
ചെന്നൈയ്ക്ക് കൈതാങ്ങുമായി സൂര്യയും കാര്‍ത്തിയും ! എന്തിന് ടാക്‌സ് അടയ്ക്കണമെന്ന് ജനത്തെക്കൊണ്ട് ചോദിപ്പിക്കരുത് ! രൂക്ഷമായി വിമർശിച്ച് വിശാൽ !
നമ്മുടെ അയാൾ സംസഥാനമായ തമിഴ്‌നാട് ഇപ്പോൾ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിത ഭൂമിയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഇവിടുത്തേയ്ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുടക്കമെന്ന നിലയില്‍ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്മാരായ സൂര്യയും കാര്‍ത്തിയും. തങ്ങളുടെ നാടിന് എപ്പോൾ ഒരു മോശം അവസ്ഥ ഉണ്ടായാലും ഈ കുടുംബം സഹായമായി എന്നും മുന്നിൽ തന്നെ ഉണ്ടാകാറുണ്ട്. കേരളത്തിലും സഹായമായും ഇവർ എത്തിയിരുന്നു. പ്രളയ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വലിയ തുക സംഭാവന ചെയ്ത കുടുംബമാണ് സുര്യയുടേത്.
അതെ സമയം ചെന്നൈയുടെ ഈ മോശം അവസ്ഥയിൽ അധികാരികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ വിശാൽ. ചെന്നൈ മേയര്‍ പ്രിയാരാജനെ അഭിസംബോധന ചെയ്തുകൊണ്ട് എക്സിലൂടെയായിരുന്നു വിശാലിന്റെ വിമര്‍ശനം, ‘ശ്രീമതി പ്രിയ രാജൻ (ചെന്നൈ മേയര്‍), കമ്മീഷണര്‍ ഉള്‍പ്പെടെ ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും. നിങ്ങള്‍ എല്ലാവരും സുരക്ഷിതരും നിങ്ങളുടെ കുടുംബങ്ങളുമായി സുരക്ഷിതരാണെന്നും പ്രത്യേകിച്ച് ഡ്രെയിനേജ് വെള്ളം നിങ്ങളുടെ വീടുകളില്‍ പ്രവേശിക്കുന്നില്ലെന്നും ഏറ്റവും പ്രധാനമായി നിങ്ങള്‍ക്ക് മുടക്കമില്ലാത്ത ഭക്ഷണവും വൈദ്യുതിയും ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

ചെന്നൈയിൽ വെള്ളപ്പൊക്കം തടയാൻ സ്ഥാപിച്ച മഴവെള്ളം ഒഴുകിപ്പോകാനുള്ള സ്റ്റോം വാട്ടര്‍ ഡ്രെയിനേജ് പദ്ധതി (മുഴുവൻ മഴവെള്ളവും ഒഴുക്കിവിടുന്ന പദ്ധതി ) സിംഗപ്പൂരിന് വേണ്ടിയാണോ അതോ ചെന്നൈക്ക് വേണ്ടിയായിരുന്നോ, എന്ന് താൻ അത്ഭുതപ്പെടുന്നു, ഒരു മാസത്തിലേറെ നഗരത്തെ സ്തംഭിപ്പിച്ച 2015 ലെ വെള്ളപ്പൊക്കത്തിനെ കുറിച്ചും വിശാല്‍ ഓര്‍മിപ്പിച്ചു. ആ വെള്ളപ്പൊക്ക സമയത്ത്, ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആളുകള്‍ റോഡിലിറങ്ങി, എന്നാല്‍ 8 വര്‍ഷത്തിന് ശേഷം ഇതിലും മോശമായ അവസ്ഥയിൽ ചെന്നൈയെ കാണുന്നത് വളരെ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്തും ആളുകള്‍ ഭക്ഷണ വിതരണത്തിനും വെള്ളത്തിനുമായി ഉറപ്പായും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതുപോലെ തന്റെ ഈ പ്രതികരണം വോട്ട് ചെയ്യുന്ന ഒരു സാധാരണക്കാരൻ എന്നതിനപ്പുറം രാഷ്ട്രീയമായ ഒരു ഉദ്ദേശവും ഇല്ലന്നും അദ്ദേഹം വ്യക്തമാക്കി, എന്തിന് ടാക്‌സ് അടയ്ക്കണമെന്ന് ജനത്തെക്കൊണ്ട് ചോദിപ്പിക്കരുതെന്നും വിശാല്‍ പറഞ്ഞു. അതേസമയം മോശമായ കാലാവസ്ഥയാണ് ഇപ്പോഴും ചെന്നൈയിൽ തുടരുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മിഷോങ് തീവ്രചുഴലിക്കാറ്റയതോടെ ചെന്നൈ നഗരം വെള്ളത്തിലായത്. ഇന്നലെ രാത്രി തുടങ്ങിയ മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.
Leave a Reply