
അമ്മച്ചി റോഡിൽ കുത്തിയിരിന്നിട്ട് കാര്യമൊന്നുമില്ല, പെൻഷൻ നൽകാൻ പണം വേണ്ടേ ! വയോധികയെ അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാൻ !
സംസ്ഥാനത്ത് മാസങ്ങളായി മുടങ്ങി കിടക്കുന്ന ക്ഷേമ പെൻഷനുകൾ ലഭിക്കാത്തതിൽ വലിയ ദുരിതത്തിലാണ് സാധാരണ ജനങ്ങൾ. പലരും പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത് ഇപ്പോൾ നിത്യ സമഭാവമായി മാറി. അത്തരത്തിൽ അഞ്ച് മാസത്തിലേറെയായി ക്ഷേമ പെൻഷൻ മുടങ്ങിയിട്ട്. ഇതിൽ പ്രതിഷേധിച്ച് വണ്ടിപ്പെരിയാർ കറുപ്പ്പാലം സ്വദേശി പൊന്നമ്മയാണ് ഇന്നലെ വൈകിട്ട് റോഡിൽ കസേരയിട്ടിരുന്ന് സമരം ചെയ്തത്. പിന്നീട് പോലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ച് വീട്ടിലേക്ക് അയച്ചത്.
ഈ വിഷയത്തിൽ സാംസകാരിക മന്ത്രി സജി ചെറിയാന്റെ ചില വാക്കുകളാണ് ഇപ്പോൾ വലിയ വിവാദമായി മാറുന്നത്. പ്രതിഷേധത്തിനിറങ്ങിയവരെ അധിക്ഷേപിക്കുന്ന നിലപാടാണ് സർക്കാരിന്റെ വിവാദ മന്ത്രി സജി ചെറിയാൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അമ്മച്ചി റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തത് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല, കൊടുക്കാൻ പണം വേണ്ടേയെന്ന് മന്ത്രി സജി ചെറിയാന് ഒരു വാർത്താ ചാനലിലോട് ചോദിച്ചത്. അതുപോലെ തന്നെ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും ഇത്തരത്തിൽ വയോധികർ നിവൃത്തികേടുകൊണ്ട് പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്.

അത്തരത്തിൽ ഇന്ന് ഏറെ ശ്രദ്ധ നേടിയ ഒന്നാണ്, ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വൃദ്ധ ദമ്പതികൾ ദയാവധത്തിന് തയ്യാറാണെന്ന് ബോർഡ് സ്ഥാപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. . ഇടുക്കി അടിമാലി സ്വദേശികളായ ശിവദാസ്, ഓമന ദമ്പതികളാണ് ബോർഡ് സ്ഥാപിച്ച് പ്രതിഷേധിക്കുന്നത്. ദിവ്യാംഗയായ ഓമനയ്ക്കും വിവിധ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലിരിക്കുന്ന 72-കാരനായ ശിവദാസനും മാസങ്ങളായി പെൻഷൻ ലഭിക്കുന്നില്ല.
പെൻഷനെ ആശ്രയിച്ച് സാധാരണക്കാരായ നിരവധി പേരുടെ ജീവിതമാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്. ശിവദാസനും ഓമനക്കും ആകെയുള്ള ആശ്രയം ഇല്ലാതായതോടെ ഒരു മാസത്തേയ്ക്കുള്ള 3,000 രൂപയുടെ മരുന്നു വാങ്ങാൻ കടം വാങ്ങേണ്ട സ്ഥിതിയാണ്. വനവാസി വിഭാഗത്തിൽ പെട്ടവരാണ് ശിവദാസനും ഓമനയും. പെട്ടിക്കട നടത്തിയിരുന്ന ദമ്പതികൾക്ക് ഇപ്പോൾ കടയിൽ സാധനങ്ങൾ വാങ്ങി വയ്ക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. പെട്ടിക്കടയുടെ പ്രവർത്തനം അവസാനിച്ചതോടെ ഏക വരുമാന മാർഗം പൂർണമായും നിലച്ചു. ഈ സാഹചര്യത്തിലാണ് ദയാവധത്തിന് തയാറാണെന്ന് കാണിച്ചുള്ള ബോർഡ് സ്ഥാപിച്ച് പ്രതിഷേധവുമായി ദമ്പതികൾ രംഗത്തെത്തയിത്.
Leave a Reply