കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകും ! ഇപ്പോൾ ഈ ആവേശം കൊള്ളുന്ന പലരും ബിജെപിയുമായി ചർച്ച നടത്തിയവരാണ് ! പദ്മജക്ക് നാളെ വമ്പിച്ച സ്വീകരണം ! കെ സുരേന്ദ്രൻ !

ഇപ്പോൾ കേരളമൊട്ടാകെ ചർച്ച കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പദ്മജ വേണുഗോപാൽ ആണ്, ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ പദ്മജ വേണുഗോപാല്‍, കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറില്‍ നിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.  കഴിഞ്ഞ കുറച്ച് വർഷണങ്ങളായി താൻ പാർട്ടിയിൽ നിന്നും നേരിടുന്നത് കടുത്ത അവഗണയാണ് എന്നും വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കി. കെ.മുരളീധരന്‍റെ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്പോള്‍ ചിരിയാണ് വരുന്നതെന്നും പദ്മജ പറഞ്ഞു.

പലരും പറയുന്നത് പോലെ അങ്ങനെ  ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് പദ്മജ വേണുഗോപാല്‍ പറയുമ്പോഴും ഗവര്‍ണ്ണര്‍ പദവിയടക്കം ചര്‍ച്ചയിലുണ്ടെന്നാണ് സൂചന. ചാലക്കുടിയില്‍ മത്സരിപ്പിക്കുന്നതിലും ആലോചനകളുണ്ട്. ചാലക്കുടിയിൽ പദ്മജ മത്സരിക്കുകയാണെങ്കില്‍ ചാലക്കുടി സീറ്റ് ബിജെപിയെടുത്ത് എറണാകുളം സീറ്റ് ബിഡിജെഎസിന് നല്‍കിയേക്കും.

ഇപ്പോഴിതാ ഇതിനെ കുറിച്ച് കെ സുരേന്ദ്രൻ പറയുന്നത് ഇങ്ങനെ, 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പോടു കൂടി കേരളത്തിലും കോണ്‍ഗ്രസും തകര്‍ന്ന് തരിപ്പണമാകുന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ അക്രമത്തെയും മത ഭീകരവാദ കൂട്ടുകെട്ടിനേയും അഴിമതിയേയും നേരിടാന്‍ ഇനി ബിജെപിയും എന്‍ഡിഎയും മാത്രമേ അവശേഷിക്കൂ എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

ഏവരുടെയും ആരാധ്യ പുരുഷൻ ബഹുമാനപെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനമാതൃകയില്‍ ആകൃഷ്ടരായി നിരവധി പേരാണ് ബിജെപിയില്‍ ചേരുന്നത്. കേരളത്തിലും നിരവധി പേര്‍, പരിണിതപ്രജ്ഞനായ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍, കേരളത്തിന്റെ ലീഡര്‍ കെ കരുണാകരന്‍ മകള്‍ തുടങ്ങിയവര്‍ ബിജെപിയിലേക്ക് വരുന്നു. ഇതൊക്കെ കാണിക്കുന്നത് ബിജെപിയുടെ പ്രസക്തി വര്‍ധിച്ചു വരുന്നു എന്നതാണ്. രാജ്യമാകെ അലയടിക്കുന്ന നരേന്ദ്രമോദി തരംഗം കേരളത്തിലും ശക്തമായി ആഞ്ഞടിക്കുന്നു എന്നതിന്റെ സൂചനയാണ്. ഇതൊരു തുടക്കം മാത്രമാണ്. ഇപ്പോള്‍ വിമര്‍ശിക്കുന്ന പലരും നാളെ ബിജെപിയിലേക്ക് വരാനുള്ളതു കൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാത്തതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *