത്തരുടെ അവസ്ഥകളാണ്. ആ കുട്ടിക്കും കുറേ ഹേറ്റേഴ്സ് വന്നു. എന്താണ് ആ കുട്ടിയെന്ന് ആരും നോക്കിയിട്ടില്ല. ഇനിയെങ്കിലും അത് മനസ്സിലാക്കണം എന്നും ടിനി ടോം പറയുന്നു.
Leave a Reply