
ഞാനൊരു സിംഗിൾ മദറാണ് ! എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ് ! തുറന്ന് പറഞ്ഞ് ഭാമ !
മലയാള സിനിമ രംഗത്ത് നിവേദ്യം എന്ന സിനിമയിലൂടെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഭാമ. സിനിമ രംഗത്ത് ഭാമക്ക് അങ്ങനെ മികച്ച കഥാപാത്രങ്ങൾ ലഭിച്ചത് കുറവായിരുന്നു, എങ്കിലും നിവേദ്യം എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ് ഭാമയെ എക്കാലവും ഓർമിക്കാൻ. 2020 ലാണ് ഭാമ അരുണുമായി വിവാഹിതയായത്. ദുബായിൽ ബിസിനസുകാരനും ചെന്നിത്തല സ്വദേശിയുമായ അരുൺ മയുടെ ചേച്ചിയുടെ ഭർത്താവിന്റെ സുഹൃത്തതായിരുന്നു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഭാമയുടേത്.
ഇവർക്ക് ഒരു മകളുമുണ്ട്, എന്നാൽ മകളുടെ ആദ്യത്തെ പിറന്നാളിന് ശേഷം ഭാമ സമൂഹ മാധ്യമങ്ങളിൽ നിന്ന് അരുണിന്റെ ചിത്രങ്ങൾ എല്ലാം നീക്കം ചെയ്യുകയും, ഭാമ അരുൺ എന്ന തന്റെ പേരിൽ നിന്നും അരുണിനെ മാറ്റുകയും ചെയ്തതോടെ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ പല വാർത്തകളും ഉണ്ടായിരുന്നു, ഇതോടെ താരത്തിന്റെ ആരാധകര്‍ അടക്കം വേര്‍പിരിഞ്ഞോ എന്ന സംശയങ്ങളുമായി എത്തിയിരുന്നു. ഡിവോഴ്സ് ആയി എന്ന വാര്‍ത്തകള്‍ എത്തിയപ്പോഴും നടി പ്രതികരിച്ചിരുന്നില്ല.

എന്നാൽ ഇപ്പോഴിതാ അത്തരം ചോദ്യങ്ങൾക്ക് ഒരു വ്യക്തത വരുത്തിക്കൊണ്ട് ഭാമ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, താന്‍ സിംഗിള്‍ മദര്‍ ആണെന്ന് അറിയിച്ച് എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി നല്‍കിയിരിക്കുകയാണ് ഭാമ ഇപ്പോള്‍. ”ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി” എന്നാണ് ഭാമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
താനൊരു സിംഗിള്‍ മദറാണെന്ന് നടി പ്രഖ്യാപിച്ചതോടെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. എന്നാല്‍ ഇവര്‍ എപ്പോള്‍ വേര്‍പിരിഞ്ഞുവെന്നോ, തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായോ എന്നോ നടി തുറന്നു സംസാരിച്ചിട്ടില്ല. ഏതായാലും ശക്തയായി മുന്നോട്ട് പോകുക എന്ന കമന്റുകളാണ് ആരാധകർ ഭാവമക്ക് നൽകുന്നത്.
Leave a Reply