
ക്രിസ്തുമസിന് ജനങ്ങള്‍ക്ക് അഞ്ച് പൈസ നല്‍കിയിട്ടില്ല ! പ്രധാനമന്ത്രി തരുന്ന അരികൊണ്ടാ ഞങ്ങൾ ഇപ്പോൾ കഴിയുന്നത് ! BJP അധികാരത്തില്‍ വരണമെന്ന് മറിയക്കുട്ടി !
സംസ്ഥാന സർക്കാർ നൽകുന്ന വിധവാ പെൻഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് ഭിക്ഷ യാചിച്ച് തെരുവിലിറങ്ങിയ മറിയക്കുട്ടി ഇന്ന് ഒരു താരമാണ്. മുഖ്യമന്ത്രിയെയും കേരള സർക്കാരിനെയും രൂക്ഷമായി വിമർശിക്കാറുള്ള മാറിയകുട്ടിയുടെ ഓരോ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിതാ ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന മാറിയകുട്ടിയുടെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ബിജെപി അധികാരത്തിൽ വരണമെന്നാണ് മാറിയകുട്ടിയുടെ ആവിശ്യം. വാക്കുകൾ ഇങ്ങനെ, പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ 1,000 കോടി പോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും മറിയക്കുട്ടി അഭിപ്രായപ്പെട്ടു. പരിപാടിയില്‍ പങ്കെടുത്ത ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന് മറിയക്കുട്ടിക്ക് മധുരം നല്കി സ്വീകരിക്കുകയായിരുന്നു. നല്ലൊരു ദിവസമായ ക്രിസ്തുമസിന് ജനങ്ങള്‍ക്ക് അഞ്ച് പൈസ നല്‍കിയിട്ടില്ല.

ഞങ്ങൾക്ക് അവകാശപ്പെട്ട അരിയും മറ്റ് സാധനങ്ങളും ലഭിക്കുന്നില്ല. ജനങ്ങള്‍ പട്ടിണിയിലാണ്. അരി തരുന്നത് മോദിയാണ്. സി.പി.എം. ഒഴികെ ബാക്കി ആരു വിളിച്ചാലും വേദികളിൽ താൻ പോകുമെന്ന് മറിയക്കുട്ടി വ്യകത്മാക്കി. അതുപോലെ പഠിച്ച കുട്ടികള്‍ക്ക് സംസ്ഥാനത്ത് തൊഴില്‍ ലഭിക്കുന്നില്ലെന്നും മറിയക്കുട്ടി പറഞ്ഞു. പ്രതിഷേധം നടത്തിയവരെ തല്ലിയ പൊലീസുകാര്‍ക്ക് ജനങ്ങള്‍ മാര്‍ക്കിട്ടിട്ടുണ്ടെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്റെ പൊലീസ് ഗുണ്ടകള്‍ക്ക് ഉമ്മ കൊടുക്കുമ്പോള്‍ മറ്റുള്ളവരുടെ തല തല്ലിപ്പൊളിക്കുന്നു, ഇതിനെല്ലാം ജനങ്ങൾ മാർക്ക് ഇടുന്നുണ്ട്, അതുപോലെ വളരെ നല്ലൊരു മനുഷ്യനാണ് സുരേഷ് ഗോപി. അദ്ദേഹം തൃശൂര്‍ ജയിച്ചാൽ ആ നാട് രക്ഷപെടും എന്നും മറിയക്കുട്ടി പറയുന്നുണ്ട്.
Leave a Reply