
എല്ലാ കഴിവുണ്ടായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരില്‍ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ..! മനോജ് കുമാർ പറയുന്നു !
ഏവരെയും നിരാശപെടുത്തികൊണ്ട് ക്രിക്കറ്റ് വേള്‍ഡ് കപ്പ് കഴിഞ്ഞിരിക്കുകയാണ്. ജ്യമെങ്ങും ഉറ്റ് നോക്കിയിരുന്ന മത്സരം ഇന്ത്യ വലിയ പരാജയമേറ്റുവാങ്ങിയതോടെ ഏവരും വലിയ നിരാശയിലേക്ക് വീഴുകയായിരുന്നു. ഇന്ത്യ – ഓസ്ട്രേലിയ മത്സരത്തില്‍ ജയം ഓസ്ട്രേലിയക്കൊപ്പമായിരുന്നു. ഇന്ത്യയുടെ പരാജയത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറെ നിരാശരായി മാറിയിരുന്നു. ഈ അവസരത്തില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ മനോജ് കുമാര്‍.
ഇത്തവണ രാജ്യത്തിന് വേണ്ടി കളിക്കാൻ ഫൈനലിൽ മലയാളികളുടെ അഭിമാനമായ താരം സഞ്ജു സാംസൺ ഇല്ലാത്തതിന്റെ ദുഖമാണ് മനോജ് പങ്കുവെച്ചിരിക്കുന്നത്. വെറുതെ ചിന്തിച്ച് പോവുന്നു, എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി ‘മരിക്കാൻ’ തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരില്‍ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ, സാരമില്ല, അടുത്ത വേള്‍ഡ് കപ്പ് നിന്റേയും കൂടിയാവട്ടെ എന്നാണ് നടൻ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചത്.

അദ്ദേഹത്തിന്റെ കുറിപ്പിന്യേ പൂർണ്ണ രൂപം ഇങ്ങനെ, മോനേ സഞ്ജു, നിന്റെ മനസ്സിന്റെ ‘താപ’മാണോടാ ഈ വേള്‍ഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ, വെറുതെ ചിന്തിച്ച് പോവുന്നു, എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി ‘മരിക്കാൻ’ തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരില്‍ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ, സാരമില്ല, അടുത്ത വേള്‍ഡ് കപ്പ് നിന്റേയും കൂടിയാവട്ടെ. എന്നാണ് മനോജ് കുറിച്ചത്.
ഇതുവരെ ഒരു പരാജയം പോലും ഇല്ലാതെ ഫൈനലിൽ അത്രയും ആവേശം നിറച്ച ഇന്ത്യൻ ടീം പക്ഷെ നിരാശയാണ് സമ്മാനിച്ചത്. അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യ മുന്നോട്ടുവെച്ച 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. കെ.എല്‍ രാഹുല്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 66 റണ്‍സ് ആയിരുന്നു രാഹുല്‍ നേടിയത്. വിരാട് കോഹ്ലി 54 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റനായ രോഹിത് ശര്‍മ നേടിയത് 47 റണ്‍സ് ആയിരുന്നു.
Leave a Reply