
ക്യൂബളം കത്തിനിൽക്കുന്ന ദിവസങ്ങളിൽ അദ്ദേഹം ഒരു സിനിമ കാണും, അതുമല്ലങ്കിൽ സർക്കാർ ചെലവിൽ കുടുംബവുമൊത്ത് വിദേശത്ത് ടൂറടിച്ച് ബന്ധുക്കളെയൊക്കെ കണ്ടിട്ടുവരും ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !
സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളെ പരിഹസിച്ചും വിമർശിച്ചും നിരവധി കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്, ഇപ്പോഴിതാ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതുപോലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശ യാത്രക്ക് പോകുന്ന വർത്തയെയും പരിഹസിച്ച് ശ്രീജിത്ത് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, ക്യൂബളം കത്തിനിൽക്കുന്ന ദിവസങ്ങളിൽ അദ്ദേഹം ഒരു സിനിമ കാണും. എന്നിട്ടും സമാധാനം കിട്ടിയില്ലെങ്കിൽ സർക്കാർ ചെലവിൽ കുടുംബവുമൊത്ത് വിദേശത്ത് ടൂറടിച്ച് ബന്ധുക്കളെയൊക്കെ കണ്ടിട്ടുവരും… എന്നായിരുന്നു ഒരു പോസ്റ്റ്, അതുപോലെ സൗബിന്റെ ഒരു സിനിമയിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്, കുട്ടിയുടെ സംസ്ഥാനത്ത് എങ്ങനെയാ പൊലീസുകാർ കേസെടുക്കുന്നത്, “ആരെങ്കിലും പരാതി കൊടുക്കുമ്പോൾ…”
“ഇവിടെ അങ്ങനെയല്ല. കോടതി പറയണം. ഒൺലി ഹൈക്ലാസ്!” എന്നായിരുന്നു ഒരു പോസ്റ്റ്..

അതുപോലെ, സൂര്യന്റെ ദിശ മാറി. കേരളത്തിൽ ചൂട് കുറഞ്ഞു, ഗൾഫിൽ ചൂട് കൂടി. എന്നും ഒരു പരിഹാസ കുറിപ്പ് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്, കഴിഞ്ഞ ദിവസം നവകേരള ബസിന്റെ മുൻവശത്തെ ഡോർ കേടായതിനെ പരിഹസിച്ച് അദ്ദേഹം പങ്കുവെച്ച പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു, കന്നിയാത്രയിൽ നവക്യൂബള ബസ്സിന്റെ മുൻവാതിൽ കേടായത്രേ, “ബസ്സിനു വരെ അറിയാം ഇവിടെ പിൻവാതിൽ പ്രവേശനം മാത്രമേ പറ്റൂ എന്ന്. എന്നായിരുന്നു അദ്ദേഹത്തിന്റെ ആ വാക്കുകൾ..
മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ വിമർശിച്ച് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്, കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്നലെ രാരതിയാണ് മുഖ്യമന്ത്രിക്ക് യാത്രാനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് അദേഹവും കുടുംബവും ദുബായിലേക്ക് തിരിച്ചു. ഭാര്യ കമലയെ കൂടാതെ മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണാ വിജയനും കൊച്ചുമകനും മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ദുബായ് യാത്രയ്ക്കിടെ മുഖ്യമന്ത്രി മകനേയും കുടുംബത്തേയും സന്ദര്‍ശിക്കും. വിദേശത്തുനിന്ന് അദ്ദേഹം എന്ന് മടങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
Leave a Reply