നമ്മുടെ പാരമ്പര്യങ്ങള്‍, സംസ്‌കാരം എന്നിവ സംരക്ഷിക്കുന്നതില്‍ ആര്‍ എസ് എസിന്റെ സംഭാവന മറ്റാരെക്കാളും വലുതാണ് ! ശങ്കർ മഹാദേവൻ !

ആർ എസ് എസിനെ വാനോളം പുകഴ്ത്തി ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ ആര്‍ എസ് എസ് രാഷ്ട്രത്തിനും അതിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും അഖണ്ഡ് ഭാരത പ്രത്യയശാസ്ത്രത്തിന്റെ സംരക്ഷണത്തിനും നല്‍കിയ സംഭാവനകളെ വിലമതിക്കുന്നതാണ് എന്നാണ് അദ്ദേഹം വേദിയിൽ പറഞ്ഞത്. നാഗ്പൂരിലെ രേഷിംബാഗില്‍ ആര്‍ എസ് എസിന്റെ വാര്‍ഷിക വിജയദശമി പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. സരസ്വതി വന്ദനം ആലപിച്ചാണ് ശങ്കര്‍ മഹാദേവന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാ മനുഷ്യരുടെയും സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നു എന്നും ഇതാണ് നമ്മുടെ രാജ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എനിക്ക് കൂടുതലായി എന്താണ് പറയാന്‍ കഴിയുക.. ഞാന്‍ നിങ്ങളെ ഞാൻ സല്യൂട്ട് ചെയ്യുന്നു. അഖണ്ഡ് ഭാരതം, നമ്മുടെ പാരമ്പര്യങ്ങള്‍, നമ്മുടെ സംസ്‌കാരം എന്നിവ സംരക്ഷിക്കുന്നതില്‍ ആര്‍ എസ് എസിന്റെ സംഭാവന മറ്റാരെക്കാളും വലുതാണ്, ശങ്കര്‍ മഹാദേവന്‍ പറഞ്ഞു.

ഈ മഹത്തായ ചടങ്ങിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചതിൽ വളരെ സന്തോഷം. പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതിന് ശേഷം നിരവധിയാളുകളില്‍ നിന്ന് അഭിനന്ദന കോളുകള്‍ വന്നിരുന്നുവെന്നും ഇത് തനിക്ക് ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നെന്നും ശങ്കര്‍ മഹാദേവന്‍ പറഞ്ഞു. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതുമായി മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ച്ചയെ കുറിച്ചും അദ്ദേഹം പങ്ക് വെച്ചു. ആര്‍ എസ് എസിന്റെ ദസറ പരിപാടിയെയും അത് സംഘടിപ്പിച്ച ഏകോപനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യന്‍ പൗരന്‍ ആയതില്‍ താന്‍ കൂടുതല്‍ അഭിമാനിക്കുന്നു എന്നും ശങ്കര്‍ മഹാദേവന്‍ അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തിൽ ആർ എസ്‌ എസിനു കേരളത്തിൽ കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ആർ.എസ്.എസിന്റെയും തീവ്രാശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും കൂട്ടായ്മകളും ആയുധപരിശീലനവും നിരോധിച്ചു. ബോർഡിനെതിരേ നാമജപഘോഷം എന്നോ മറ്റേതെങ്കിലും പേരിലോ ക്ഷേത്രഭൂമിയിൽ ഉപദേശകസമിതികൾ ഉൾപ്പെടെ പ്രതിഷേധയോഗം നടത്തുന്നതും നിരോധിച്ചു. ഇത് ലംഘിച്ചാൽ നിയമനടപടികളെടുക്കും.

അതുമാത്രമല്ല ദേവസ്വം ബോർഡ് ക്ഷേത്രവുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങൾ, ഫ്ലക്‌സുകൾ, അലങ്കാരങ്ങൾ കൊടിതോരണങ്ങൾ, രാഷ്ട്രീയ, സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ എന്നിവയൊക്കെ ക്ഷേത്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം എന്നും ഉത്തരവിൽ പറയുന്നു. അതുപോലെ തന്നെ കെ സുരേന്ദ്രൻ കുറിച്ചത് ഇങ്ങനെ, ഇത്തവണ പിണറായി വിജയൻ എന്തോ നിരോധനമൊക്കെ ഏർപ്പെടുത്താൻ പോകുന്നു എന്നൊക്കെ കേട്ടു. സംഘം ജനകോടികളുടെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്. ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും. എന്നാൽ ഈ ഗംഗാപ്രവാഹത്തെ ആർക്കുതടഞ്ഞുനിർത്താനാവും. കോവിഡ് കാലത്ത് ഓരോ വീടും സംഘശാഖകളായിരുന്നു. എതിർപ്പുകളുള്ളപ്പോഴാണ് സംഘം കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുന്നത്. സമാജജീവിതത്തിന്റെ ഏതു തുറയിലും നിങ്ങൾക്ക് സംഘത്തെ കാണാം. എന്നും കെ സുരേന്ദ്രൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *