
26 വർഷത്തിന് ശേഷം വീട്ടിൽ ഒരു ചടങ്ങു നടക്കുകയാണ് ! ശെരിക്കും അന്നാണ് ഞങ്ങളുടെ ഓണം ! സുരേഷ് ഗോപി പറയുന്നു !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിലുപരി നന്മ നിറഞ്ഞ പ്രവർത്തികളിൽ കൂടി ഏവരുടെയും ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന ആളാണ് സുരേഷ് ഗോപി. ഇപ്പോഴിതാ തന്റെ വീട്ടിൽ നടക്കാൻ പോകുന്ന ആ വലിയ സന്തോഷത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം. ഇത്തവണത്തെ ഞങ്ങളുടെ ഓണം വലിയ പ്രത്യേകതകൾ ഒന്നുമില്ലാത്തതാണ്. മകളുടെ വിവാഹം നടക്കുന്ന ജനുവരിയിലാണ് തങ്ങളുടെ യഥാര്‍ഥ ഓണമെന്നും നടന് സുരേഷ് ഗോപി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരിക്കിലാണ് ഇപ്പോഴുള്ളത്. വീടിന്റെ ചില പണികള്‍ പൂര്‍ത്തിയാക്കാനുണ്ട്.
അതൊക്കെ നടക്കുന്നുണ്ട്, ജനുവരിയാകുമ്പോഴേക്ക് അതെല്ലാം ശെരിയാകും. 26 വര്‍ഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്. ഞാനും ഭാര്യയും കല്ല്യാണപ്പെണ്ണും ദിക്കുകള്‍ ചുറ്റി കല്ല്യാണത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്തുകയാണ്. ഇന്നലെ ഞങ്ങള്‍ മുംബൈയില്‍ നിന്ന് വന്നതേയുള്ളു’ സുരേഷ് ഗോപി വ്യക്തമാക്കി, അദ്ദേഹത്തിന്റെ മൂത്ത മകൾ ഭാഗ്യയുടെ വിവാഹമാണ്. ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ഇദ്ദേഹം ബിസിനസുകാരൻ ആണ്.

ജനുവരിയിലാണ് ഇവരുടെ വിവാഹം. കഴിഞ്ഞ ജൂലൈയില്‍ ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് നടന്നിരുന്നു. അടുത്തിടെ ഭാഗ്യ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് ബിരുദം നേടിയിരുന്നു. വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ നിശ്ചയം നടത്തിയത്. അച്ഛനെപ്പോലെ മിടുക്കിയാണ് മകൾ ഭാഗ്യ എന്ന് ഇതിനോടകം തെളിയിച്ച ആളുകൂടിയാണ് താരം. തന്റെ വസ്ത്രത്തെ കുറിച്ച് കമന്റ് പറഞ്ഞ ആൾക്ക് ഭാഗ്യ നൽകിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു
താരപുത്രിയുടെ മറുപടി ഇങ്ങനെ, എന്റെ വീതിയേയും നിളത്തെയും കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എനിക്ക് അനുയോജ്യമെന്നു തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും. എല്ലാ ഇന്ത്യൻ വിദ്യാർഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കാൻ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. എന്റെ വ്യക്തിപരമായ ഇത്തരം കാര്യത്തിൽ താൽപര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ഇനിയെങ്കിലും ശ്രമിക്കുമല്ലോ. എന്നുമായിരുന്നു കമന്റിന് മറുപടിയായി ഭാഗ്യ സുരേഷ് കുറിച്ചത്, താര പുത്രിയുടെ ഈ പ്രതികരണത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.
Leave a Reply