
മഞ്ജു ഇന്ന് ഒരുപാട് മാറി, ആ പഴയ കളിയും ചിരിയും ഒന്നുമില്ല ! ദൈവീകമായ ഒരു കഴിവാണ് മഞജുവിന് ലഭിച്ചിരിക്കുന്നത് ! സത്യൻ അന്തിക്കാട് പറയുന്നു !
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ ചെയ്ത ചിത്രങ്ങൾ അത്ര ശ്രദ്ധ നേടിയിരുന്നില്ല എങ്കിലും വിവാഹത്തിന് മുമ്പ് മഞ്ജു തന്റെ കരിയറിന്റെ ബെസ്റ്റ് തന്നിട്ടാണ് അഭിനയ രംഗത്തുനിന്നും വിടപറഞ്ഞത്. കണ്ണെഴുതി പൊട്ടും തൊട്ട്, കന്മദം, സമ്മർ ഇൻ ബത്ലഹേം എന്നിങ്ങനെ മലയാളികൾ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഒരുപിടി മികച്ച ചിത്രങ്ങൾ മഞ്ജുവിനെ എക്കാലവും മലയാളികളുടെ പ്രിയങ്കരിയാക്കി നിർത്തും.
ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, ഞങ്ങൾ ഒരേ നാട്ടുകാരാണ്. എന്റെ വീട്ടിൽ നിന്നും ഉറക്കെ വിളിച്ചാൽ കേൾക്കുന്ന ദൂരമേ മഞ്ജുവിന്റെ വീട്ടിലേക്കുള്ളൂ. ആമി കണ്ടയുടനെ ഞാനും ഭാര്യയും മഞ്ജുവിനെ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. മാധവിക്കുട്ടി ഞാൻ വായിക്കുന്ന കാലം മുതൽ ആരാധിക്കുന്ന വ്യക്തിയാണ്. മാധവിക്കുട്ടിയെന്ന വ്യക്തിയെ മഞ്ജുവിന് പൂർണമായും ഉൾക്കൊള്ളാൻ സാധിച്ചു. പണ്ട് തൂവൽകൊട്ടാരവും ഇരട്ടക്കുട്ടികളുടെ അച്ഛനുമാെക്കെ ചെയ്യുന്ന കാലത്ത് വലിയ വായനയൊന്നും മഞ്ജുവിന് ഉണ്ടായിരുന്നില്ല. നൃത്തവും പാട്ടുമൊക്കെയായിരുന്നു പ്രധാനം.,

എന്നാൽ അതിൽ നിന്നെല്ലാം ഒരുപാട് മാറി, അന്നൊക്കെ വായിക്കാൻ ഒക്കെ വലിയ മടിയായിരുന്നു, സിനിമാ രംഗത്ത് നിന്നും വന്ന ഇടവേള മഞ്ജുവിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയതായി എനിക്ക് തോന്നിയിട്ടുണ്ട്. അക്ഷരങ്ങളെ ആരാധിക്കുന്ന, സംഗീതത്തെയും സാഹിത്യത്തെയും സ്നേഹിക്കുന്ന ഭാവം ആമിയിൽ പ്രകടിപ്പിക്കാൻ മഞ്ജുവിന് സാധിച്ചു. മൊത്തത്തിൽ ഇപ്പോൾ മഞ്ജു ആ പഴയ ആളല്ല, ഒരുപാട് മാറ്റങ്ങൾ വന്നു. മഞ്ജുവിന് കുറച്ച് കൂടി പക്വത വന്നു എന്നതിൽ യാതൊരു സംശയവും ഇല്ല. മുമ്പ് സെറ്റിൽ കുസൃതിയായിരുന്നു. അന്നും ഇന്നും മഞ്ജുവിനുള്ള പ്രത്യേകത സംവിധായകന്റെ നടിയായിരുന്നു മഞ്ജു.
ആ ഒരു കാര്യത്തിൽ മാത്രം മഞ്ജുവിന് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. മോഹൻലാലിനെക്കുറിച്ച് വെള്ളം പോലെ ഏത് പാത്രത്തിലേക്കൊഴിക്കുന്നോ അത് പോലെ മാറുമെന്ന് പറയും. അത് പോലെയാണ് മഞ്ജു. ഏത് സംവിധായകനും രൂപപ്പെടുത്താൻ പറ്റുന്ന കളിമണ്ണ് പോലെയാണ് മഞ്ജു. അത് ദൈവികമായുണ്ടായ കഴിവായാണ് ഞാൻ കാണുന്നത്. അതുപോലെ ,മഞ്ജുവിനെ കുറിച്ച് സംവിധായകൻ കമൽ പറഞ്ഞത് ഇങ്ങനെ, വളരെ സൂ,ക്ഷമായ ഭാ,വങ്ങൾ വളരെ മി,കവോടെ അവതരിപ്പിക്കും എന്നത് തന്നെയാണ് ആ കുട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. ഹിറ്റുകളുടെ റാണി എന്നാണ് അന്ന് മഞ്ജുവിനെ അന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. കാരണം മഞ്ജു അഭിനയിച്ച സിനിമകൾ എല്ലാം തുടർച്ചയായി ഹിറ്റായി. ഈ പുഴയും കടന്ന് എന്ന സിനിമക്ക് ശേഷം ഞങ്ങൾ വീണ്ടും ‘കിഷ്ണഗുഡിയിൽ’ എന്ന സിനിമക്ക് വേണ്ടി വീണ്ടും ഒന്നിച്ചു. അതും വാക്കുകൾക്ക് അതീതമായി വിസ്മയമാക്കി എന്നും കമൽ പറയുന്നു.
Leave a Reply