മൈക്ക് കിട്ടിയെന്ന് കരുതി മണ്ടത്തരങ്ങൾ വിളിച്ച് പറയരുത് ! മൊല്ലാക്കയുടെ കഥ സീരിയലാക്കിയാൽ ഇവിടെ വർഗ്ഗീയ കലാപം ഉണ്ടാകും ! ഗായത്രിക്കെതിരെ മനോജ് കുമാർ !

സിനിമ സീരിയൽ രംഗത്ത് വളരെ ശ്രദ്ധ നേടിയ കലാകാരിയാണ് ഗായത്രി വർഷ. മീശമാധവൻ എന്ന സിനിമയിലെ സരസു എന്ന കഥാപത്രമാണ് ഗായത്രിയുടെ കരിയറിൽ ഏറ്റവും വലിയ ശ്രദ്ധ നേടിയത്, ഒരു അഭിനേത്രി എന്നതിനപ്പുറം ഗായത്രി ഒരു ഇടത് പക്ഷ പാർട്ടി പ്രവർത്തക കൂടിയാണ്. അതുകൊണ്ട് തന്നെ അടുത്തിടെ നവകേരളസദസിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു, എന്നാൽ അതിനു ശേഷം അവർ വലിയ രീതിയിൽ സൈബർ ആക്രണം നേരിട്ടിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ നടനും നദി ബീന ആൻറണിയുടെ ഭർത്താവും കൂടിയായ മനോജ് കുമാർ പങ്കുവെച്ച വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഗായത്രി ഒരു അഭിനേതാവ് എന്നതിലുപരി ഒരു രാഷ്‌ട്രീയക്കാരിയാണ്. ഇടതുപക്ഷ സഹയാത്രികയാണ്. സീരിയൽ മേഖലയിൽ എല്ലാ രാഷ്‌ട്രീയത്തിൽപ്പെട്ടവരുമുണ്ട്. ഗായത്രിക്ക് രാഷ്‌ട്രീയമുള്ളത് അവരുടെ ഇഷ്ടം, എന്നാൽ സീരിയൽ മേഖലയിൽ കൂടി ഇത്തരത്തിൽ രാഷ്‌ട്രീയം കൊണ്ടുവരരുത്. ബിജെപിയെയും കോൺഗ്രസിനെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഗായത്രിക്കുണ്ട്.

എന്നാൽ അത് ചില മണ്ടത്തരങ്ങൾ വിളിച്ചുപറയാൻ ഉള്ള ലൈസൻസ് അല്ല, സീരിയലിനെ നിയന്ത്രിക്കുന്നത് കോർപ്പറേറ്റുകളാണെന്ന് പറയുന്നത് നല്ല അംബന്ധമാണ്. രാഷ്ടീയക്കാരി എന്ന നിലയിൽ ഗായത്രിക്ക് ഇത് പറയാം. കാരണം രാഷ്‌ട്രീയക്കാരുടെ തുറുപ്പ് ചീട്ട് എന്നൊക്കെ പറയുന്നത് ഇതുപോലുള്ള ന്യൂനപക്ഷ വാദങ്ങളാണ്. ഇത്തരം ചീപ്പ് സാധനങ്ങൾ സീരിയൽ മേഖലയുമായി കലർത്തി പറയരുത്. ന്യൂനപക്ഷം, ന്യൂനപക്ഷം എന്ന് പറഞ്ഞത് വോട്ടുവാങ്ങുന്നത് നിങ്ങൾ രാഷ്‌ട്രീയത്തിൽ പ്രയോഗിച്ചോളു.. കലയിൽ കലർത്തരുത്.

ഇവിടെ ഹിന്ദു കഥകൾ മാത്രമല്ല, ള്ളീലച്ഛന്റെ കഥയെ ആസ്പദമാക്കിയും സീരിയൽ ഇറങ്ങിയിട്ടുണ്ട്. കടമറ്റത്ത് കത്തനാർ ഹിറ്റായ ഒരു സീരിയലാണ്. എന്റെ മാതാവ്, വേളാങ്കണ്ണി മാതാവ് എന്നിങ്ങനെ നിരവധി ഹിറ്റ് സീരിയലുകൾ ഉണ്ടായിട്ടുണ്ട്. പക്ഷെ മൊല്ലാക്കമാരുടെ കഥ സീരിയലാക്കിയാൽ ഇവിടെ വർഗ്ഗീയ കലാപം നടക്കും. വസ്ത്രത്തിൽ വരുന്ന ഒരു പിഴവുപോലും ഇവിടെ പ്രശ്‌നമാകും. അവസാനം രാഷ്‌ട്രീയ പാർട്ടികളും മൊല്ലാക്കമാരും ചേർന്ന് ആ ചാനൽ പൂട്ടിക്കും. അതുകൊണ്ട് പറയുന്നതിന് എന്തെങ്കിലും ഔചിത്യം ഗായത്രി കാട്ടണം. സീരിയിലിൽ ഇത്തരം കഥാപാത്രങ്ങളെ നിർണയിക്കുന്നത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയാണെന്നും പറയുന്നത് അമ്മാതിരി മണ്ടത്തരമാണ്.

അഥവാ മുകളിൽ ഉള്ളവരാണ് സീരിയലിലെ നിയന്ത്രിക്കുന്നത് എങ്കിൽ ആ മേഖലയിൽ ഇനി പ്രവർത്തിക്കില്ല എന്നുകൂടി പറയണമായിരുന്നു. ഒരു സീരിയലിലുകളിലും ഇനി അഭിനയിക്കില്ലെന്ന് കൂടി പറയാൻ ആർജ്ജവം കാണിക്കണമായിരുന്നു. അല്ലാതെ ഒരു മൈക്കും കുറച്ച് ആൾക്കാരെയും കാണുമ്പോൾ വായിൽതോന്നുന്നത് വിളിച്ചുപറയരുത്. പൊട്ടക്കിണറ്റിലെ തവളയാകരുത്. ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് അടുത്ത തിരഞ്ഞെടുപ്പിൽ ഗായത്രിക്ക് സീറ്റ് ഉറപ്പിക്കാം.. എന്നാൽ ജയിക്കണോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. ഇത്രയും അഭിപ്രായമുള്ള ഗായത്രി അടുത്ത് ഒരു സീരിയൽ എടുക്കണം. അതിന് മൊല്ലാക്ക എന്ന് പേരിടണം. മനോജ് കുമാർ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *