
ആ പെൺകുട്ടിയുടെ ചോദ്യത്തിന് മുന്നിൽ എന്ത് മറുപടിയാണ് പറയേണ്ടത് എന്ന് അറിയാതെ പകച്ചുനിന്നുപോയി ! അക്ഷയ് കുമാർ പറഞ്ഞ നടി താനാണെന്ന് സുരഭി ലക്ഷ്മി !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള അഭിനേത്രിയാണ് സുരഭി ലക്ഷ്മി, ആദ്യ സിനിമയിൽ തന്നെ ദേശിയ അവാർഡ് വാങ്ങിയ സുരഭിക്ക് പക്ഷെ കഴിവിനനുസരിച്ചുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നത് വളരെ കുറവാണ്. ‘മിന്നാമിനുങ്ങ്’ 2017ലെ ദേശീയ പുരസ്കാര ചടങ്ങിനിടെ തന്നെ അമ്പരപ്പിച്ച ഒരു മലയാള നടിയെ കുറിച്ച് അക്ഷയ് കുമാർ സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടുന്നുണ്ട്.
ആ വിഡിയോയിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ, ‘ദേശീയ പുരസ്കാരദാന ചടങ്ങിനിടെ എന്റെ അടുത്ത് ഒരു പെൺകുട്ടി വന്നിരുന്നു. ഞാൻ മലയാള സിനിമയിലെ ഒരു നടി ആണെന്ന് ആ പെൺകുട്ടി പറഞ്ഞു. അങ്ങയുടെ വലിയൊരു ഫാനാണ് ഞാൻ. മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിൽ സന്തോഷത്തോടെയും അഭിമാനത്തോടെയും ഇരിക്കുന്ന എന്നോട് അവർ ചോദിച്ചു, “സാർ എത്ര സിനിമ ചെയ്തിട്ടുണ്ട്?’’ 135 സിനിമയോളം എന്നു ഞാൻ പറഞ്ഞു.

അപ്പോൾ ഞാൻ ആ കുട്ടിയോട് ചോദിച്ചു “നിങ്ങൾ എത്ര എത്ര സിനിമകൾ ചെയ്തിട്ടുണ്ട്?’’ എന്ന്. അപ്പോൾ ആ പെൺകുട്ടി പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി. സാർ ഇതെന്റെ ആദ്യ സിനിമ ആണെന്നായിരുന്നു അവർ പറഞ്ഞത്. ആദ്യ സിനിമയിൽ തന്നെ ദേശീയ പുരസ്കാരം വാങ്ങാൻ എത്തിയിരിക്കുന്ന ആ പെൺകുട്ടിയോട് 135–ാമത്തെ സിനിമയ്ക്ക് പുരസ്കാരം വാങ്ങാൻ വന്നിരിക്കുന്ന ഞാൻ എന്താണ് മറുപടി പറയേണ്ടത്, എന്നാണ് വീഡിയോയിൽ അക്ഷയ് കുമാർ പറഞ്ഞത്.
ഈ ആ വീഡിയോയ്ക്ക് താഴെ അക്ഷയ് കുമാറിനെ ഞെട്ടിച്ച ആ മലയാളി പെൺകുട്ടിയും കമന്റുമായി എത്തിയിട്ടുണ്ട്. മറ്റാരുമല്ല, സുരഭി ലക്ഷ്മിയാണ് ആ പെൺകുട്ടി. സുരഭി കുറിച്ചത് ഇങ്ങനെ, ‘‘അദ്ദേഹത്തിന്റെ വാക്കുകൾ എനിക്കെത്ര സന്തോഷം നൽകുന്നുവെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. അദ്ദേഹം ഇപ്പോഴും ആ സംഭാഷണം ഓർത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ആ വാക്കുകൾ ഒരു ബഹുമതിയായി ഞാൻ കാണുന്നു. എനിക്കേറെ പ്രിയപ്പെട്ട നടനുമായി കുറച്ചുസമയം പങ്കുവയ്ക്കാൻ എനിക്ക് ലഭിച്ച ഒരു പ്രത്യേക നിമിഷമായിരുന്നു അത്. ഞാൻ ആദ്യമായി നായികയായി അഭിനയിച്ച സിനിമയായിരുന്നു മിന്നാമിനുങ്ങ്. അദ്ദേഹം ഇപ്പോഴും എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം,’’ എന്നാണ് സുരഭി കുറിച്ചത്.
Leave a Reply