
‘ആ ഗോപിയല്ല, ഈ ഗോപി’ ! സുരേഷ് ഗോപിയെ അനുഗ്രഹിച്ച് കിട്ടുന്ന പത്മഭൂഷൺ എനിക്ക് വേണ്ട ! കലാമണ്ഡലം ഗോപി, വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു !
കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നതോടെ സ്ഥാനാർത്ഥികൾ പ്രചാരണ പരിപാടികളുമായി സജീവമാണ്, ഇപ്പോഴിതാ സുരേഷ് ഗോപിക്ക് എതിരെയുള്ള ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുന്നത്. കലാമണ്ഡലം ഗോപിയാശാൻ്റെ മകൻ രഘു ഗുരുകൃപ സമൂഹ മാധ്യമങ്ങളിൽ സുരേഷ് ഗോപിക്ക് എതിരെ ഒരു കുറിപ്പ് പങ്കുവെക്കുകയും, അത് വിവാദമായതോടെ അദ്ദേഹം അത് ഡിലീറ്റ് ചെയ്യുകയുമായിരുന്നു.
പോസ്റ്റ് നീക്കം ചെയ്തതിന് പിന്നാലെ അദ്ദേഹം വീണ്ടും മറ്റൊരു കുറിപ്പ് കൂടി പങ്കുവെച്ചിരുന്നു, ഇന്നലെ താനിട്ട പോസ്റ്റ് എല്ലാവരും ചർച്ചയാക്കിയിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ഈ ചർച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു ഡിലീറ്റ് ചെയ്തതിലെ വിശദീകരണം. സുരേഷ് ഗോപി അച്ഛനായ കലാമണ്ഡലം ഗോപിയാശാനെ സന്ദർശിക്കാൻ വരേണ്ടതില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഡിലീറ്റ് ചെയ്ത കുറിപ്പ്.

തൃശൂർ ബിജെപി സ്ഥാനാർഥികൂടിയായ സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്നും അതിനായി വീട്ടില്‍ എത്തുമെന്നും പറഞ്ഞ് കുടുംബ ഡോക്ടര്‍ വിളിച്ചെന്നും അതിന് കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ പത്മഭൂഷണ്‍ വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചെന്നും ആയിരുന്നു ആശാന്റെ മകന് ഗുരു കൃപ ഫേസ്ബുക്ക് പോസ്റ്റിലുടെ വെളിപ്പെടുത്തിയ്ത. സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് ഗോപി ആശാന് പറഞ്ഞെന്നും പോസ്റ്റിൽ ഉണ്ടായിരുന്നു.
എന്നാൽ ഈ പോസ്റ്റ് വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും അതോടൊപ്പം വിവാദമായി മാറുകയും പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പോസ്റ്റ് പിൻവലിച്ചതെന്ന് മകൻ പിന്നീട് പറഞ്ഞു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ചർച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു മകന്റെ വിശദീകരണം.
Leave a Reply