
ബിജെപിക്ക് മൂന്നാമൂഴം പ്രവചിച്ച് എക്സിറ്റ് പോളുകള്‍ ! കേരളത്തിലും താമര വിരിയും ! എന്‍ഡിഎ 350ന് മുകളില്‍ സീറ്റ് നേടുമെന്നാണ് പ്രവചനം !
എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത് ഇന്ത്യയിൽ വീണ്ടും മോദി തരംഗമാണെന്നാണ്, 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ മുന്നേറ്റമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. അതുപോലെ തന്നെ കേരളത്തിലും താമര വിരിയാൻ സാദ്ധ്യതകൾ ഏറെ എന്നും ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിൽ മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തുമെന്നാണ് പുറത്തുവന്ന പ്രവചനങ്ങള്‍. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിലുണ്ടായ ആത്മവിശ്വാസം പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് വോട്ടാക്കി മാറ്റാനായില്ലെന്നാണ് എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത്.
അതുപോലെ തന്നെ കേരളത്തിൽ എൻഡിഎക്ക് രണ്ട് മുതൽ മൂന്ന് വരെ സീറ്റ് പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ശേഷിക്കേ 359 സീറ്റുകളോടെ എൻ.ഡി.എ അധികാരത്തിലെത്തുമെന്ന് റിപ്പബ്ലിക് ടിവി – പിമാർക്ക് എക്സിറ്റ് പോൾ സർവേ ഫലം പ്രവചിക്കുന്നു. ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളും മറ്റുള്ളവർക്ക് 30 സീറ്റുകളുമാണ് സർവേഫലം പ്രവചിക്കുന്നത്.റിപ്പബ്ലിക് – മാട്രിസ് എക്സിറ്റ് പോൾ അനുസരിച്ച് എൻഡിഎയ്ക്ക് 353 മുതൽ 368 വരെ സീറ്റുകൾ ലഭിച്ചേക്കും. ഇന്ത്യ സഖ്യത്തിന് 118 മുതൽ 133 സീറ്റുകൾ വരെയാണ് പ്രവചനം. മറ്റുള്ളവർക്ക് 43 മുതൽ 48 സീറ്റുകൾ വരെയാണ് മാട്രിസ് സർവേയുടെ ഫലത്തിൽ പ്രവചിക്കുന്നത്.

അതേസമയം ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 69 എണ്ണവും എൻഡിഎ സ്വന്തമാക്കുമെന്നും ഇവിടെ ഇന്ത്യ സഖ്യം 11 സീറ്റുകളിൽ ഒതുങ്ങുമെന്നും റിപ്പബ്ലിക് പി-മാർക്ക് സർവെ ഫലം പറയുന്നു. കർണാടകയിൽ 22 സീറ്റുകൾ എൻഡിഎയ്ക്കും ഇന്ത്യ സഖ്യത്തിന് ആറ് സീറ്റുകളുമാണ് പ്രവചിക്കുന്നത്. തമിഴ്നാട്ടിൽ എൻഡിഎ അക്കൗണ്ട് തുറക്കില്ല. ഇവിടെ ഇന്ത്യ സഖ്യം 38 സീറ്റുകളും സ്വന്തമാക്കുമ്പോൾ മറ്റുള്ളവർക്ക് ഒരു സീറ്റ് മാത്രം ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ വിലയിരുത്തൽ.
‘നികേഷ് കുമാർ ഇപ്പോൾ തന്നെ വോട്ടിങ് മെഷീനെ കുറ്റം പറഞ്ഞു തുടങ്ങി’, എന്ന പരിഹാസ കമന്റുമായി ശ്രീജിത്ത് പണിക്കരും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
Leave a Reply