രാഷ്ട്രപുരോഗതിക്കായി ബോംഫ് നിർമ്മാണം നടത്തുന്നതിനിടെ വീരമൃത്യു വരിച്ചാൽ തന്റെ പേരിലും ഭാവിയിൽ സ്‌മൃതിമണ്ഡപം നിർമ്മിക്കപ്പെടുമെന്ന് മനസ്സിലാക്കിയ സഗാവ് ഉഗ്രേഷ് ചെമ്പട ! ശ്രീജിത്ത് പണിക്കർ

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒരു വാർത്തയാണ്, ബോം,ബ്  നിർമാണത്തിനിടെ കൊ,ല്ല,പ്പെ,ട്ടവ,ർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. പാനൂർ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിർമിച്ചത്. ബോം,ബ് നിർമാണത്തിനിടെയുണ്ടായ സ്‌,ഫോ,ട,നത്തിൽ കൊ,ല്ല,പ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധിച്ച നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. അതുമാത്രമല്ല ഈ സ്മാരകം നിമ്മിച്ചത് നാട്ടുകാരിൽ നിന്നും പിരിവ് നടത്തിയാണ് എന്നതും ഏറെ ശ്രദ്ധ നേടുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. രാഷ്ട്രപുരോഗതിക്കായി ബോംഫ് നിർമ്മാണം നടത്തുന്നതിനിടെ വീരമൃത്യു വരിച്ചാൽ തന്റെ പേരിലും ഭാവിയിൽ സ്‌മൃതിമണ്ഡപം നിർമ്മിക്കപ്പെടുമെന്ന് മനസ്സിലാക്കിയ സഗാവ് ഉഗ്രേഷ് ചെമ്പട.. എന്നാണ് അദ്ദേഹം കുറിച്ചത്.

2015 ലാണ് ഈ സംഭവം നടക്കുന്നത്,  ജൂൺ ആറിനാണ് ബോം,ബ് നിർമാണത്തിനിടെ ഇരുവരും കൊ,ല്ലപ്പെ,ട്ട,ത്. കൊളവല്ലൂർ പൊ,ലീ,സ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രൂട്ട് കുന്നിൻ മുകളിലായിരുന്നു ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടക്കുമ്പോൾ ഇവിടെയുണ്ടായിരുന്നു മറ്റു നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

എന്നാൽ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ബോംബ് നിർമിച്ചവരെ തള്ളിപ്പറയുകയാണ് ചെയ്തിരുന്നത്. പാർട്ടിക്ക് സംഭവവുമായി ബന്ധമില്ലെന്നും ബോംബ് നിർമിച്ചവർ പാർട്ടി പ്രവർത്തകരല്ലെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം. എന്നാൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹം ഏറ്റുവാങ്ങിയത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനായിരുന്നു. 2016 മുതൽ ഇരുവരുടെയും രക്തസാക്ഷിദിനാചരണം സിപിഎം സംഘടിപ്പിച്ചിരുന്നു.  എന്നാൽ ഇപ്പോഴിതാ ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി നിരവധിപേരാണ് എത്തുന്നത്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *