ഇവരോടൊക്കെ എതിർത്ത് പറയാൻ ആർക്കും ധൈര്യമില്ല ! ‘സിനിമ മാറ്റിവെയ്ക്കണമെന്ന് പറയാൻ നിങ്ങളാരാണ്?’; ഉദയനിധിയുടെ റെഡ് ജയന്റിനെതിരെ തുറന്നടിച്ച് വിശാൽ…!
തമിഴ് സിനിമ വ്യവസായത്തിൽ വലിയ പങ്കുവഹിച്ച നിർമ്മാണ-വിതരണ കമ്പനികളിൽ ഒന്നാണ് മുഖ്യമന്ത്രിയുടെ മകനും നടനും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥയിലുള്ള ‘റെഡ് ജയന്റ്സ് മൂവീസ്’, ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടനും നിർമ്മാതാവുമായ വിശാൽ. തന്റെ മുൻചിത്രമായ മാർക്ക് ആന്റണി തിയേറ്ററുകളിൽ റിലീസ് ചെയ്യാതിരിക്കാനുള്ള ശ്രമം നടന്നുവെന്ന് വിശാൽ പറഞ്ഞു. അന്ന് അടിയുണ്ടാക്കിയിട്ടാണ് ചിത്രം റിലീസ് ചെയ്തതെന്നും അല്ലായിരുന്നെങ്കിൽ മാർക്ക് ആന്റണി ഇപ്പോഴും പെട്ടിയിലിരുന്നേനേയെന്നും അദ്ദേഹം പറഞ്ഞു.
വിശാലിന്റെ വാക്കുകൾ വിശദമായി.. “ഒരു പടം മാറ്റിവെയ്ക്കണം എന്നുപറയാൻ ആർക്കും അധികാരമില്ല. തമിഴ് സിനിമ എന്റെ കയ്യിലാണ് എന്ന് ധാർഷ്ട്യം പ്രകടിപ്പിക്കുന്നവർ വിജയിച്ച ചരിത്രമില്ല. എനിക്കുവേണ്ടി മാത്രമല്ല ഇത് പറയുന്നത്. എ.സി മുറിയിലിരുന്ന് ഫോണെടുത്ത് പടം റിലീസ് ചെയ്, വേറാരുടേയും സിനിമ പ്രദർശിപ്പിക്കേണ്ട എന്ന് പറയുന്നവരല്ല എന്റെ സിനിമാ നിർമാതാക്കൾ. പണം പലിശയ്ക്കെടുത്ത് വിയർപ്പൊഴുക്കി, ഞങ്ങളെപ്പോലുള്ളവർ രക്തവും ചിന്തി ഒരു സിനിമ എടുത്തുകൊണ്ടുവന്നാൽ അങ്ങോട്ട് മാറിനിൽക്ക് എന്ന് പറയാൻ ആരാണ് ഇവർക്കെല്ലാം ഇതിനുള്ള അധികാരം കൊടുത്തത്, നിങ്ങൾ ഇതൊരു കുത്തകയാക്കിവെച്ചിരിക്കുകയാണോ എന്ന് ഞാൻ റെഡ് ജയന്റ്സ് മൂവീസിലെ ഒരാളോടുചോദിച്ചിട്ടുണ്ട്. ഞാൻതന്നെയാണ് അയാളെ ഉദയനിധിയുടെ അടുത്തെത്തിച്ചത്.
അതുപോലെ എന്റെ സിനിമയോടും ഇവർ കാണിച്ചത് നീതികേടാണ്, മാർക്ക് ആന്റണിക്ക് 65 കോടിയായിരുന്നു മുടക്കുമുതൽ. വിനായക ചതുർത്ഥി ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ റിലീസിന് ഒരാഴ്ച മുന്നേ തിയേറ്റർ തരാൻകഴിയില്ലെന്ന് ഇവർ പറഞ്ഞു, എന്റെ പ്രൊഡ്യൂസർ 50 കോടിക്ക് മേലേ മുടക്കിയെടുത്ത സിനിമ എപ്പോൾ ഇറങ്ങണം, ഇറങ്ങേണ്ട എന്ന് തീരുമാനിക്കാൻ ഇവരൊക്കെ ആരാണ്? കടം വാങ്ങിയിട്ടാണ് ആ പ്രൊഡ്യൂസർ ആ പടം ചെയ്തത്. അന്ന് പ്രശ്നമുണ്ടാക്കിയിട്ടാണെങ്കിലും മാർക്ക് ആന്റണി റിലീസ് ചെയ്തു. ഭാഗ്യവശാൽ ആ ചിത്രം വിജയിക്കുകയും നിർമാതാവിന് ലാഭമുണ്ടാവുകയുംചെയ്തു.
ഇഅവരോടൊക്കെ എതിർത്ത് പറയാൻ ഇവിടെ ആർക്കും ധൈര്യമില്ല, നിർമാതാക്കൾക്ക് ധൈര്യമുണ്ടാവണം. നിർമാതാക്കൾ നന്നായാലേ തന്നെപ്പോലുള്ള നിരവധി താരങ്ങളെവെച്ച് ധാരാളം സിനിമകളുണ്ടാക്കാനാവൂ. എന്നും വിശാൽ പറഞ്ഞു.
Leave a Reply