ഊരും പേരും മറന്ന്, വിശപ്പും ദാഹവും അറിയാതെ ആണ് ഇപ്പോള്‍ കനകലതയുടെ ജീവിതം ! സഹോദരങ്ങൾക്കായി ജീവിച്ച താരം !

മലയാള സിനിമയിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച കലാകാരിയാണ് കനകലത.  വിവിധ ഭാഷകളിലായി 350-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച നടി ഇന്നും മലയാളികൾക്ക് സുപരിചിതയാണ്. സിനിമയില്‍ എത്തുന്നതിന് മുമ്പ്പ് നാടകങ്ങളില്‍ സജീവം ആയിരുന്നു. പിന്നീട് ദൂരദര്‍ശൻ പരിപാടികളിലൂടെയാണ് അവർ സിനിമ ലോകത്തേക്ക് എത്തുന്നത്.  എന്നാൽ ഇപ്പഴിതാ അവർ ആരോഗ്യപരമായി വളരെ മോശം അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഊരും പേരും മറന്ന്, വിശപ്പും ദാഹവും അറിയാതെ ആണ് ഇപ്പോള്‍ കനകലതയുടെ ജീവിതം. ഗൃഹ ലക്ഷ്മി വാരികയിലൂടെയാണ് കനകലതയെ കുറിച്ചുള്ള വാർത്ത പുറംലോകം അരിഞ്ഞത്.

വർഷങ്ങൾക്ക് മുമ്പ് വരെ വളരെ ആരോഗ്യവതിയായി അഭിനയ രംഗത്ത് സജീവമായിരുന്ന നടിയിൽ  2021 ഡിസംബര്‍ തൊട്ടാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. സഹോദരി വിജയമ്മയാണ് കനകലതയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചത്. എന്നാല്‍ ലോക്ക്ഡൗണിന്റെ പ്രശ്നമാണെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് ഡോക്ടറെ കാണാമെന്ന് പറഞ്ഞപ്പോള്‍ ആവശ്യമില്ല എന്ന് പറഞ്ഞു കനകലത ഒഴിഞ്ഞുമാറുകയായിരുന്നു  എന്നും സഹോദരി പറയുന്നു.

പക്ഷെ വീണ്ടും ഉറക്കകുറവുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ കൂടിയത് കാരണം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഞങ്ങള്‍ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയില്‍ കായംകുളത്തുള്ള ഞങ്ങളുടെ ചേച്ചി മരണപ്പെട്ടു. മരണാനന്തര ചടങ്ങുകള്‍ക്കായി പോയപ്പോള്‍ പരുമല ഹോസ്പിറ്റലില്‍ കാണിച്ച്‌ എം.ആര്‍. എ സ്‌കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങില്‍ വ്യക്തമായി.

ശേഷം ഞങ്ങൾ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം കിംസ് ഹോസ്പിറ്റലിലെ ഡോക്ടറെ കാണിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ അവള്‍ അവിടെ ഐസിയുവിലായിരുന്നു. തീര്‍ത്തും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. വിശപ്പും ദാഹവും ഒന്നും അറിയില്ല. നമ്മള്‍ നിര്‍ബന്ധിച്ചു കഴിപ്പിക്കണം, അങ്ങനെ അവസ്ഥ വീണ്ടും മോശമായപ്പോൾ അവളെ വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോള്‍ ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ല. ഒരു അമ്പത്തേഴുകാരി  പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാല്‍ എങ്ങനെയിരിക്കും. ആ അവസ്ഥയാണ് ഇപ്പോൾ കനകലതയുടേത്  വിജയമ്മപറയുന്നു.

സിനിമയിൽ സജീവമായിരുന്ന സമയത്താണ് കനകലത പ്രണയിച്ച് വിവാഹിതയായത്. വിവാഹശേഷം ഭര്‍ത്താവ് നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും കനകലതയുടെ പണമെല്ലാം ധൂര്‍ത്തിലൂടെ തീര്‍ക്കുകയും ചെയ്തു. 16 വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിന് ശേഷമാണ് കനകലത വിവാഹ മോചിതയായത്. ഇനിയൊരു വിവാഹമോ ദാമ്ബത്യ ജീവിതമോ തൻ്റെ ജീവിതത്തില്‍ ഉണ്ടാകില്ലെന്ന് താരം തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മക്കളില്ലാത്ത അവര്‍ സഹോദരങ്ങളുടെ മക്കളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയും അവരുടെ വിവാഹം നടത്തുകയും ചെയ്തു. ശേഷം ഒറ്റക്കുള്ള ജീവിതമായിരുന്നു അവരുടേത്. തങ്ങളുടെ ഇഷ്ട നടിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഏറെ സങ്കടം അറിയിക്കുകയാണ് മലയാളികൾ.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *