
എന്റെ അമ്മയുടെ സ്ഥാനത്ത് എന്റെ മോളുടെ കല്യാണത്തിന്, അവളെ അനുഗ്രഹിക്കാൻ നഞ്ചിയമ്മ അവിടെ ഉണ്ടാകണം ! നമുക്ക് മോദിജിയെ കെട്ടിപിടിച്ച് ഒരു ഫോട്ടോ എടുക്കാം ! സുരേഷ് ഗോപി !
മലയാള സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. അദ്ദേഹം പലരീതിയിൽ വിമര്ശിക്കപെടുമ്പോഴും സുരേഷ് ഗോപിയെ പിന്തുണയ്ക്കാനും സപ്പോർട്ട് ചെയ്യാനും ഒരുപാട് പേര് സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്, സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനെ പലരും വിമർശിക്കുന്നുണ്ട് എങ്കിലും സുരേഷ് ഗോപി എന്ന വ്യക്തിയെ ഏവരും ഇഷ്ടപ്പെടുന്നുണ്ട്. ഇപ്പോഴിതാ ഗായികയും ദേശീയ പുരസ്കാര ജേതാവുമായ നഞ്ചിയമ്മയെ തന്റെ മകളുടെ വിവാഹത്തിന് ക്ഷണിച്ചുകൊണ്ട് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപിയെ കണ്ടപാടെ നഞ്ചിയമ്മ പറഞ്ഞത് ഇങ്ങനെ.. സാർ പറഞ്ഞപോലെ ഞാൻ വാക്കൊക്കെ പാലിച്ചു. സാർ പറഞ്ഞ പോലെ ഞാൻ ദേശീയ അവാർഡ് വാങ്ങി സാറേ. ഞാൻ സുഖമായിട്ടിരിക്കയാണ്. സാറിന് സുഖമാണോ.. എന്ന് നഞ്ചിയമ്മ ചോദിക്കുമ്പോൾ സുരേഷ് ഗോപി അപ്പോൾ തന്റെ കയ്യിലുണ്ടായിരുന്ന പൊന്നാട അണിയിച്ച് അമ്മയെ സ്വീകരിക്കുകയാണ് ചെയ്തത്. ഇത് എനിക്ക് കിട്ടിയ പൊന്നാട ആണ്. എന്റെ കയ്യിൽ ഇതേ ഉണ്ടാവുള്ളു. ഞാൻ വേറെ വാങ്ങി വയ്ക്കാറില്ല. എനിക്ക് കിട്ടിയത് തരുന്നത് ആണല്ലോ ഏറ്റവും സന്തോഷം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പൊന്നാട അണിയിക്കുന്നത്.
ശേഷം അദ്ദേഹം അവരോട് പറഞ്ഞു, എന്റെ വീട്ടിലേക്ക് വരണം. വന്ന് അമ്മ അവിടെ കുറച്ചു ദിവസം താമസിക്കണം. എന്റെ മോളുടെ കല്യാണത്തിന് ഗുരുവായൂർ വരണം. ഞാൻ വിളിച്ചിരിക്കുവാണ്. മോദിജി വരുവാണെങ്കിൽ ഉറപ്പായും നഞ്ചിയമ്മയെ കെട്ടിപിടിപ്പിച്ച് ഒരു ഫോട്ടോ എടുപ്പിക്കും ഞാൻ. ഗുരുവായൂർ അമ്പലത്തിൽ നമ്മൾ ഒരുമിച്ച് ഫോട്ടോ എടുക്കും. ഗുരുവായൂർ അമ്മ വന്നാൽ അവിടെ നിന്നും ഞാൻ അടിച്ചു മാറ്റി കാറിൽ തിരുവനന്തപുരത്തേക്ക് കൊണ്ട് പോകും.

വിവാഹശേഷം തിരുവനന്തപുരത്തെ പരിപാടി ഒക്കെ കഴിഞ്ഞേ ഞാൻ അമ്മയെ തിരിച്ചു വിടുള്ളൂ. എന്റെ കൂടെ കതിർമണ്ഡപത്തിൽ ഉണ്ടാകണം. പ്രായം അല്ല പ്രധാനം. നമ്മളെ ഏത് നിലയിൽ അംഗീകരിക്കുന്നു എന്നുള്ളതാണ്. അമ്മ എന്ന് ഞാൻ നിശ്ചയിച്ചാൽ അമ്മയാണ് എനിക്ക്. എന്റെ മക്കളെ വന്ന് അനുഗ്രഹിക്കണം എന്ന് സുരേഷ് ഗോപി പറയുമ്പോൾ നഞ്ചിയമ്മയുടെ വാക്കുകൾ ഇങ്ങനെ…
സാർ നിങ്ങളാണ് ആദ്യം എന്നോട് നിങ്ങൾ ദേശീയ അവാർഡ് വാങ്ങണം എന്ന് പറഞ്ഞത്. അവാർഡ് കയ്യിൽ വാങ്ങിയപ്പോൾ ഞാൻ ആലോചിച്ചത് അതാണ് സാർ. എന്റെ മോനാണ്, ഞാൻ ഉറപ്പായും വരും. നിങ്ങളുടെ അടുത്ത് തന്നെ ഇരിക്കും. ഒരു ദിവസം വീട്ടിൽ താമസിക്കുകയും ചെയ്യും എന്നും ഇത്രയും ആളുകളെ സാക്ഷി നിർത്തി ഞാൻ പറയുന്നതാ ഞാൻ വരും. ഞാൻ അവിടെ ഉണ്ടാകും” എന്നാണ് നഞ്ചിയമ്മ പറഞ്ഞത്.
Leave a Reply