
ഉണ്ണി മുകുന്ദന് അനുശ്രീ വേണ്ട, എന്ന് ആരാധിക ! കമന്റിന് മറുപടിയുമായി അനുശ്രീ ! വാക്കുകൾ ശ്രദ്ധ നേടുന്നു !
മലയാള സിനിമയിൽ അടുത്തിടെ ഗോസിപ്പ് കോളങ്ങളിൽ കയറിക്കൂടിയ താരങ്ങളാണ് അനുശ്രീയും ഉണ്ണി മുകുന്ദനും. ഇവർ ഇരുവരും ഒരുമിച്ച് പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തിന് ശേഷമാണ് ഇത്തരം വാർത്തകളുടെ തുടക്കം.. ഈ വേദിയിൽ ഉണ്ണി മുകുന്ദനോടൊപ്പം ഉള്ള ഒരു വീഡിയോ അനുശ്രീ തന്റെ ഇൻസ്റ്റാ അക്കൗണ്ടിൽ പങ്കുവെക്കുകയായിരുന്നു, മനോഹരമായ ഒരു പ്രണയ ഗാനത്തോടൊപ്പമുള്ള വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി, വീഡിയോക്ക് അനുശ്രീ നൽകിയ ക്യാപ്ഷൻ ആ പാട്ടിലെ വരികളായ.. എന്തെ ഹൃദയതാളം മുറുകിയോ… ഏനോ ഹൃദയം ധീം ധീം സൊല്ലുതെ. എന്ന ഉണ്ണിയുടെ ഗാനരംഗത്തിന്റെ വരികളാണ് അനുശ്രീ കുറിച്ചിരുന്നത്.
ഇതായിരുന്നു ഇവരുടെ ഗോസിപ്പുകൾക്ക് തുടക്കം കുറിച്ചത്, എന്നാൽ ഇത് അതിരുകടന്നപ്പോൾ ഉണ്ണി തന്നെ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരുന്നു, “ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്റ് ചെയ്യണം?” എന്ന ചോദ്യം ചോദിച്ചുകൊണ്ടാണ് ഉണ്ണി രംഗത്ത് വന്നിരുന്നത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പല ചാനലുകളിലും ഉണ്ണി അഭിമുഖം നല്‍കുന്നുണ്ട്. അങ്ങനെ ഒരു ചാനലില്‍ നടന് അതിഥിയായി എത്തിയപ്പോള്‍, ഉണ്ണിയ്ക്ക് സര്‍പ്രൈസ് നല്കാന് അനുശ്രീയും എത്തിയിരുന്നു.

ഇതോടെ ഇത് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ആ അഭിമുഖത്തിന് ഉണ്ണിയും അനുശ്രീയും എത്തിയ മനോഹരമായ വീഡിയോ ആണ് ഇപ്പോള്‍ അനുശ്രീയുടെ പേജില്‍ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോക്ക് വന്ന ഒരു കമന്റും അതിന് അനുശ്രീ നൽകിയ മറുപടിയുമാണ് അതിലേറെ ശ്രദ്ധ നേടുന്നത്. ഉണ്ണിയ്ക്ക് അനുശ്രീ വേണ്ട എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. അതിന് അനുശ്രീ നല്കിയ മറുപടി, ‘ഇയാള്‍ പറഞ്ഞത് കൊണ്ട് ഓകെ എന്നായിരുന്നു അനുശ്രീയുടെ കമന്റ്. അനുശ്രീയും ഉണ്ണിയും തമ്മില്‍ നല്ല മാച്ചാണ്, ഇവര്‍ റിയല്‍ ലൈഫിലും ഒന്നിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ചില കമന്റുകള്‍ വീഡിയോയ്ക്ക് താഴെ കാണാം. എന്നാല്‍ അതിനോടൊന്നും അനുശ്രീ പ്രതികരിച്ചിട്ടില്ല.
എന്നാൽ അതേസമയം ഇവരെ വിമർശിച്ചും കമന്റുകൾ ഉണ്ട്, എന്തിനാണ് പ്രമോഷന് വേണ്ടി ഇത്തരം ഗോസിപ്പുകള്‍ക്ക് അവസരം നല്‍കുന്നത് എന്ന് ചോദിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
Leave a Reply