
റോബിൻ ബസുടമ എത്രയും പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കുക ! കോടതി ഉത്തരവുമായി വരുന്ന ബസിനെ തടയാൻ ഇവിടെ ആർക്കാണ് ധൈര്യം ഉള്ളത് ! പ്രതികരിച്ച് കെബി ഗണേഷ് കുമാർ !
ഇപ്പോൾ കേരളമെങ്ങും സംസാര വിഷയമാണ് റോബിൻ ബസ്, മറ്റൊന്ന് മോട്ടോർ വാഹന വകുപ്പ് വേട്ടയാടുന്ന റോബിൻ ബസും. ഓഗസ്റ്റ് 30നാണ് റോബിന് ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരേക്ക് സര്‍വീസ് ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് 45 ദിവങ്ങള്‍ക്ക് ശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായി ബസ് ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. റാന്നിയില്‍ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ഉടമയ്ക്ക് തിരികെ നല്‍കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബസ് വിട്ടുനല്‍കിയത്.
എന്നാൽ വീണ്ടും സർവീസ് തുടങ്ങിയ ശേഷം നിരവധി തവണ എംവിഡിറോബിൻ ബസ് പല സ്ഥലങ്ങളിൽ വെച്ച് തടയുകയും പല കാരണങ്ങൾ പറഞ്ഞ് ഫൈൻ അടപ്പിക്കുകയും ശേഷം കേരള അതിർത്തി വിട്ട് തമിഴ്നാട്ടിൽ എത്തിയ ബസിനെ അവിടുത്തെ മോട്ടോർ വാഹന വകുപ്പ് തടയുകയും വണ്ടി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു, ഇതിനെതിരെ യാത്രക്കാരും മറ്റും പ്രതിഷേധം അറിയിച്ചെങ്കിലും ഒരു ദിവസം റോബിൻ ബസ് തടഞ്ഞ് വെക്കണം എന്ന് കേരളം മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയോട് പറഞ്ഞു എന്ന് തന്നോട് ഇവിടുത്തെ ഉദ്യോഗസ്ഥർ നേരിട്ട് പറഞ്ഞുഎന്നാണ് റോബിൻ ബസുടമ പറയുന്നത്.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി മുൻ ഗതാഗത വകുപ്പ് മന്ത്രി കൂടിയായിരുന്ന കെബി ഗണേഷ് കുമാർ പ്രതികരിച്ചതാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹം പറയുന്നത് റോബിൻ ബസുതമ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച് വീണ്ടും വണ്ടി ഓടിക്കണം എന്നാണ്. ഈ വിഷയം ഇത്രയും വലിയ സംഭവമാക്കേണ്ട കാര്യമില്ല. എന്തിനാണ് വഴക്കിട്ട് ദുഷ്പ്രചരണം നടത്തുന്നത്.. കോടതിയെ സമീപിച്ചാൽ ഒരാഴ്ചയ്ക്കകം ഈ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമെന്നും അനുകൂല വിധിയുണ്ടായാൽ പിന്നെ ആരാണ് ബസ് തടയുകയെന്നും ഗണേഷ് കുമാർ ചോദിക്കുന്നു.

തന്നെ സർവീസ് നടത്താൻ അനുവദിക്കണം എന്ന് പറഞ്ഞുകൊണ്ട് ബസുടമ ഹൈക്കോടതിയെ സമീപിക്കണം. ഹൈക്കോടതി അനുമതി നൽകിയാൽ സർവീസ് നടത്തണം. നിയമത്തിൽ നമുക്ക് നേട്ടമുണ്ട്. ആ ആനുകൂല്യം സർക്കാർ നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കാം. കുറ്റങ്ങൾ പറഞ്ഞു ബഹളം വയ്ക്കുന്നതിനു പകരം നേരിട്ട് ഹൈക്കോടതിയിൽ പോകട്ടെ. അയാൾക്ക് ബസ് ഓടിക്കാം എന്ന് ഹൈക്കോടതി പറയട്ടെ. പിന്നെ ആരെങ്കിലും ബസിനെ തൊടുമോ.. അതിനുള്ള ധൈര്യം അവർക്കുണ്ടാകുമോ.. ഇല്ല എന്നും ഗണേഷ് കുമാർ പറയുന്നു.
ഇവിടെ ഇപ്പോൾ കോടതിക്ക് മാത്രമേ ഇനി ഒരു തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ. കോടതിയെ സമീപിച്ചാൽ ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. അതുപോലെ ഞാൻ മന്ത്രിയായിരുന്നപ്പോൾ 32,000 സ്വകാര്യ ബസുകളാണുണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായി ട്രഷറിയിൽ നികുതി നൽകുമായിരുന്നു. കെഎസ്ആർടിസി ബസ് സ്വകാര്യ ബസിനു മുന്നിൽ ഓടിയതോടെ സ്വകാര്യ ബസുകളുടെ എണ്ണം കുറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ 8000ത്തിൽ താഴെ സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.
Leave a Reply