
കോണ്‍ഗ്രസുമായി ഗുരുതര പ്രശ്നങ്ങളുണ്ട് ! ബിജെപിയിലേക്കെന്ന് സൂചന ! സാധ്യത തള്ളിക്കളയുന്നില്ലെന്ന് പറഞ്ഞത് തമാശ ! പ്രതികരണം ശ്രദ്ധ നേടുന്നു !
കേരളം രാഷ്ട്രീയത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത പേരുകളിൽ ഒന്നാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരൻ, അദ്ദേഹത്തിന്റെ മകളും നിലവിൽ സംസ്ഥാന കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ പത്മജ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. പദ്മജ ബിജെപിയിലേക്ക് എന്ന രീതിയിൽ വാർത്ത വരികയും, അത് തികച്ചും തെറ്റാണെന്ന് പറഞ്ഞുകൊണ്ട് പദ്മജ തന്നെ രംഗത്ത് വന്നതുമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
സംഭവം ഇങ്ങനെ, ബിജെപിയിലേക്കെന്ന് സൂചന. സാധ്യത തള്ളിക്കളയുന്നില്ലെന്നും, മാറ്റം ഈ തിരഞ്ഞെടുപ്പിനു ശേഷമാകുമെന്ന് നിലവിൽ സംസ്ഥാന കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ പത്മജ പറഞ്ഞു. പത്മജ ന്യൂസ് 18-നോട് പ്രതികരിക്കുകയും, അതിനു ശേഷം ഇത് വലിയ വാർത്തയായി മാറിയതിന് ശേഷം താൻ അത് തമാശ പറഞ്ഞതാണെന്ന് പറഞ്ഞുകൊണ്ട് പദ്മജ സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ പദ്മജ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ഞാൻ ബിജെപി യിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ ഇത് വന്നത് എന്ന് എനിക്കറിയില്ല എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ് ,ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്, ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു നാളെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു. അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല എന്നും പദ്മജ കുറിച്ചു…
Leave a Reply