“വന്നു കണ്ടു കീഴടക്കി” ജൂലിയസ് സീസറിന്റെ ഈ വാക്കുകൾ നരേന്ദ്രമോദിജിക്ക് വേണ്ടി എഴുതപ്പെട്ടവയാണ് ! രാജ്യങ്ങളെയെല്ലാം അദ്ദേഹം കീഴടക്കുകയാണ് ! സന്തോഷം പങ്കുവെച്ച് കെ സുരേന്ദ്രൻ !

പ്രധാനമന്ത്രിയെ പുകഴ്ത്തികൊണ്ട് കേരള സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പലപ്പോഴും രംഗത്ത് വരാറുണ്ട്, അത്തരത്തിൽ ഇപ്പോഴിതാ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തിയ മോദിയെ കുറിച്ച് പറഞ്ഞുകൊണ്ട് സുരേന്ദ്രൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, പ്രവാസി സമൂഹം ഒരുക്കിയ സ്വീകരണ പരിപാടിയായ അഹ്‍ലൻ മോദിയിൽ പ്രധാനമന്ത്രി  ഇന്നലെ പങ്കെടുത്തിരുന്നു.

സുരേന്ദ്രന്റെ ആ വാക്കുകൾ ഇങ്ങനെ , വന്നു കണ്ടു കീഴടക്കി” ജൂലിയസ് സീസറിന്റെ ഈ വാക്കുകൾ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിക്ക് വേണ്ടി എഴുതപ്പെട്ടവയാണ് എന്ന് പലപ്പോഴും തോന്നാറുണ്ട്. താൻ സന്ദർശിക്കുന്ന രാജ്യങ്ങളെയെല്ലാം അദ്ദേഹം കീഴടക്കുകയാണ്. ആയുധം കൊണ്ടല്ല, സ്നേഹം കൊണ്ടെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

അതുപോലെ തന്നെ  അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.  2015 ഓഗസ്റ്റിലാണ് ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലം ക്ഷേത്രം പണിയാൻ യുഎഇ സർക്കാർ അനുവദിച്ചത്. പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദർശന വേളയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.

ക്ഷേത്ര ഉത്‌ഘാടനം കൂടാതെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ യുഎഇയില്‍ എത്തി. 2014ല്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ യുഎഇയിലേക്കുള്ള ഏഴാമത്തെയും ഖത്തറിലേക്കുള്ള രണ്ടാമത്തെയും യാത്രയാണിത്. സന്ദർശനം പൂർത്തിയാക്കി രാത്രിയോടെ ഖത്തറിൽ തിരിക്കും. അതുപോലെ ചടങ്ങിൽ അദ്ദേഹത്തിന്റെ പ്രസംഗവും ഏറെ ശ്രദ്ധ നേടിയിരുന്നു, അബുദാബിയിൽ മലയാളത്തിൽ ഉൾപ്പെടെ നാലുഭാഷകളിൽ സംസാരിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്.

ഇവിടുത്തെ പ്രവാസികളെ ഓർത്തു അഭിമാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യ-യു.എ.ഇ സൗഹൃദം നീണാൽവാഴട്ടെയെന്നും പറഞ്ഞു. നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുവെന്നും ജന്മനാടിന്‍റെ മധുരവുമായാണ് താൻ എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ ക്ഷേത്രത്തിന്റെ നിർമ്മാണ ചിലവ് 700 കോടിയാണ്, കൂടാതെ ഈ ക്ഷേത്രത്തിന് 1000 വർഷത്തെ ഉറപ്പുണ്ട്. പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണിത്. BAPS ഹിന്ദു ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. പിങ്ക് മണൽക്കല്ലിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *