സാഹിത്യനിരൂപകൻ, നാടകകൃത്ത്, നാടകസംവിധായകൻ, ചലച്ചിത്രനടൻ ! ഓർമ്മകൾക്ക് 20 ഇന്ന് വയസ് !

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അഭിനേതാവാണ് നടൻ നരേന്ദ്ര പ്രസാദ്. മലയാള സിനിമ ഇന്ന് ഈ കാണുന്ന രീതിയിൽ ഉയരങ്ങൾ കീഴടക്കിയിട്ടുടെങ്കിൽ അതിനു പ്രധാന കാരണം ചില അതുല്യ പ്രതിഭകളുടെ സാനിധ്യവും കൊണ്ടുതന്നെയാണ്. നരേന്ദ്ര പ്രസാദ്, മലയാള സിനിമ ചരിത്രത്തിൽ എഴുതപെട്ട നാമധേയം. കൊമേഡിയൻ, വില്ലൻ, സഹ നടൻ എന്നിങ്ങനെ ഏതു വേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച കലാകാരൻ, പക്ഷെ അദ്ദേഹത്തിന്റെ നഷ്ട്ടം ഇന്നും സിനിമയിൽ പ്രതിഫലിക്കുന്നു.

ഗാംഭീര്യമുള്ള  അദ്ദേഹത്തിന്റെ മുഖം ഒരിക്കലും മലയാള സിനിമ മറക്കില്ല, എത്ര എത്ര സിനിമകൾ ഇപ്പോഴും നമ്മുടെ മനസിൽ അങ്ങനെ നിലനിൽക്കുന്നു. അനിയൻ ബാബ  ചേട്ടൻ ബാബ, ആറാം തമ്പുരാൻ, മേലെപ്പറമ്പില്‍ ആണ്‍വീട്, ഏകലവ്യന്‍ ഉള്‍പ്പെടെയുളള സിനിമകളിലെ നരേന്ദ്രപ്രസാദിന്‌റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു നടൻ എന്നതിലുപരി അദ്ദേഹം വളരെ സമർഥനായ അദ്ധ്യാപകനും, ഒരു സംവിധായകനും  എഴുത്തുകാരനുമാണ്. മലയാള സിനിമയിൽ  വില്ലൻ കഥാപാത്രങ്ങൾക്ക് തന്റേതായ ഭാവുകത്വം പകർന്നു നൽകിയ അതുല്യ നടൻ നരേന്ദ്ര പ്രസാദിന്റെ  ഓർമ്മകൾക്ക് ഇന്ന് 20  വയസ്.

അദ്ദേഹം ഇന്നും ജന ഹ്രിദയങ്ങളിൽ ജീവിക്കുന്നു. 1945 ഒക്ടോബർ 26ന് മാവേലിക്കരയിൽ രാഘവപ്പണിക്കരുടെ മകനായി ജനനം. അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, ബിഷപ്പ് മൂർ കോളജ്, മാവേലിക്കര, പന്തളം എൻ.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സറ്റി കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്‌സറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിന്റെ ഡിറക്ടറായും സേവനമനുഷ്ഠിച്ചു. 1980കളിലാണ് അദ്ദേഹം നാടക രംഗത്ത് സജീവമാകുന്നത്.

ഈ അതുല്യ പ്രതിഭ സ്ഥാപിച്ച ‘നാട്യഗൃഹം’ എന്ന നാടക സംഘം കേരളത്തിലെ നാടക ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ഈ നാടക കളരിയിലാണ്  നടൻ മുരളി ഉൾപ്പെടെയുള്ള പ്രതിഭകളെ ഉയർത്തിക്കൊണ്ടു വന്നത്.  നാട്യഗൃഹത്തിൽ നരേന്ദ്രപ്രസാദ് 14 നാടകങ്ങൾ സംവിധാനം ചെയ്തു.  2003 ലാണ് അദ്ദേഹത്തെ മലയാള സിനിമക്ക് നഷ്ടമാകുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ആനന്ദവല്ലി, ഇവർക്ക് രണ്ട് കുട്ടികളാണ്. ദീപ പ്രസാദും ദിവ്യ പ്രസാദും’.. ദീപ കുടുംബത്തോടൊപ്പം ഇപ്പോൾ ആസ്ട്രേലിയലിലാണ്. ദിവ്യ തനറെ ഭർത്താവിനും കുടുംബത്തിനൊപ്പം ദുബായിലും. മലയാള സിനിമയും മലയാളികളും ഉള്ളിടത്തോളം കാലം അദ്ദേഹത്തെ എക്കാലവും ഓർമ്മിക്കപ്പെടും. മലയാള സിനിമ ലോകം അദ്ദേഹത്തെ മറന്നു പോയെങ്കിലും ആരാധകർ ഇന്നും അദ്ദേഹത്തെ ഓർമിക്കുന്നു എന്നതിന് തെളിവാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന അദ്ദേഹത്തിന്റെ ഓര്മ പുതുക്കൽ..

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *