
‘മുസ്ലീമായി ജനിച്ച എനിക്കായി ആളുകള്‍ ക്ഷേത്രം നിര്‍മിച്ചു, അതാണ് സനാതന ധര്‍മം’ ! എല്ലാവരെയും തുല്യരായി കാണുക ! ഖുശ്ബു പറയുന്നു !
തെന്നിന്ത്യൻ താര റാണി എന്നതിനപ്പുറം അവൻ ഇന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും, ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു ഇപ്പോഴിതാ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മത്തേക്കുറിച്ചുള്ള പരാമര്‍ശത്തിൽ പ്രതികരിക്കുകയാണ്. ഈ വിഷയത്തിൽ ലോകത്തെങ്ങുനിന്നും ഉദയനിധിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. അതിൽ കുശ്ബുവും അദ്ദേഹത്തിന്റെ വാക്കുകളെ വിമർശിക്കുമാകയാണ് ചെയ്തത്.
ഖുശ്ബു പറയുന്നത് ഇങ്ങനെ, ‘ഞാൻ ഒരു മുസ്ലിം പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്. എന്നിട്ടും ആളുകള്‍ എനിക്കായി ഒരു ക്ഷേത്രം പണിതു. അതാണ് സനാതന ധര്‍മ്മം. വിശ്വസിക്കുക, ബഹുമാനിക്കുക, സ്നേഹിക്കുക, എല്ലാവരേയും തുല്യരായി കാണുക. സനാതന ധര്‍മമെന്ന ഈ സത്യത്തെ ഡി.കെ ചെയര്മാൻ കെ വീരമണി തന്നെ അംഗീകരിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഡി.എം.കെ ഇത് നിഷേധിക്കുന്നു.. പരാജയങ്ങളില്‍ നിന്നു വ്യതിചലിക്കുന്നതിനുള്ള അവരുടെ ഒരു മുടന്തൻ മാര്‍ഗം മാത്രമാണിത്. ‘ഖുശ്ബു പറഞ്ഞു.
അതുപോലെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ, വരും വർഷങ്ങളിൽ ഇതിലും ഗംഭീരമായി ജന്മാഷ്ടമി ആഘോഷിക്കുമെന്നും, രാമായണവും മഹാഭാരതവും കുഞ്ഞുങ്ങളുടെ ഹൃദയത്തിലേക്ക് കടത്തി വിടണം , വരാന്‍ പോകുന്ന തലമുറയ്ക്ക് വഴികാട്ടികളായി ക്ഷേത്രങ്ങള്‍ മാറണം. ഓരോ മിത്ത് വിവാദവും ഹൈന്ദവ സമാജത്തിന് ഊര്‍ജം പകരുന്നതാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.

തമിഴ് നാട്ടിലെ യുവ നായകനും മുഖ്യമന്ത്രിയുടെ മകനും കൂടിയായ ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചാവിഷയമായി മാറിയിരുന്നു. സനാതന ധര്‍മ്മം കൊവിഡും മലേറിയയും പോലെ പകര്‍ച്ച വ്യാഥിയാണെന്നും അതിനെ എതിര്‍ത്താല്‍ മാത്രം പോരാ ഉന്മൂലനം ചെയ്യണം എന്നാണ് ഉദനിധി പറഞ്ഞത്. ഇത് ഇപ്പോൾ ബിജെപി പാർട്ടി നേതാക്കൾ വലിയ വിവാദമാക്കി മാറ്റിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിശദമായ വാക്കുകൾ ഇങ്ങനെ, ചില കാര്യങ്ങൾ എതിർക്കാനാവില്ല.
അതിനെ ഉന്മൂ,ലനം ചെയ്യണം, നമ്മൾ ഇവിടെ നിന്നും തുടച്ചു നീക്കിയിട്ടുള്ള നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങിനെതന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധർമമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാൻ കഴിയാത്തതെന്നും ചോദ്യം ചെയ്യാൻ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അർഥം എന്നും ഉദയനിധി പറഞ്ഞിരുന്നു.
Leave a Reply