
ശരീരമേ വളർന്നിട്ടുള്ളൂ, കുഞ്ഞുങ്ങളുടെ മനസ്സാണ്, ഞാനും സുരേഷും തമ്മില്‍ അന്നു തുടങ്ങിയ സൗഹൃദമാണ് ! സിനിമ കണ്ട ശേഷം നീ നന്നായി ചെയ്തെന്ന് സുരേഷ് ഗോപി പറഞ്ഞു ! കെബി ഗണേഷ് കുമാർ !
മലയാള സിനിമയിൽ നിന്നും രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന രണ്ടു താരങ്ങളാണ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും, കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും. ഇരുവരും രാഷ്ട്രീയ പരമായി വിയോജിപ്പ് ഉണ്ടെങ്കിലും വ്യക്തിപരമായി സുഹൃത്തുക്കളാണ്. ഇപ്പോഴിതാ ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഗണേഷ് കുമാറും ഗോകുൽ സുരേഷും ഒരുമിച്ച ഏറ്റവും പുതിയ സിനിമ ഗഗനചാരി എന്ന സിനിമ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനിടെ ഗണേഷ് കുമാർ നടത്തിയ ചില പ്രതികരണങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
സിനിമ കണ്ട ശേഷം സുരേഷ് ഗോപി വിളിച്ചിരുന്നു എന്നും നീ നന്നായി ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു, വലിയ സന്തോഷമായെന്നും അദ്ദേഹം പറയുന്നു. അതുപോലെ ഗോകുൽ സുരേഷിനെ കുറിച്ചും ഗണേഷ് കുമാർ സംസാരിച്ചു, ഗണേഷിന്റെ വാക്കുകൾ വിശദമായി, ഗോകുലിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവൻ കുഞ്ഞായിരിക്കുമ്ബോള്‍ തൊട്ട് എനിക്കറിയാം. അവന്റെ ശരീരമേ വളർന്നിട്ടുള്ളൂ, കുഞ്ഞുങ്ങളുടെ മനസ്സാണ്.
ഞാനും സുരേഷും ആദ്യമായി അഭിനയിക്കുന്നത് യുവജനോത്സവം എന്ന സിനിമയിലാണ്. ഞാനതില്‍ ഒരു പോസിറ്റീവ് ക്യാരക്ടറും സുരേഷ് ഗോപി നെഗറ്റീവ് റോളിലുമാണ് എത്തിയിരുന്നത്. ഞങ്ങൾ തമ്മിൽ അന്ന് തുടങ്ങിയ സൗഹൃദമാണ്. ഗോകുലി കുഞ്ഞിലെ മുതല്‍ എനിക്കറിയാം. എന്റെയൊപ്പം അഭിനയിക്കാൻ വന്നപ്പോള്‍ ഏറെ സന്തോഷം തോന്നി.

അതുമാത്രമല്ല അവൻ നല്ല രസമായി അഭിനയിക്കുന്നുണ്ട്. പാപ്പൻ എന്ന ചിത്രത്തില്‍ ചെറിയ ഒരു വേഷം ആണെങ്കിലും അവന്റെ ആ പ്രസൻസ് നന്നായി ഫീല്‍ ചെയ്തു. നല്ല നടനാണ് ഗോകുല്‍. ഗഗനചാരി വീട്ടില്‍ വച്ചാണ് സുരേഷ് കണ്ടത്. അതുകഴിഞ്ഞ് എന്നെ ഫോണ്‍ ചെയ്തു. ‘നീ നന്നായിട്ടുണ്ട്’ എന്ന് പറഞ്ഞു. വളരെ സന്തോഷമുള്ള കാര്യമാണ്. ഒരു സിനിമ ചെയ്യുമ്പോൾ അതിന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നു എന്നത് ഏതൊരു കലാകാരനെയും സംബന്ധിച്ച് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ് എന്നും ഗണേഷ് കുമാർ പറയുന്നു.
എന്നാൽ അതേസമയം ലോകസഭാ തിരഞ്ഞെടിപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപിക്കെതിരെ ഗണേഷ് കുമാർ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങള്‍ വലിയ വിവാദമായി മാറിയിരുന്നു, മുസ്ലിം പള്ളിയില്‍ നോമ്ബ് തുറയ്‌ക്ക് പോയപ്പോള്‍ അവിടെ നിന്നും ലഭിച്ച കഞ്ഞി ഒരു വറ്റുപോലും പാഴാക്കാതെ കുടിക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതിനെപരിഹസിച്ച് ഗണേഷ് കുമാർ എത്തുകയായിരുന്നു, എല്ലാം നാടകമാണെന്നും, പാത്രം വാദിച്ചു നക്കി കുടിക്കുന്നു, ഇനി സുരേഷ് ഗോപി കേറി നിസ്കരിച്ച് കളയുമോ എന്ന് പോലും താൻ ഭയപ്പെട്ടു എന്നുമാണ് ഗണേഷ് കുമാർ പരിഹസിച്ച് പറഞ്ഞിരുന്നത്.
Leave a Reply