
ഗണേശനെ മന്ത്രിയാക്കി മുഖം മിനുക്കാന്‍ ശ്രമിച്ചാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെയാകും ! ഗണേഷിനെ മന്ത്രിയാക്കരുത് ! വെള്ളാപ്പള്ളി നടേശന് !
ഇന്ന് കാണുന്ന ജനപ്രതിനിധികളിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നേതാക്കന്മാരിൽ ഒരാളാണ് കെബി ഗണേഷ് കുമാർ. പത്തനാപുരം എം എൽ എ ആയ അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും വലിയ ജനപിന്തുയാണ് ഉള്ളത്. കെബി ഗണേഷ് കുമാറിനെ മന്ത്രിയാക്കരുത് എന്ന ആവശ്യവുമായി വീണ്ടും വെള്ളാപ്പള്ളി നടേശന് രംഗത്ത് വന്നിരിക്കുകയാണ്. കണിച്ചുകുളങ്ങരയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം,
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഉടുപ്പ് മാറുന്നപോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്, ഭാര്യയുടെ തല്ലുമേടിക്കുന്നയാള്, ഗണേശും അച്ഛനും കൂടി ട്രാന്‍സ്പോര്‍ട്ട് വകുപ്പ് തന്നെ മുടിപ്പിച്ചു. വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാനാണ്. ഞാനിത് പറയുന്നത് ഈ രാജ്യത്ത് നേര് പറയാനെങ്കിലും ഒരാള്‍ വേണ്ടേ എന്നതുകൊണ്ടാണ്. എന്നും അദ്ദേഹം പറയുന്നു. ഇതിനു മുമ്പും ഇതുപോലെ ഗണേഷ് കുമാറിനെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ, കെബി ഗണേഷ് കുമാർ വൃത്തികെട്ടവനാണ് എന്നാണ് അദ്ദേഹം ആരോപിച്ചത്. കൂടാതെ അദ്ദേഹത്തിന് ആസക്തി പണത്തോടും പെണ്ണിനോടുമാണ്. ഈ പകൽമാന്യനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതു ജനാധിപത്യത്തിന്റെ അപചയമാണെന്നും അദ്ദേഹം പറയുന്നു.

സോളാർ കേസും ഇത്രയും വിവാദമായ ഈ സമയത്ത് ഗണേഷിനെ മന്ത്രിയാക്കിയാൽ സർക്കാരിന്റെ പ്രതിഛായയെ അത് ബാധിക്കും. ഫെന്നി ബാലകൃഷ്ണൻ പറയുന്നതെല്ലാം കള്ളക്കഥകളാണ്. ആരുടെയും പേരു ചേർക്കാനോ ഒഴിവാക്കാനോ താൻ ഇടപെട്ടിട്ടില്ല. തുണിയുടുക്കാതെ നടക്കുന്നവനെ തുണിപൊക്കി കാണിക്കുന്നതിനു തുല്യമാണു ഗണേഷ് കുമാറിന്റെ അവസ്ഥ. ഉമ്മൻ ചാണ്ടിക്ക് മാധ്യമങ്ങൾ നൽകിയ ദൈവീക പരിവേഷമാണു പുതുപ്പള്ളിയിലെ വൻ വിജയത്തിനു കാരണം എന്നും അദ്ദേഹം പറയുന്നു.
Leave a Reply