
വൃത്തികേട് കാണിക്കുന്നതു കണ്ടാൽ പറയും, അത് തന്റെ സ്വഭാവമാണ് ! ഞാൻ ആരുടെയും ചെലവിലല്ല ജീവിക്കുന്നത് ! മോദിജി നല്ല മനുഷ്യനാണ് ! മറിയക്കുട്ടി !
കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്ന ആളാണ് മറിയക്കുട്ടി, വിധവാ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി ഭിക്ഷ യെടുത്തതാണ് മറിയക്കുട്ടി വൈറലായി മാറിയത്, ശേഷം നിരന്തരം പിണറായി സർക്കാരിനെ അതി രൂക്ഷമായി വിമർശിച്ച് ശ്രദ്ധ നേടുന്ന മറിയക്കുട്ടി ഇപ്പോഴിതാ പ്രധാനമന്ത്രി എത്തിയ സ്ത്രീ ശക്തി സംഗമത്തിൽ പങ്കെടുത്ത വാർത്തയാണ് ശ്രദ്ധ നേടുന്നത്. ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിൽ വിമർശനമുണ്ടായാൽ പ്രശ്നമില്ലെന്ന് മറിയക്കുട്ടി പറയുന്നു.
ഞാൻ ആരെയും ഭയപ്പെടുന്നില്ല, കാരണം ഞാൻ ആരുടെയും ചിലവിലല്ല കഴിയുന്നത്. കോവിഡ് കാലത്ത് കേന്ദ്ര സർക്കാരിൽ നിന്നും അഞ്ചുകിലോ അരി ലഭിച്ചുവെന്നും അത് ഇപ്പോഴും തരുന്നുണ്ടെന്നും മറിയക്കുട്ടി പറഞ്ഞു. പിണറായി സർക്കാർ തരുന്നതു കൊണ്ട് മാത്രം ജീവിക്കാൻ സാധിക്കില്ലെന്നും മറിയക്കുട്ടി വ്യക്തമാക്കി. പണ്ടുമുതൽ കണ്ടത് പറയുന്നാളാണ്, വൃത്തികേട് കാണിക്കുന്നതു കണ്ടാൽ പറയും, പ്രതികരിക്കും. അത് തന്റെ സ്വഭാവമാണ്. രാഷ്ട്രീയം നോക്കിയല്ല മോദിയുടെ പരിപാടിയിൽ വന്നതെന്നും മറിയക്കുട്ടി പറഞ്ഞു.
ഈ കേരളം സംസ്ഥാനത്ത് നടക്കുന്ന കള്ളത്തരങ്ങളും കൊള്ളരുതായ്മകളും പ്രധാനമന്ത്രിയോട് പറയും. ഇവിടുത്തെ മന്ത്രിമാരാളെല്ലാം കൂടി റോഡിൽ ങകൂടി ഒരു വിനോദയാത്ര നടത്തി, ജനത്തിന് എന്തെങ്കിലും ഗുണമുണ്ടോ, ഞങ്ങൾക്ക് ആർക്കും ഗുണം ലഭിച്ചിട്ടില്ല. വഴിയെ നടക്കുന്ന പട്ടിക്കു വരെ കിടക്കാൻ നിവൃത്തിയില്ല. ഇടിയും തൊഴിയും വാളും പരിചയും കഠാരയും ഗുണ്ടകളുമായിട്ടാണു വരുന്നത്. അത് നാടുനന്നാക്കാനാണോ. പിണറായി എന്തോ ഉറപ്പിച്ചിട്ടുണ്ട്. എന്താണെന്നു ജനങ്ങൾക്ക് മനസിലായിട്ടില്ല. അരി കിട്ടിയിട്ടില്ല, പെൻഷൻ കിട്ടിയിട്ടില്ല, കേന്ദ്രം പൈസ കൊടുത്തല്ലോ. തരാൻ കഴിയാഞ്ഞിട്ടല്ലേ. പ്രധാനമന്ത്രിയെ കുറ്റം പറയാൻ താൻ ഒന്നും കണ്ടിട്ടില്ലെന്നും മറിയക്കുട്ടി പറഞ്ഞു.

അതുപോലെ തന്നെ വേദിയിൽ നടി ശോഭനയും ഉണ്ടായിരുന്നു, അവരുടെ വാക്കുകൾ ഇങ്ങനെ, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപി പരിപാടിയില്‍ ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തില്‍ കാണുന്നതെന്ന് ആദ്യമായാണ്. എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാന്‍ വനിത സംവരണബില്ലിന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകൾ കൂടുതൽ ഉയരങ്ങൾ കീഴടക്കണം, ഒരു ശകുന്തളാ ദേവിയും ഒരു കല്‍പ്പന ചൗളയും ഒരു കിരണ്‍ ബേദിയും മാത്രമാണ് നമുക്കുള്ളത്.
അതി,ന് മാറ്റ,മുണ്ടാകും. സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പലയിടത്തും അവരെ അടിച്ചമര്‍ത്തുന്നത് കാണാനാവും. എല്ലാത്തിനും വലിയ മാറ്റം കൊണ്ടുവരാൻ വനിതാ സംവരണ ബില്ലിനു കഴിയും എന്നാണ് പ്രതീക്ഷ. ഇങ്ങനെയൊരു ബില്ല് പാസ്സാക്കിയതിന് മോദിജിക്ക് ഒരായിരം നന്ദി, ഭാരതീയനെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ബില്ലിനെ കാണുന്നത്. മോദിക്കൊപ്പം വേദി പങ്കിടാന്‍ അവസരം തന്നതില്‍ നന്ദി എന്നും പറഞ്ഞ് നിർത്തുകയായിരുന്നു ശോഭന.
Leave a Reply