മോദിയുടെ ഇന്ത്യയെ തൊടാൻ ചൈനക്ക് പേടി ! നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷം ഭാരതത്തിന്റെ ഒരിഞ്ചു ഭൂമിപോലും കയ്യേറാൻ ചൈനക്കാ കഴിഞ്ഞിട്ടില്ല ! അമിത് ഷാ പറയുന്നു !

ഇപ്പോഴിതാ നരേന്ദമോദിയുടെ ഭരണമികവിനെ പുകഴ്ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. മോദിയുടെ ഇന്ത്യയെ തൊട്ടു കളിക്കാൻ ഇതുവരെ ചൈനയ്ക്ക് ആയിട്ടില്ല. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ ഇന്ന് വളരെ ശക്തി പ്രാപിച്ചിരിക്കുന്നു. മറ്റുരാജ്യങ്ങൾ ഭയത്തോടെയാണ് ഇന്ത്യയെ നോക്കികാണുന്നത്.   പ്രധനമന്ത്രിയായി മോദി ഭരണമേറ്റത്തിന് ശേഷം ഇതുവരെ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈനയ്ക്ക് കയ്യേറാൻ കഴിഞ്ഞില്ലന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ.

ചരിത്രത്തിൽ അടയാളപ്പെടുത്തിയ യുദ്ധമായ  ഇന്ത്യയും ചൈനയും തമ്മിലുള്ള യുദ്ധ കാലത്ത് അസമിനോട് ബൈ ബൈ പറഞ്ഞ നെഹ്റുവിനെ ജനങ്ങൾ മറക്കില്ലെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ലഖിംപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ബംഗ്ലാദേശുമായുള്ള രാജ്യത്തിൻ്റെ അതിർത്തി സുരക്ഷിതമാക്കിയതായും നുഴഞ്ഞുകയറ്റം അവസാനിപ്പിച്ചതായും അമിത് ഷാ വ്യകത്മാക്കി.

അതുപോലെ തന്നെ അസമിലെ 80 ശതമാനം മേഖലകളിലും അഫ്സ്പ നിയമം എടുത്തുമാറ്റി മുസ്ലീം വ്യക്തി​ഗത നിയമം കൊണ്ടുവരുമെന്നാണ് കോൺ​ഗ്രസ് പറയുന്നത്. എന്നാല്‍, ബിജെപി ഏകീകൃത വ്യക്തി നിയമംകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അസമിലെ ബിജെപി റാലിയിൽ അമിത് ഷാ വ്യക്തമാക്കി. ഇപ്പോൾ ചൈനയ്ക്ക് നമ്മുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ കഴിഞ്ഞിട്ടില്ലെന്നും ഡോക്‌ലാമിൽ പോലും നമ്മൾ അവരെ പിന്നോട്ട് തള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ പ്രതിപക്ഷം കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ലഡാക്കിലും പരിസര പ്രദേശങ്ങളിലും ഇന്ത്യയുടെ ഭൂപ്രദേശം കയ്യേറുന്നതായി ആരോപിക്കപ്പെടുന്ന ചൈനയ്‌ക്കെതിരെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കർശനമായി പെരുമാറുന്നില്ലെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു അമിത് ഷാ. ബംഗ്ലാദേശുമായുള്ള അസമിൻ്റെ അതിർത്തി നേരത്തെ നുഴഞ്ഞുകയറ്റത്തിന് തുറന്നിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *