
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകാൻ വേണ്ടി മുന്നിൽ നിന്ന് പ്രയത്നിച്ച സുരേഷ് ഗോപിക്ക് ഹൃദയം നിറഞ്ഞ നന്ദി ! മോദി സർക്കാരിന്റെ ഭരണ മികവ് കേരളത്തിലും അലയടിക്കുന്നു ! വാക്കുകൾ ശ്രദ്ധ നേടുന്നു !
കേരളത്തിന് തന്നെ അഭിമാനമായി മാറിയ അന്താരാഷ്ട്ര വിഴിഞ്ഞം തുറമുഖം കഴിഞ്ഞ ദിവസം ഉത്ഘാടനം ചെയ്തിരുന്നു. ഉത്ഘാടന വേദിയിൽ മൂന്ന് പാർട്ടി നേതാക്കളും ഇത് തങ്ങളുടെ പ്രവർത്തന ഫലം കൊണ്ട് ഉണ്ടായതാണ് എന്ന് അവകാശപ്പെട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യു ഡി എഫ് സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തുമെന്നും വി ഡി സതീശന് പറഞ്ഞു. 5000 കോടിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആരോപിച്ചയാളാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്. ‘കടല്‍ക്കൊള്ള’ എന്ന് വിശേഷിപ്പിച്ചത് ദേശാഭിമാനി. അഴിമതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത് ഒന്നാം പിണറായി സര്‍ക്കാര്‍. ഒടുവില്‍ എല്ലാം പുകയായെന്നും സതീശന് പരിഹസിച്ചു.
അതേസമയം ഇത് പ്രാവർത്തികമാക്കി മാറ്റിയത് പിണറായി സർക്കാർ ആണെന്നും അതുകൊണ്ട് തന്നെ ഇതിന്റെ മുഴുവൻ ക്രെഡിറ്റും തങ്ങൾക്ക് ആണെന്നും ഭരണ പാർട്ടി അവകാശ പെട്ടിരുന്നു, എന്നാൽ ഇതുകൂടാതെ ഇതേ വേദിയിൽ ഇത് മോദി സർക്കാരിന്റെ വിജയമാണ് എന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ വ്യകത്മാക്കിയത്. കഴിഞ്ഞ ഒമ്പത് വർഷമായി രാജ്യം സാക്ഷ്യം വഹിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു പദ്ധതി കൂടിയാണ് വിഴിഞ്ഞം തുറമുഖമെന്നും, വിഴിഞ്ഞം തുറമുഖത്ത് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും കപ്പലുകൾ എത്തുന്നത് കേരളത്തിന് മാത്രമല്ല ഭാരതത്തിന് മുഴുവൻ അഭിമാനമാണ്. ഈ പദ്ധതി നടപ്പാക്കുന്നതിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് വി.മുരളീധരൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തെ അഭിസംബോദന ചെയിതുകൊണ്ട് പറഞ്ഞു.

മോദി സർക്കാരിന്റെ ഭരണ മികവാണ് നമ്മൾ ഇപ്പോൾ കാണുന്നത്, ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, കൊച്ചി മെട്രോ, എൻഎച്ച് 67, ഇപ്പോൾ വിഴിഞ്ഞം തുറമുഖം. അങ്ങനെ സദ്ഭരണത്തിന്റെ അലയൊലികൾ നമ്മുടെ നാട്ടിലും അലയടിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത വേഗതയിലാണ് ലോകോത്തര നിലവാരത്തിലുള്ള വികസനം രാജ്യമൊട്ടുക്കെ നടക്കുന്നത്. വികസനമെന്നാൽ അടിസ്ഥാന സൗകര്യത്തിലൂന്നി തന്നെ പോകണം എന്ന് മനസ്സിലാക്കി തന്നെയാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത് എന്നും അദ്ദേഹം പറയുമ്പോൾ ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ സുരേഷ് ഗോപി ഫാൻസ് പേജിൽ നടന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്ററുകളാണ് നിറയുന്നത്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകാൻ വേണ്ടി മുന്നിൽ നിന്ന് പ്രയത്നിച്ച സുരേഷ് ഗോപിക്ക് ഹൃദയം നിറഞ്ഞ നന്ദി.. എന്നാണ് പോസ്റ്ററിൽ കാണുന്നത്.
Leave a Reply