
‘സുൽത്താൻ ബത്തേരി അല്ല’ ‘ഗണപതിവട്ടം’ ! പേര് മാറ്റം അനിവാര്യം ! വിജയിച്ച് എംപിയായാല്‍ ആദ്യം സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന് കെ സുരേന്ദ്രൻ !
കേരളം ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടിലാണ്, ലോക്സഭാ മത്സരത്തിൽ മൂന്ന് പാർട്ടികളും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള അന്തിമ തയ്യാറെടുപ്പുകളിലാണ്. ഇപ്പോഴിതാ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞ ചില വാക്കുകളാണ് ഏറെ വിവാദമായി മാറുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് എംപിയായാല്‍ ആദ്യം സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന് എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ.
ഇലക്ഷൻ പ്രചാരണവുമായി ബന്ധപ്പെട്ട് വയനാട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗണപതിവട്ടം എന്നതാണ് സുല്‍ത്താന്‍ ബത്തേരിയുടെ പേരെന്നും വൈദേശികാധിപത്യത്തിന്റെ ഭാഗമായി വന്നതാണ് ഇപ്പോഴത്തെ പേരെന്നും സുരേന്ദ്രൻ പറഞ്ഞു. 1984ല്‍ പ്രമോദ് മഹാജന്‍ ഈ വിഷയം ഉന്നയിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുമ്പൊരിക്കൽ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരേന്ദ്രന്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റത്തെ കുറിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചത്.

അദ്ദേഹം ഇതിന് കാരണമായി പറയുന്നത്, ടിപ്പു സുല്‍ത്താന്‍റെ വരവോടെയാണ് ഈ പേര് വന്നത്, ഗണപതി വട്ടം എന്ന പേരിനെ കുറിച്ച് വയനാട്ടിലെ ജനങ്ങള്‍ക്ക് അറിവുള്ളതാണ്. വയനാട്ടിലെയും പരിസര പ്രദേശങ്ങളിലെയും ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും നിരവധി പേരെ മതംമാറ്റിയ ആളുമാണ് ടിപ്പു സുല്‍ത്താന്‍ എന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്നാൽ സുരേന്ദ്രന്റെ ഈ വാക്കുകൾ ഇപ്പോൾ വലിയ വിവാദമായി മാറുകയാണ്. തെരഞ്ഞെടുപ്പില്‍ പ്രകോപനം ഉണ്ടാക്കി ജനങ്ങളെ കബളിപ്പിക്കാനാണ് കെ.സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്ന് ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. ഇനി അറബിക്കടലിന്റെ പേര് മാറ്റി ‘മോദി കുളം’ എന്നാക്കുമോ എന്നാണ് കമന്റുകൾ..
Leave a Reply