വിനായകൻ കലാകാരൻ; പോലീസ് സ്റ്റേഷനിലെ കലാപ്രവർത്തനമായി കണ്ടാൽ മതി ! മന്ത്രി സജി ചെറിയൻ !

കഴിഞ്ഞ ദിവസം വിനായകൻ വീണ്ടും മാധ്യമങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് നടൻ വിനായകനെ പോ,ലീ,സ് അ,റ,സ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു. സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അ,റ,സ്റ്റ് ചെയ്തതെന്നും നടൻ മ,ദ്യ,ല,ഹ,രിയിലായിരുന്നുവെന്നുമാണ് പോലീസ് അറിയിച്ചത്. വിനായകനും ഭാര്യയും തമ്മില്‍ ഫ്ലാറ്റില്‍ വച്ചുണ്ടായ വഴക്കുമായി ബന്ധപ്പെട്ട് നോര്‍ത്ത് പോ,ലീ,സ് തന്‍റെ ഭാഗം കേട്ടില്ലെന്നാരോപിച്ചാണ് നടന്‍ രാത്രിയോടെ സ്റ്റേഷനിലെത്തി ബഹളം വച്ചത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് സാംസകാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വിനായകൻ കാലാകാരനാണ്. പൊ,ലീ,സ് സ്റ്റേഷനിൽ കണ്ടത് കലാപ്രവർത്തനമായി കണ്ടാൽ മതിയെന്നുമായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി. പ്രത്യേകിച്ച് അതിൽ ഒരു അഭിപ്രായ പ്രകടനം നടത്തേണ്ട ആവശ്യമില്ല. കലാകാരന്മാർക്ക് എപ്പോഴും ഇടക്കിടക്ക് കലാപ്രവർത്തനം വരും. അത് പോലീസ് സ്റ്റേഷനിൽ ആയിപ്പോയെന്നേ ഉള്ളൂ. നമ്മൾ അതിൽ സങ്കടപ്പെട്ടിട്ട് കാര്യമൊന്നുമില്ല. എന്നായിരുന്നു മന്ത്രി പറഞ്ഞത്.

എന്നാൽ കഴിഞ്ഞ ദിവസം ഉമാ തോമസ് എം എൽ എ വിനായകൻ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഇത്രയും മോശമായി പെരുമാറിയിട്ടും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷൻ ജാമ്യത്തില്‍ പറഞ്ഞുവിട്ടത് സഖാവായതിന്‍റെ പ്രിവിലേജാണോ അതോ ക്ലിഫ് ഹൗസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ടെന്നാണ്  ഉമ തോമസ്  പ്രതികരിച്ചത്. എന്നാൽ ഇതിനെ തുടർന്ന് തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ പരാതി വന്നിരുന്നു. വിനായകനെ ജാതീയമായി അധിക്ഷേപിച്ചുവെന്നും പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് കേസ് എടുക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.

അതുപോലെ തന്നെ, പൊളിടിക്കൽ കറക്ടനസ്.. സംസ്കാരം.. ഭാഷാ ശുദ്ധി.. കാരണം, വിനായകൻ സഖാവാണ്. നല്ല അസ്സൽ സഖാവ്.. എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *