
ഞാൻ എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം ! തന്റെ പ്രിയതമനെ പരിചയപ്പെടുത്തി മാളവിക ജയറാം ! ആശംസകൾ അറിയിച്ച് ആരാധകർ !
മലയാളികൾക്ക് വളരെ പ്രിയങ്കരരായ താര കുടുംബമാണ് ജയറാമിന്റേത്. ജയറാം പാർവതി ജോഡികൾക്ക് ഇന്നും ആരാധകർ ഏറെയാണ്, ചക്കിയും കണ്ണനും എന്ന മാളവികയും കാളിദാസും മലയാളികളുടെ ഇഷ്ട താരങ്ങളാണ്. കാളിദാസ് സിനിമയിൽ സജീവമാണ് എങ്കിലും മാളവിക ഇതുവരെയും സിനിമയിൽ തുടക്കം കുറിച്ചിരുന്നില്ല, അടുത്തകാലത്ത് അഭിനയത്തിലേക്ക് മാളവിക എത്തുന്നു എന്ന സൂചനയും വന്നിരുന്നു. പിന്നാലെയാണ് താരം പ്രണയത്തിലെന്ന റിപ്പോർട്ടുകൾ വന്നത്. അടുത്തിടെ മാളവിക പങ്കിട്ട ചിത്രവും വീഡിയോയും ഏറെ വൈറലായിരുന്നു.
അടുത്തിടെ താര പുത്രി പങ്കുവെച്ച ഒരു പോസ്റ്റിൽ താൻ പ്രണയത്തിലാണ് എന്ന് മാളവിക വ്യകത്മാക്കിയിരുന്നു, മുഖം കാണിക്കാതെയുള്ള തന്റെ പ്രിയതമന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു. ഇതിനു കമന്റായി സഹോദാരൻ കാളിദാസ് ജയറാം അളിയാ… എന്നും കമന്റ് ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആൾക്കൊപ്പം എന്ന് മാളവിക ചിത്രം പങ്കുവെച്ചിരിക്കുകയാണ്. എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം. നിനക്ക് പിറന്നാൾ ആശംസകൾ എന്നാണ് മാളവിക കുറിച്ചത്. നിരവധിപേരാണ് ആശംസകൾ അറിയിച്ച് എത്തുന്നത്. താരപുത്രനാണ് ചിത്രത്തിൽ ഉള്ളതെന്നായിരുന്നു ആരാധകരുടെ അനുമാനം.

അതുപോലെ തന്റെ വിവാഹത്തെ കുറിച്ച് മാളവിക മുമ്പൊരിക്കൽ പറഞ്ഞത് ഇങ്ങനെ, എനിക്ക് വിവാഹം കഴിക്കാൻ ആയെന്നു തോന്നിയാൽ മാത്രമേ ഞാൻ അതിനു തയ്യാറാകൂ എന്നാണ് മാളവിക മുൻപ് പറഞ്ഞത്. വിവാഹത്തിന്റെ പേരിൽ സൊസൈറ്റിയുടെ പ്രഷർ നോക്കേണ്ട കാര്യമില്ല. ഇക്കാര്യങ്ങളിൽ അച്ഛനും അമ്മയും ഓക്കേ ആണ് എന്നായിരുന്നു മാളവിക പറഞ്ഞത്. പെൺകുട്ടികള് ഇന്നത്തെക്കാലത്ത് ഒരു ജോലി പോലുമില്ലാതെ ഒന്നുമില്ലാതെ എടുത്തു ചാടി വിവാഹം കഴിക്കുന്നത് ശരിയല്ലെന്നാണ് തന്റെ നിലപാടെന്നും മാളവിക പറഞ്ഞിട്ടുണ്ട്.
Leave a Reply