നരേന്ദ്രമോദിയുടേതും അമിത് ഷായുടേതും സവർണ ഫാസിസ്റ്റ് ഭരണകൂടം ! നമ്മുടെ മുഖ്യമന്ത്രി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന യാത്രയാണ് നവകേരള സദസ് ! നടി ഗായത്രി വർഷ!

മലയാള സിനിമ സീരിയൽ രംഗത്ത് വളരെ ശ്രദ്ദേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള അഭിനേത്രിയാണ് ഗായത്രി വർഷ. നവകേരളസദസ്സിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ‘നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ആരോഗ്യമോ കുടുംബമോ നോക്കാതെ ജനങ്ങളുടെ ആവശ്യങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാൻ ഒറ്റ വാഹനത്തിൽ നടത്തുന്ന യാത്രയാണ് നവകേരള സദസ്’ എന്നാണ് ഗായത്രി പറയുന്നത്.

അതുപോലെ തന്നെ ബിജെപി പാർട്ടിയെയും നരേന്ദ്ര മോദിയെയും അമിത് ഷാ എന്നിവരെയും വിമർശിച്ചാണ് ഗായത്രി സംസാരിച്ചത്. നരേന്ദ്രമോദിയുടേതും അമിത് ഷായുടേതും സവർണ ഫാസിസ്റ്റ് ഭരണകൂടം എന്നാണ് അവർ വിശേഷിപ്പിച്ചത്. ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് കോർപ്പറേറ്റുകൾ ആണ്, റിലയൻസ് തീരുമാനിക്കും. അദാനിയും അംബാനിയും തീരുമാനിക്കും ഇവിടെ എന്ത് നടക്കണമെന്നത്. വേണമെങ്കിലും ടാറ്റയും തീരുമാനിക്കും. ഈ പറഞ്ഞ കോർപ്പറേറ്റാണ് ചാനലുകൾക്ക് ഉപാധികളില്ലാതെ പൈസ കൊടുക്കുന്നതും ഏറ്റവും സ്വകാര്യമായി വച്ചിരിക്കുന്ന ക്രോസ് മീഡിയ ഓണർഷിപ്പിലൂടെ അവർ ചാനലുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതും.

അതുപോലെ കോടിയേരി ബാലകൃഷ്ണന്റെ മകൻ തെറ്റുകാരനല്ലാതെ ജയിലിൽ കിടക്കുന്നതും സ്വപ്ന കറുത്ത വസ്ത്രം ഇടുമ്പോൾ അവളുടെ മെയ്യഴകും, സരിതയ്ക്ക് എന്തെങ്കിലും രോഗമുണ്ടോ എന്ന് അന്വേഷിക്കുന്നതും മുഖ്യമന്ത്രിയുടെ യാത്രയുമെല്ലാം മാധ്യമങ്ങൾക്ക് പ്രൊപഗാണ്ട യാത്രയാണെന്നും ഗായത്രി വർഷ എടുത്തുപറയുന്നു. എല്ലാവരും പ്രൊപഗാണ്ടകൾ ഇറക്കുമ്പോൾ സത്യം പറയുന്നവന്റെ കൂടെ നിൽക്കാൻ ഇവിടെ ഒരു മാധ്യമം പോലും ഇല്ല. നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ആരോഗ്യമോ കുടുംബമോ നോക്കാതെ ജനങ്ങളുടെ ആവശ്യങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാൻ ഒറ്റ വാഹനത്തിൽ പ്രായത്തിന്റെ ബുദ്ധിമുട്ട് വകവയ്ക്കാതെ നടത്തുന്ന യാത്ര, മാധ്യമങ്ങൾക്ക് പ്രൊപഗാണ്ട യാത്രയാണ്. ഇത്തരം വാർത്തകൾ കാണിച്ചാൽ അതിന്റെ പ്രതിഫലം കോർപറേറ്റുകൾ തരും. ഇതിന്റെ പിന്നിലും കേന്ദ്ര ഗവണ്മെന്റും കോർപ്പറേറ്റുകളും കൂടിയാണ്.

അതുപോലെ തന്നെ മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണ് കാണാൻ കഴിയുന്നതെന്നും ഗായത്രി പറഞ്ഞു. സീരിയലിൽ ഒരു മുസ്‌ലിം കഥാപാത്രമുണ്ടോ? ഒരു ചട്ടയും മുണ്ടുമുടുത്ത അമ്മ കഥാപാത്രമുണ്ടോ,, ഒരു പള്ളീലച്ചനുണ്ടോ, ഒരു ദലിതനുണ്ടോ, ഇല്ല. എന്തുകൊണ്ടാണത്, അവരാരും കാണാൻ കൊള്ളില്ലേ.. എന്റെയൊക്കെ തലമുറ സിനിമ കണ്ടുവളർന്നിരുന്ന സമയത്ത് എറ്റവും വലിയ സുന്ദരി ആരായിരുന്നു എന്ന് ചോദിച്ചാൽ സൂര്യ എന്ന് ഞാൻ പറയും. നല്ല കറുത്ത മേനിയഴകുള്ള നടിയാണ് സൂര്യ. ആദാമിന്റെ വാരിയെല്ലിലെ പടനായിക. ഏത് തരത്തിലുള്ള സീരിയലുകളാണ് കാണേണ്ടതെന്ന് തീരുമാനിക്കുന്ന ഒരു ചട്ടക്കൂടുണ്ടെന്നും ഇതിന്റെ അടിസ്ഥാനം തീരുമാനിക്കുന്നത് നരേന്ദ്ര മോദിയും അമിത്ഷായും അടങ്ങുന്ന ഭരണകൂടമാണെന്നും ​​​​ഗായത്രി പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *