അവർ എന്നോട് ഒരു കള്ളം പറഞ്ഞു, അന്നുമുതലാണ് ആ കൂട്ടുകെട്ട് ഞാൻ വിട്ടത് ! ദിലീപ് മഞ്ജു വിഷയം മാത്രമല്ല കാരണം ! ശ്വേതാ മേനോൻ പറയുന്നു

മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ താരമാണ് നടി ശ്വേതാ മേനോൻ. ഒരു അഭിനേത്രി എന്നതിനപ്പുറം തന്റെ ശക്തമായ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ആളുകൂടിയാണ്, ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും ശക്തമായ സൗഹൃദ കൂട്ടായിമകളിൽ ഒന്നാണ് മഞ്ജു വാര്യർ, ഭാവന, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്,  പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിങ്ങനെ നീളുന്നു.. അതിൽ ഒരാളായിരുന്നു ശ്വേതാ മേനോനും. പക്ഷെ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി തന്നെ ഇവരുടെ കൂട്ടുകെട്ടിൽ നിന്നും ശ്വേതാ വിട്ടുനിൽക്കുകയാണ്, ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കുകയാണ് ശ്വേതാ.

അവരുടെ ആ വാക്കുകൾ ഇങ്ങനെ, ഞാൻ ഒരു സൈനികന്റെ മകളാണ്. എനിക്ക് നേരെ വാ, നേരെ പോ എന്നതു മാത്രമേ അറിയൂ. വാക്കുകൾ പിടിച്ചും ഒടിച്ചും സംസാരിക്കാൻ എനിക്കറിയില്ല. പറയാനുള്ളത് ഞാൻ നേരിട്ട് പറയും. ഞാൻ ഒറ്റ മകളാണ്. എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയുകയുള്ളൂ. എന്നോട് കള്ളത്തരം പറഞ്ഞാൽ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. അത് ഇവരല്ലാ, ആരാണെങ്കിലും അങ്ങനെതന്നെ. അങ്ങനെ കള്ളത്തരം പറഞ്ഞാൽ എനിക്ക് അത് ദഹിക്കില്ല. ഞാൻ ആരുടെയും ജീവിതത്തിൽ വന്നു കള്ളത്തരം പറയാറില്ല, അതുകൊണ്ട് എന്നോടും ആരും പറയണ്ട. അങ്ങനെ എന്തോ ഒരു സ്വരച്ചേർച്ച ഉണ്ടായതാണ് ഈ സൗഹൃദം തകരാൻ കാരണം.

അങ്ങനെ ഒരു കള്ളത്തരം അവരെന്നോട് പറഞ്ഞതുകൊണ്ടാണ് ആ കൂട്ടുകെട്ടിൽ നിന്നും ഞാൻ അകന്നത്. എന്നെ മാത്രമാണ് അവർ പറ്റിച്ചത്. ഞാൻ ബോംബെക്കാരി ആണല്ലോ. ഞാനെന്തിന് ഇവരെ ബുദ്ധിമുട്ടിക്കണമെന്ന് എനിക്ക് തോന്നി. പുറത്തുനിന്നുള്ളവർ ചോദിക്കാൻ തുടങ്ങിയപ്പോൾ ആകെ ബുദ്ധിമുട്ടായി. ദിലീപ് മഞ്ജു വാര്യർ വിഷയം മാത്രമായിരുന്നില്ല. അത് വേറെ ഒരു രീതിയിലാണ്. എന്തായാലും എനിക്ക് കുറച്ചു കാര്യങ്ങൾ ഇഷ്ടപ്പെട്ടില്ല. ഞങ്ങൾ തമ്മിൽ യുദ്ധമൊന്നും നടന്നില്ല. ശരി എന്നു പറഞ്ഞു ആ സൗഹൃദം പിരിഞ്ഞു, അത്രമാത്രം. അവരെല്ലാം ഇപ്പോഴും സൗഹൃദത്തിലാണ്, അതിൽ ഞാനില്ല എന്നേയുള്ളൂ എന്നും ശ്വേതാ മേനോൻ പറയുന്നു.

അതുപോലെ WCC എന്ന സംഘടനയെ കുറിച്ചും ശ്വേതാ സംസാരിച്ചു, അങ്ങനെയൊരു സംഘടനയെ കുറിച്ച് എന്നോട് ഒരു വാക്ക് ആരും തന്നെ പറഞ്ഞിരുന്നുമില്ല, അതിന്റെ ഭാഗമാകാൻ പോയിട്ടുമില്ല. ഞാൻ അമ്മ മെമ്പറാണ്, അതിൽ എനിക്ക് അഭിമാനമേയുള്ളൂ. ഡബ്ലു സി സി യുടെ അജണ്ട എന്താണെന്ന് എനിക്ക് ഇന്നുവരെ മനസ്സിലായിട്ടില്ല. മുമ്പൊരിക്കൽ സുകുമാരി ‘അമ്മ എന്നോട് പറഞ്ഞു നീ അതിൽ മെമ്പർ ആണോ, എങ്കിൽ നിന്നെ അടിക്കും, എന്നായിരുന്നു എന്നും ശ്വേതാ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *