
2020 മുതല്‍ ഞാൻ മഞ്ജു പിള്ളയുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത് ! കഴിഞ്ഞ മാസം ഞങ്ങള്‍ ഡിവോഴ്സ് ആയി ! സുജിത്ത് വാസുദേവ് തുറന്ന് പറയുന്നു !
മലയാള സിനിമയിലെ പ്രശസ്തനായ ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ്, അതുപോലെ തന്നെ പ്രശസ്ത നടി മഞ്ജുപിള്ളയുടെ ഭർത്താവുമാണ്, ദൃശ്യം, സെവെന്‍ത്ത് ഡേ, മെമ്മറീസ്, അയാള്‍, അനാര്‍ക്കലി ,ലൂസിഫര്‍ എന്നീ ചിത്രങ്ങളില്‍ മലയാളത്തില്‍ ഛായാഗ്രാഹകാനായി പ്രവര്‍ത്തിക്കുന്ന സുജിത്ത് ഇപ്പോള്‍ എമ്ബുരാന്റെ ഷൂട്ടിങിലാണ്.. 2016ല്‍ പൃഥ്വിരാജ്, വേദിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജെയിംസ് ആന്‍ഡ് ആലീസ് എന്ന ചിത്രത്തിലൂടെ സംവിധായകനായും മാറിയ താരംഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തുകയാണ്.
കുറച്ച് നാളുകൾക്ക് മുമ്പ് മഞ്ജുപിള്ള പുതിയതായി പണിത വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ സുജിത്ത് പങ്കെടുത്തിരുന്നില്ല, അതുപോലെ സുജിത്ത് നടത്തിയ ഫ്ളാറ്റിന്റെ പാലാ കാച്ചല് ചടങ്ങില്‍ മഞ്ജു എത്താത്തതും ഇരുവരുടെയും വേര്‍പിരിയല്‍ ചര്‍ച്ചയാക്കിയിരുന്നു. ഇപ്പോള്‍ സുജിത്ത് തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുകാണ്. തന്റെ കരിയറിനെ കുറിച്ചും വ്യകതി ജീവിതത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ.. മഞ്ജുവിന്റെ ഹോം, ഫാമിലി എന്നീ സിനിമകളിലെ കഥാപാത്രം ശ്രദ്ധ നേടിയതിനെക്കുറിച്ചും മഞ്ജുവിന്റെ വളര്‍ച്ചയെക്കുറിച്ചുമുള്ള ചോദ്യത്തിനിടയിലാണ് തങ്ങള്‍ ഡിവോഴ്സായെന്നും എന്നാലിപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുന്നുവെന്നും സുജിത് തുറന്ന് പറഞ്ഞത്. 2020 മുതല്‍ മഞ്ജുവുമായി വേര്‍പിരിഞ്ഞാണ് താമസമെന്നും കഴിഞ്ഞ മാസം ഞങ്ങള്‍ നിയമപരമായി ഡിവോഴ്സ് ആയെ്ന്നുമാണ് സുജിത്ത് പറഞ്ഞത്.

അതുപോലെ മലയാളികൾ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന കൂടാതെ എമ്പുരാന്റെ ഷൂട്ടിങ് വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചു, ഷൂട്ടിംഗ് നടക്കുകയാണെന്നും അതില്‍ കൂടുതല്‍ തനിക്ക് പറയാന്‍ കഴിയില്ലെന്നും സുജിത് വ്യക്തമാക്കി. യുഎസിലും യുകെയിലും ഷൂട്ട് കഴിഞ്ഞെന്നും അതുപോലെ തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മരിക്കും മുന്നേ ഇംഗ്ലീഷ് സിനിമ ചെയ്യുമെന്നും എമ്പുരാൻ ഷൂട്ടിങ് യുഎസില്‍ നടന്നുകൊണ്ടിരുന്നപ്പോൾ എങ്ങനെ എന്റെ സ്വപനത്തിലേക്ക് എത്താന്‍ സാധിക്കുമെന്നുമെന്നത് പൃഥിരാജുമായി ഞാന്‍ സംസാരിച്ചെന്നും സുജിത്ത് പറയുന്നു.
സുജിത്തിനും മഞ്ജുവിനും ഒരു മകൾ ഉണ്ട്, ദയ സുജിത്ത്.. മോഡലിംഗ് രംഗത്ത് ഇതിനോടകം വളരെ ശ്രദ്ധ നേടിയ ആളുകൂടിയാണ് ദയ, താരപുത്രിയുടെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. അച്ഛന്റെയും അമ്മയുടെയും ഒപ്പം ദയ നിൽക്കാറുണ്ട്, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും സപ്പോർട്ടും മകൾ ആണെന്ന് മഞ്ജു പിള്ള അടുത്തിടെ വ്യക്തമാക്കിയിരുന്നു.
Leave a Reply