നരേന്ദ്ര മോദി ഭരണത്തിൽ രാജ്യം കുതിച്ചു ! അടുത്ത അഞ്ചു വർഷം രണ്ടു കോടി വീടുകൾ ! രാജ്യത്ത് ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇല്ലാതായി ! കൃഷ്ണകുമാർ !

നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമന്‍ അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ കൂടുതൽ മികവുറ്റതാക്കി എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പാക്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധ നേടുകയാണ്. ‘മോദിയുടെ ഗ്യാരണ്ടിയിൽ കുതിക്കുന്ന ഭാരതം’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം മോദി ഭരണത്തിൽ രാജ്യം കുതിക്കുന്നു, പട്ടിണി രഹിത രാജ്യം , വരുന്ന അഞ്ച് വർഷംകൊണ്ട് രണ്ടു കോടി വീടുകൾ എന്നാണ് കൃഷ്ണകുമാർ പറയുന്നു.

അതേസമയം അദ്ദേഹത്തിന്റെ പോസ്റ്റിന് നിരവധി വിമർശന കമന്റുകളാണ് ലഭിക്കുന്നത്, 53 കോടി പട്ടിണി പാവങ്ങളിൽ നിന്ന് 80 കോടി പട്ടിനിപാവങ്ങൾ. ശെരിക്കും മോഡി മാജിക് തന്നെ, ശരിക്കും നിങ്ങള്‍ വിഡ്ഢി ആണോ? .. എന്തായാലും ഞങ്ങള്‍ അല്ല.. ചുറ്റും നടക്കുന്നത് കണ്ണ് തുറന്ന് കാണുന്ന ജനങ്ങൾ ഒന്നും ഇത് വിശ്വസിക്കില്ല, അമൃത കാലത്തിന് അടിത്തറ പാകിയത് കൊണ്ടായിരിക്കും കർഷകർ ഇന്നും തെരുവിൽ ഇറങ്ങി സമരം ചെയ്യുന്നത് അല്ലെ?. നോർത്ത് ഇന്ത്യയിലെ ജനങ്ങളെ വീണ്ടും വിഡ്ഢികൾ ആക്കാൻ വേണ്ടിയുള്ള യോജന, അത്ര മതി കൂടുതൽ അലങ്കാരം വേണ്ട എന്നൊക്കെയുള്ള കമന്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്.

അതുപോലെ തന്നെ കേന്ദ്ര ബഡ്ജറ്റിനെ പുകഴ്ത്തി പറഞ്ഞുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്ത് വന്നിട്ടുണ്ട്, അതുപോലെ തന്നെ സംസ്ഥാന സർക്കാരിനെ വിമർശിച്ചും അദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്ര ബജറ്റിലൂടെ കേരളത്തിന് നേട്ടമുണ്ടാകുമെന്നും ഇതോടെ കേന്ദ്ര വിരുദ്ധ സമരത്തിനിറങ്ങിയ സംസ്ഥാന സർക്കാരിന്റെ വാദങ്ങളുടെ മുന ഒടിയുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, കേന്ദ്രപദ്ധതികള്‍, മറ്റ് പദ്ധതികള്‍ എന്നിവയില്‍ 45,000 കോടി രൂപയുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായത്.

ഇപ്പോൾ നടപ്പിലാക്കാൻ പോകുന്ന ഈ വർദ്ധനവിന്റെ ​ഗുണം കേരളത്തിന് ലഭ്യമാകും. കേന്ദ്ര ദുരന്തനിവാരണ നിധി, മൂലധന ചിലവുകളുടെ കേന്ദ്ര സഹായത്തിൽ 27,717 കോടി രൂപയുടെ വർദ്ധനവുണ്ടായി. എന്നാൽ കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കൃത്യമായി നടപ്പിലാക്കിയാൽ മാത്രമേ കേരളത്തിന് നേട്ടങ്ങളുണ്ടാകുകയുള്ളൂ എന്നും സുരേന്ദ്രൻ പറയുന്നു.

വനിതാ ക്ഷേമം, അതുപോലെ രണ്ട് കോടി വീടുകൾ, പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ പുതുതായി നിർമ്മിക്കും. ഒരു കോടി വീടുകളിൽ സൗരോർജ പാനലുകൾ നൽകുന്നു. ഇത് സർക്കാരിന്റെ പുതിയ ചുവടുവെപ്പാണ്. മത്സ്യസമ്പ​ദ് യോജനയിലൂടെ മത്സ്യ തൊഴിലാളികൾ വളരെയധികം പ്രയോജനം ചെയ്യും. 2,744 കോടിയാണ് കേരളത്തിലെ റെയിൽവേയ്‌ക്ക് വേണ്ടി അനുവദിച്ചിരിക്കുന്നത്. കേരളത്തിനായി നിരവധി വികസന പദ്ധതികൾ നടപ്പിലാക്കുന്ന പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും സുരേന്ദ്രൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *